റെക്കോഡ് കുതിപ്പിന് വിശ്രമമിട്ട് സ്വര്‍ണം; വില കുറഞ്ഞു, ഇന്നത്തെ നിരക്കറിയാം
ഇന്നലെ റെക്കോഡിലേക്ക് കുതിച്ച സ്വര്‍ണം ഇന്ന് വീണു. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 47000 രൂപയായിരുന്നു. ഒരു ഗ്രാം സ്വര്‍ണം വാങ്ങാന്‍ ഇന്നലെ നല്‍കിയിരുന്നത് 5875 രൂപയായിരുന്നു. കഴിഞ്ഞ നാല് ദിവസമായി ഒരേ വിലയില്‍ തുടര്‍ന്ന സ്വര്‍ണമാണ് ഇന്നലെ കൂടിയത്. ഇതോടെ കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കുകളില്‍ ഒന്നായ 47120 ഇന്ന് തന്നെ മറികടന്നേക്കും എന്നായിരുന്നു പ്രതീക്ഷ.
എന്നാല്‍ ഇന്ന് സ്വര്‍ണം താഴേക്ക് വീഴുകയായിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്നത്തെ വില 46800 ആണ്. അതായത് 200 രൂപയാണ് പവനിന്‍ മേല്‍ ഇന്ന് കുറഞ്ഞിരിക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില ഇന്ന് 5850 ആയി. 2024 ല്‍ സ്വര്‍ണവില കുതിച്ച് കയറാനാണ് സാധ്യത എന്നാണ് വിപണിയില്‍ നിന്നുള്ളവര്‍ പറയുന്നത്. ഇന്നത്തെ വില അനുസരിച്ച് 10 ഗ്രാം സ്വര്‍ണത്തിന്റെ വില 58500 ആണ്.

എന്നാല്‍ ഇത് ഈ വര്‍ഷം 67000 ആകും എന്നാണ് റിപ്പോര്‍ട്ട്. സ്വര്‍ണവിലയെ വിവിധ ഘടകങ്ങള്‍ ബാധിക്കുന്നുണ്ട്. ഡോളര്‍ മൂല്യത്തിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍, അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ പ്രതിഫലിക്കുന്ന മാന്ദ്യങ്ങള്‍, യുദ്ധം തുടങ്ങിയ നിരവധി ഘടകങ്ങള്‍ സ്വര്‍ണ വിലയെ സ്വാധീനിക്കും. മുന്‍കാലങ്ങളില്‍ സീസണുകളില്‍ മാത്രമായിരുന്നു സ്വര്‍ണ വില വര്‍ധിച്ചിരുന്നത്. കാരണം പ്രധാനമായും ആഭരണ ആവശ്യങ്ങള്‍ക്കായിരുന്നു സ്വര്‍ണത്തെ പലരും നോക്കി കണ്ടിരുന്നത്.
എന്നാല്‍ ഇന്നത്തെ കാലത്ത് കേവലം ആഭരണം എന്നതിനേക്കാളുപരി സുരക്ഷിതമായ നിക്ഷേപ മാര്‍ഗം എന്ന നിലക്കാണ് സ്വര്‍ണത്തെ എല്ലാവരും കാണുന്നത്. അതിനാല്‍ തന്നെ എത്ര വില കൂടിയാലും സ്വര്‍ണം വാങ്ങി വെച്ച് പിന്നീട് ഇതിലും വില കൂടുമ്പോള്‍ വില്‍ക്കാം എന്നതാണ് പലരുടേയും പ്ലാന്‍. പത്ത് വര്‍ഷം മുന്‍പ് ഇതേ പ്ലാനോട് കൂടി സ്വര്‍ണം വാങ്ങി സൂക്ഷിച്ചവര്‍ക്ക് ഇപ്പോള്‍ ഇരട്ടി വിലക്ക് വില്‍ക്കാന്‍ സാധിക്കും.
ഏതായാലും പുതുവര്‍ഷത്തിലെ ആദ്യ ദിനങ്ങളിലും സ്വര്‍ണവില സാധാരണക്കാരനെ സംബന്ധിച്ച് അപ്രാപ്യമായി തന്നെ നിലനില്‍ക്കുകയാണ്. ജനുവരി ഒന്നിന് ഒരു ഗ്രാം സ്വര്‍ണത്തിന് 5855 രൂപയും ജനുവരി രണ്ടിന് 5875 രൂപയും ആയിരുന്നു. പവനിലേക്ക് വരുമ്പോള്‍ ഇത് ജനുവരി ഒന്നിന് 46840, ജനുവരി രണ്ടിന് 47000 എന്ന നിലയിലും ആയി.












Click it and Unblock the Notifications