Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണവില അടിക്കടി മാറുന്നു; ഇന്ന് രണ്ട് തവണ വില ഉയര്‍ന്നു, വിപണിയില്‍ മാറ്റം, പുതിയ വില

കൊച്ചി: കേരളത്തില്‍ ഇന്ന് രണ്ട് തവണ സ്വര്‍ണവില ഉയര്‍ന്നു. ആഗോള വിപണിയില്‍ വിലയില്‍ വലിയ മുന്നേറ്റം പ്രകടമായ പശ്ചാത്തലത്തിലാണ് കേരളത്തില്‍ വൈകീട്ടും വില മാറിയത്. ക്രൂഡ് ഓയില്‍ വിലയില്‍ കുറവ് വരുന്നുണ്ട്. ഇതേ തുടര്‍ന്ന് ഡോളര്‍ മൂല്യത്തിലും ഇടിവുണ്ടായി. രൂപ അല്‍പ്പം കയറി. എന്നാല്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ ആകൃഷ്ടരാകുന്നതാണ് സ്വര്‍ണവില ഉയരാന്‍ കാരണം.

ക്രൂഡ് ഓയില്‍ വില കുറഞ്ഞാല്‍ പണപ്പെരുപ്പം താഴാനാണ് സാധ്യത. ഈ വേളയില്‍ പലിശനിരക്ക് വര്‍ധിപ്പിക്കാനുള്ള സാധ്യത ഇല്ലാതാകും. നിക്ഷേപ വരുമാനം കുറയുകയും ചെയ്യും. വന്‍കിട നിക്ഷേപകര്‍ ഈ വേളയില്‍ സ്വര്‍ണം വാങ്ങി ലാഭം കൊയ്യുകയാണ് ചെയ്യുക. ഇതിന്റെ പ്രതിഫലനമാണ് ആഗോള വിപണിയില്‍. സ്വാഭാവികമായും കേരളത്തിലും ആനുപാതികമായ വില മാറ്റം സംഭവിക്കും. കേരളത്തിലെ സ്വര്‍ണവില അറിയാം...

gold price kerala changed

സ്വര്‍ണവില ഇന്ന് രാവിലെ

22 കാരറ്റ് പവന്‍ വില 116120, ഗ്രാം വില 14515
18 കാരറ്റ് പവന്‍ വില 95400, ഗ്രാം വില 11925
14 കാരറ്റ് പവന്‍ വില 74280, ഗ്രാം വില 9285
9 കാരറ്റ് പവന്‍ വില 47920, ഗ്രാം വില 5990.

സ്വര്‍ണവില ഇന്ന് വൈകീട്ട്

22 കാരറ്റ് പവന്‍ വില 116920, ഗ്രാം വില 14615
18 കാരറ്റ് പവന്‍ വില 96080, ഗ്രാം വില 12010
14 കാരറ്റ് പവന്‍ വില 74800, ഗ്രാം വില 9350
9 കാരറ്റ് പവന്‍ വില 48240, ഗ്രാം വില 6030.

കേരളത്തില്‍ ഇന്ന് രാവിലെ പവന് 1120 രൂപയാണ് വര്‍ധിച്ചത്. വൈകീട്ട് 800 രൂപയും വര്‍ധിച്ചു. ആഗോള വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന് 4522 ഡോളറായി വില ഉയര്‍ന്നു. ഇതേ ട്രെന്‍ഡ് തുടര്‍ന്നാല്‍ കേരളത്തില്‍ നാളെയും വില ഉയരും. ഇന്ത്യന്‍ രൂപയുടെ മൂല്യം 96.58 എന്ന നിരക്കിലേക്ക് മെച്ചപ്പെട്ടു. ഒരുവേള 97ന് അടുത്തെത്തിയ ശേഷമാണ് രൂപ അല്‍പ്പം മെച്ചപ്പെട്ടത്.

ഇപ്പോഴത്തെ വിലയില്‍ ഒരു പവന്‍ ആഭരണം വാങ്ങുന്നവര്‍ക്ക് 1.25 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കാം. പണിക്കൂലി അഞ്ച് ശതമാനം, ജിഎസ്ടി മൂന്ന് ശതമാനം, ഹാള്‍മാര്‍ക്കിങ് ചാര്‍ജ് എന്നിവ കൂടി ഉപഭോക്താവ് നല്‍കേണ്ടതുണ്ട്. ഈ നിരക്കെല്ലാം ചേരുമ്പോഴാണ് ഒന്നേകാല്‍ ലക്ഷത്തിലേക്ക് എത്തുന്നത്. പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്കും ഇപ്പോള്‍ നേട്ടമാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+