Get Updates
Get notified of breaking news, exclusive insights, and must-see stories!

Gold Rate today: സ്വര്‍ണവില കുറഞ്ഞു; അടുത്ത മൂന്ന് ദിവസം നിര്‍ണായകം, അടിമുടി മാറിയേക്കാം...

കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ നേരിയ കുറവ്. കഴിഞ്ഞാഴ്ച സ്വര്‍ണത്തിന് ചാഞ്ചാട്ടത്തിന്റേതായിരുന്നു എങ്കില്‍ ഈ ആഴ്ച വളരെ നിര്‍ണായകമാണ്. ലോക വിപണികള്‍ മാറ്റിമറിച്ചേക്കാവുന്ന തീരുമാനങ്ങള്‍ വന്‍ശക്തി രാജ്യങ്ങള്‍ പ്രഖ്യാപിക്കാനിരിക്കുന്നു. അമേരിക്ക, യൂറോപ്പ്, ജപ്പാന്‍, ഹോങ്കോങ് എന്നിവിടങ്ങളിലെ കേന്ദ്ര ബാങ്കുകളുടെ പ്രഖ്യാപനം വരാനിരിക്കുകയാണ്.

കേരളത്തില്‍ ഇന്ന് സ്വര്‍ണവില പവന് 80 രൂപയാണ് കുറഞ്ഞത്. ഒരു പവന് നല്‍കേണ്ടത് 44320 രൂപയാണ്. ഒരു ഗ്രാം സ്വര്‍ണത്തിന് 5540 രൂപ നല്‍കണം. ഡോളര്‍ ഇന്‍ഡക്‌സില്‍ നേരിയ ഇടിവ് പ്രകടമാണെങ്കിലും രൂപയുടെ മൂല്യം നേരിയ തോതില്‍ ഉയര്‍ന്നത് ആശ്വാസമാണ്. ഡോളര്‍ ഇന്‍ഡക്‌സ് 103.61ലാണ്. രൂപ 82.44ലും.

gold

അമേരിക്കന്‍ വിപണിയിലെ മാറ്റങ്ങള്‍ സ്വര്‍ണവിലയെ നേരിട്ട് ബാധിക്കും. അമേരിക്കന്‍ റീട്ടെയ്ല്‍ പണപ്പെരുപ്പവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നാളെ പുറത്തുവരും. കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ പലിശ നിരക്ക് ബുധനാഴ്ച പ്രഖ്യാപിക്കും. പലിശ നിരക്ക് കൂട്ടണം എന്ന് ബോര്‍ഡ് അംഗങ്ങളില്‍ പലരും ആവശ്യപ്പെടുന്നുണ്ട്.

അതേസമയം, പലിശ നിരക്കില്‍ ഇത്തവയും നേരിയ വര്‍ധനവ് വരുത്താനാണ് സാധ്യത എന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇത് ഈ വര്‍ഷത്തെ അവസാന നിരക്കുയര്‍ത്തല്‍ ആകുമെന്നും പറയപ്പെടുന്നു. അടുത്തിടെ പുറത്തുവന്ന കണക്കുപ്രകാരം അമേരിക്കയില്‍ തൊഴില്‍രഹിതര്‍ വര്‍ധിച്ചിരിക്കുകയാണ്. അതുകൊണ്ടുതന്നെ വരാനിരിക്കുന്ന പുതിയ വിവരങ്ങള്‍ വളരെ നിര്‍ണായകമാകും.

വ്യാഴാഴ്ച യൂറോപ്യന്‍ കേന്ദ്ര ബാങ്കിന്റെ പലിശ നിരക്ക് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവരും. ഹോങ്കോങ് കേന്ദ്ര ബാങ്കിന്റെ നിരക്ക് പ്രഖ്യാപനവും വ്യാഴാഴ്ചയാണ്. വെള്ളിയാഴ്ചയാണ് ജപ്പാന്‍ കേന്ദ്രബാങ്ക് നിരക്ക് പരസ്യമാക്കുക. വന്‍ശക്തി രാജ്യങ്ങളുടെ സാമ്പത്തിക അവലോകനങ്ങള്‍ ലോക സമ്പദ് വ്യവസ്ഥയെ നേരിട്ട് ബാധിക്കുന്നതാണ്. യൂറോപ്പില്‍ ജര്‍മനി ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ മാന്ദ്യം നേരിടുന്ന സാഹചര്യമാണുള്ളത്.

ആശങ്ക വര്‍ധിപ്പിക്കുന്ന കണക്കുകളാണ് പുറത്തുവരുന്നതെങ്കില്‍ സ്വര്‍ണവില കുത്തനെ ഉയരും. വിപണിയില്‍ ആശങ്ക ശക്തമായാല്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് തിരിയും. ഇതോടെ സ്വര്‍ണത്തിന് വില കൂടും. അമേരിക്കന്‍ വിപണി അസ്ഥിരമായാല്‍ ഡോളര്‍ മൂക്കുകുത്തും. ഇതും സ്വര്‍ണത്തിന് വില കൂടാന്‍ കാരണമാകും.

എണ്ണവില കൂട്ടാന്‍ സൗദി അറേബ്യ നടത്തിയ നീക്കം വിജയം കണ്ടില്ല എന്നാണ് വിവരം. ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കുമെന്ന സൗദിയുടെ പ്രഖ്യാപനം വന്ന തൊട്ടടുത്ത ദിവസം വില ഉയര്‍ന്നെങ്കിലും പിന്നീട് കുറഞ്ഞു. ഇതോടെ എണ്ണവിലയില്‍ ആശങ്കയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. രൂപയുടെ മൂല്യം 82ന് മുകളില്‍ തന്നെയാണ്. ഇത് 82ല്‍ നിന്ന് താഴേക്ക് വന്നാല്‍ സ്വര്‍ണവിലയില്‍ ഇടിവ് സംഭവിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+