Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണം വേണ്ട എന്ന് വച്ചേക്ക്!! ഇന്ന് ഞെട്ടിക്കുന്ന വര്‍ധന; വിറ്റാലും വന്‍ നഷ്ടം, പവന്‍ വില അറിയാം

കൊച്ചി: സ്വര്‍ണം തൊടാതെ ഒരു ആഘോഷവും മലയാളിക്കില്ല എന്നാണ് പറയാറ്. എന്നാല്‍ റോക്കറ്റ് പോലെ കുതിക്കുന്ന സ്വര്‍ണവില എല്ലാവരെയും മാറി ചിന്തിപ്പിക്കുകയാണ്. ഇത്രയും വില കൂടിയ സാഹചര്യത്തില്‍ സ്വര്‍ണത്തിന് പകരം മറ്റെന്തെങ്കിലും ഉപയോഗിക്കേണ്ട അവസ്ഥയിലാണ് സ്വര്‍ണപ്രേമികള്‍. കാരണം 68000 രൂപ കടന്ന് പവന്‍ വില കുതിച്ചിരിക്കുകയാണ് ഇന്ന്.

ഈ വിലയിലും സ്വര്‍ണവില നില്‍ക്കില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. അമേരിക്ക പുതിയ ചില തീരുമാനങ്ങള്‍ എടുക്കാന്‍ പോകുകയാണ്. നാളെയും വെള്ളിയാഴ്ചയുമായി തീരുമാനം അറിയുന്നതോടെ സ്വര്‍ണവില വീണ്ടും ഉയരും. ഗോള്‍ഡ്മാന്‍ സാക്‌സ് പറയുന്നത് ഔണ്‍സ് സ്വര്‍ണത്തിന് 4500 ഡോളര്‍ വരെ എത്തിയേക്കാമെന്നാണ്. അങ്ങനെ സംഭവിച്ചാല്‍ കേരളത്തില്‍ പവന്‍ വില ഒരു ലക്ഷം കടക്കും. അറിയാം പുതിയ പവന്‍ വില...

gold price today april1

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 68080 രൂപയാണ് വില. 680 രൂപയാണ് പവന് വര്‍ധിച്ചിരിക്കുന്നത്. ഗ്രാമിന് 85 രൂപ വര്‍ധിച്ച 8510 രൂപയായി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 6980 രൂപയായി. 22 കാരറ്റ് സ്വര്‍ണത്തിന് വില കൂടിയപ്പോള്‍ പലരും 18 കാരറ്റിലേക്ക് ആകര്‍ഷിക്കപ്പെട്ടിരുന്നു. എന്നാല്‍ ഈ ഇനത്തില്‍പ്പെട്ട സ്വര്‍ണത്തിനും വില കൂടി വരുന്നത് സ്വര്‍ണാഭരണ വ്യവസായത്തെ തന്നെ ബാധിക്കുമെന്ന അവസ്ഥയായി.

വിവാഹ ആവശ്യത്തിന് സ്വര്‍ണം വാങ്ങാനെത്തുന്നവര്‍ പഴയ സ്വര്‍ണം നല്‍കി പുതിയത് വാങ്ങാന്‍ ശ്രമിക്കുകയാണ്. സാധാരണയുള്ള ആഭരണങ്ങള്‍ക്ക് 18, 14 കാരറ്റുകളെ ആശ്രയിക്കുകയും ചെയ്യുന്നു. ഇനിയും വില കൂടുന്ന സാഹചര്യത്തില്‍ ഉപഭോക്താക്കള്‍ സ്വര്‍ണം ഉപേക്ഷിക്കാനുള്ള സാധ്യതയും തള്ളാനാകില്ല. സ്വര്‍ണാഭരണം ധരിക്കുന്നത് സുരക്ഷാ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമോ എന്ന ഭയവും വര്‍ധിക്കുകയാണ്.

സ്വര്‍ണാഭരണം വിറ്റാലുള്ള നഷ്ടം

പഴയ സ്വര്‍ണം വില്‍ക്കുന്നത് വലിയ നഷ്ടമാണ് സമ്മാനിക്കുന്നത്. സ്വര്‍ണം വാങ്ങുമ്പോള്‍ നല്‍കുന്ന പണിക്കൂലി, ജിഎസ്ടി, ഹാള്‍മാര്‍ക്കിങ് ചാര്‍ജ് എന്നിവയൊന്നും വില്‍ക്കുന്ന വേളയില്‍ ലഭിക്കില്ല. മാത്രമല്ല, സ്വര്‍ണവിലയുടെ നിശ്ചിത ശതമാനം കുറച്ചാണ് പഴയ സ്വര്‍ണം ജ്വല്ലറികള്‍ സ്വീകരിക്കുക. ഇതോടെ ഡിസൈന്‍ കുറവുള്ള ആഭരണങ്ങള്‍ക്ക് വരെ പവന് 7000 രൂപയോളം നഷ്ടമാണ് വില്‍ക്കുമ്പോള്‍ ഉണ്ടാകുക.

വാങ്ങുമ്പോള്‍ ഉയര്‍ന്ന വില നല്‍കണം, വില്‍ക്കുമ്പോള്‍ വലിയ നഷ്ടം സഹിക്കണം... ഇതാണ് സ്വര്‍ണാഭരണം വാങ്ങുന്ന ഉപഭോക്താക്കള്‍ നേരിടുന്ന പ്രതിസന്ധി. ഈ സാഹചര്യത്തില്‍ നിക്ഷേപമായി സൂക്ഷിക്കാവുന്ന 24 കാരറ്റ് തങ്കം വാങ്ങുന്നത് മാത്രമാണ് നേട്ടം. മാര്‍ക്കറ്റ് വിലയ്ക്ക് വില്‍ക്കാന്‍ പറ്റുന്ന സ്വര്‍ണമാണിത്. അതേസമയം, നികുതി നഷ്ടം സഹിക്കേണ്ടി വരികയും ചെയ്യും.

കേരളത്തില്‍ വെള്ളി വിലയും വര്‍ധിക്കുന്നു എന്നതാണ് മറ്റൊരു കാര്യം. ഗ്രാമിന് 112 രൂപയാണ് ഇന്ന്. ആഗോള വിപണിയില്‍ സ്വര്‍ണവില കുതിക്കുകയാണ്. ഔണ്‍സിന് 3146 ഡോളറാണ് പുതിയ വില. ഡോളര്‍ സൂചിക 104ല്‍ നില്‍ക്കുന്നു. രൂപയുടെ മൂല്യം 85.48 ആണ്.

ബിറ്റ് കോയിന്‍ വില 83000 ഡോളറാണ്. ക്രൂഡ് ഓയില്‍ വിലയും കൂടി. ബ്രെന്റ് ക്രൂഡ് ബാരലിന് 75 ഡോളറിലേക്ക് അടുത്തു. ഇന്ത്യന്‍ ഓഹരി വിപണികള്‍ ഇന്ന് നഷ്ടത്തിലാണ്. ഇറക്കുമതി നികുതി വിഷയത്തില്‍ നാളെ ട്രംപ് എന്ത് തീരുമാനമാണ് എടുക്കുക എന്നാണ് ലോകം കാത്തിരിക്കുന്നത്.

Take a Poll

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+