സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് വന്‍ കുതിപ്പ്, സ്വര്‍ണവില 1800 രൂപ ഉയര്‍ന്നു, ഇന്നത്തെ പവന് വില
കേരളത്തില്‍ സ്വര്‍ണവില വന്‍ കുതിപ്പില്‍. ഇന്ന് 1800 രൂപ ഒരു പവന് വര്‍ധിച്ചു. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇന്ന് മഞ്ഞലോഹം. മത്രമല്ല, ഈ മാസം ഇത്രയും ഉയര്‍ന്ന നിരക്കില്‍ ഒരുദിവസം വില കൂടുന്നത് ആദ്യമാണ്. നിലവിലെ സാഹചര്യം തുടര്‍ന്നാല്‍ ഇനിയും വില ഉയരുമെന്നാണ് വിപണിയില്‍ നിന്നുള്ള വിവരം.
രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില വലിയ തോതില്‍ ഉയരുന്നുണ്ട്. ഇതാണ് കേരളത്തിലും ഉയരാന്‍ കാരണം. അമേരിക്കയിലെ ഭരണപ്രതിസന്ധി അവസാനിച്ചതോടെ സ്വര്‍ണത്തില്‍ വലിയ കുതിപ്പ് കാണുന്നുണ്ട്. എത്രവരെ ഉയരുമെന്ന കാര്യത്തില്‍ വിപണി നിരീക്ഷകര്‍ ഭിന്ന അഭിപ്രായങ്ങളാണ് പങ്കുവയ്ക്കുന്നത്. എങ്കിലും ഇനി കാര്യമായ തിരിച്ചിറക്കം ഉണ്ടാകില്ല എന്നാണ് കരുതുന്നത്.

കേരളത്തില്‍ ഇന്നലെ ഒരു പവന് സ്വര്‍ണത്തിന് രണ്ട് തവണ വില ഉയര്‍ന്ന് 90800 രൂപയില്‍ എത്തിയിരുന്നു. ഇവിടെ നിന്നാണ് ഇന്ന് രാവിലെ 1800 രൂപ ഉയര്‍ന്ന് 92600 രൂപയില്‍ എത്തിയിരിക്കുന്നത്. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 225 രൂപ വര്‍ധിച്ച് 11575 രൂപയായി. രാജ്യാന്തര വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന് 4150 ഡോളറിലേക്ക് എത്തിയിട്ടുണ്ട്. വ്യാപാരം തുടരുന്നതിനാല്‍ ഇതില്‍ ഇനിയും മാറ്റം വന്നേക്കും.
കുറഞ്ഞ കാരറ്റിലെ സ്വര്‍ണവില ഇങ്ങനെ
കേരളത്തില്‍ 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 185 രൂപ ഉയര്‍ന്ന് 9525 രൂപയായി. ഒരു പവന് 76200 രൂപയായിട്ടുണ്ട്. 14 കാരറ്റ് ഗ്രാമിന് 140 രൂപ വര്‍ധിച്ച് 7420 രൂപയിലെത്തി. ഈ സ്വര്‍ണം ഒരു പവന് 59360 രൂപയാണ് ഇന്നത്തെ വില. അതേസമയം, ഏറ്റവും കുറഞ്ഞ കാരറ്റായ 9 കാരറ്റിന് ഗ്രാം വിലയില്‍ 90 രൂപ വര്‍ധിച്ച് 4775 രൂപയായി. പവന് 38200 രൂപയായി. വെള്ളിയുടെ വില 6 രൂപ വര്‍ധിച്ച് ഗ്രാമിന് 163 രൂപയായി.
ഇന്ന് ഒരു പവന് സ്വര്‍ണാഭരണം വാങ്ങുന്നവര്‍ക്ക് ഒരു ലക്ഷം രൂപ ചെലവ് വരും. അഞ്ച് ശതമാനം പണിക്കൂലിയും മൂന്ന് ശതമാനം ജിഎസ്ടിയും ഹാള്‍മാര്‍ക്കിങ് ചാര്‍ജുമെല്ലാം ചേരുമ്പോഴാണിത്. ഡിസൈന്‍ കൂടുതലുള്ള ആഭരണങ്ങള്‍ക്ക് ഇനിയും വില ഉയരും. ഈ സാഹചര്യത്തില്‍ ആഭരണങ്ങളുടെ വില്‍പ്പന കുറയുമെന്നാണ് കരുതുന്നത്. അതേസമയം, അത്യാവശ്യമുള്ളവര്‍ പഴയ സ്വര്‍ണം വില്‍ക്കാനും തയ്യാറാകും.
പഴയ സ്വര്‍ണം വില്ക്കുന്നവര് അറിയാന്‍
ഇന്ന് പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് 90000 രൂപയ്ക്ക് മുകളില്‍ ഒരു പവന് കിട്ടും. അതേസമയം, പഴയ ആഭരണങ്ങള്‍ വില്‍ക്കുന്നത് ഇടത്തരം ജ്വല്ലറിക്കാര് അത്ര പ്രോല്‍സാഹിപ്പിക്കുന്നില്ല. പലര്‍ക്കും വേഗത്തില്‍ പണം കിട്ടുന്നുമില്ല. നിശ്ചിത അവധി പറഞ്ഞാണ് പണം കൈമാറുന്നത്. സ്വര്‍ണം വിറ്റ് ആവശ്യങ്ങള്‍ നിറവേറ്റാമെന്ന് കരുതിയവരും ഇതോടെ പെട്ടിരിക്കുകയാണ്.
ഇന്ന് ഡോളര്‍ സൂചിക 99.66 എന്ന നിരക്കിലാണ്. ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം 88.71 ആയി കുറഞ്ഞു. കേരളത്തില്‍ ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ പവന് വില 89080 രൂപയായിരുന്നു. ഇതില്‍ നിന്ന് 3500 രൂപയില്‍ അധികം വര്‍ധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ആഭരണ വിപണി പ്രതിസന്ധിയിലാകും. അതേസമയം, കോയിന്, കട്ടി സ്വര്‍ണ വ്യാപാരത്തിലാണ് സ്വര്‍ണ വ്യാപാരികളുടെ പ്രതീക്ഷ.
-
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
കേരളത്തില്‍ വീണിട്ടും ഗള്‍ഫില്‍ സ്വര്‍ണത്തിന് അനക്കമില്ല...; ഇന്നത്തെ ഗ്രാം വില ഇങ്ങനെ -
ഗാര്‍ഹിക സ്വര്‍ണശേഖരം സാമ്പത്തിക സംവിധാനത്തിലേക്ക് കൊണ്ടുവരണം; നിര്‍ദേശത്തിന് പിന്നില്‍ -
ഒരു ലക്ഷം രൂപ കൈയിലുണ്ടോ? സ്വര്‍ണം ഇപ്പോള്‍ വാങ്ങിവെച്ചാല്‍ നല്ലത്, വിലയിടിവ് നോക്കേണ്ട! -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
സ്വർണ വില പവന് 50,000 ആയി കുറയില്ല, 50,000 കൂടും; വിൽക്കല്ലേ..നിക്ഷേപകർ ചെയ്യേണ്ടത് ഇതാണ് -
സ്വർണത്തിൽ ഇന്ത്യയ്ക്ക് പുതിയ തന്ത്രം വേണം; ഇറക്കുമതി കുറക്കാൻ ആശയം ഇങ്ങനെ -
സ്വർണം ഇനിയും താഴേക്ക് പോകുമെന്നത് സ്വപ്നം മാത്രം; 1.40 ലക്ഷത്തിലേക്ക്..പണിതരുന്നത് ചൈന അടക്കമുള്ള രാജ്യങ്ങൾ -
സ്വർണത്തിന് ഒറ്റയടിക്ക് കൂടിയത് 15,000 രൂപ, വീണിടത്ത് നിന്ന് തിരിച്ച് കയറുന്നു, ഈ കുതിപ്പ് തുടരുമോ?












Click it and Unblock the Notifications