Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണവില കുത്തനെ ഇടിഞ്ഞു; വിഷുവിന് ആശ്വാസ വിലയില്‍ മഞ്ഞലോഹം... സമയം കളയേണ്ട

കൊച്ചി: കഴിഞ്ഞ ദിവസം ഞെട്ടിച്ച വില വര്‍ധവുണ്ടായ സ്വര്‍ണത്തില്‍ ഇന്ന് ആശ്വാസം. കേരളത്തില്‍ സ്വര്‍ണവില ഇന്ന് കുത്തനെ കുറഞ്ഞു. എന്നാല്‍ ഈ ആശ്വാസം എത്ര നാള്‍ എന്ന് പറയാന്‍ സാധിക്കില്ല. എങ്കിലും അമേരിക്കന്‍ വിപണിയിലുണ്ടായ മാറ്റം ലോകത്തെ സ്വര്‍ണ വിപണിയില്‍ പ്രകടമായിട്ടുണ്ട്. ഇതേ അവസ്ഥ തുടര്‍ന്നാല്‍ വരും ദിവസങ്ങളിലും വില കുറയും.

ഈ മാസം ഒന്നിന് 44000 ആയിരുന്നു പവന് വില. എന്നാല്‍ രണ്ടാഴ്ച പിന്നിട്ട് 14ല്‍ എത്തിയപ്പോള്‍ സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിടുകയായിരുന്നു. 45320 രൂപയാണ് വെള്ളിയാഴ്ച രേഖപ്പെടുത്തിയ വില. ഇത്രയും വില ഒരു പവന്‍ സ്വര്‍ണത്തിന് എത്തുമെന്ന് കരുതിയിരുന്നില്ല എന്നാണ് ഉപഭോക്താക്കളും വ്യാപാരികളും ഒരുപോലെ പറയുന്നത്.

g

ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 560 രൂപ കുറഞ്ഞു. ഗ്രാമിന് 70 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 44760 രൂപയും ഒരു ഗ്രാം സ്വര്‍ണത്തിന് 5595 രൂപയുമായി. കേരളത്തിലേയോ ഇന്ത്യയിലേയോ ഘടകങ്ങളല്ല സ്വര്‍ണവിലയില്‍ ഈ മാറ്റത്തിന് കാരണം. അമേരിക്കന്‍ വിപണിയിലെ മാറ്റങ്ങളാണ്. എന്താണ് അമേരിക്കന്‍ വിപണിയിലുണ്ടായ മാറ്റമെന്ന് പറയാം.

ഡോളര്‍ ഇന്‍ഡക്‌സിലുണ്ടായ മാറ്റമാണ് സ്വര്‍ണത്തിന് വില കുറയാന്‍ കാരണം. വെള്ളിയാഴ്ച ഡോളര്‍ ഇന്‍ഡക്‌സ് ഒരു വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് ഇടിഞ്ഞിരുന്നു. അതാണ് വെള്ളിയാഴ്ച കേരള വിപണിയില്‍ 45000 കടന്ന് സ്വര്‍ണം കുതിച്ചത്. എന്നാല്‍ ഇന്ന് ഡോളര്‍ ഇന്‍ഡക്‌സില്‍ നേരിയ മുന്നേറ്റം പ്രകടമാണ്. ഇതോടെ സ്വര്‍ണവിലയില്‍ കുറവ് വന്നു.

ഡോളര്‍ കരുത്താര്‍ജിക്കണം, ആശങ്ക ഒഴിയണം

ഡോളറുമായി മല്‍സരിക്കുന്നത് ആറ് പ്രധാന കറന്‍സികളാണ്. യൂറോയും പൗണ്ടും കനേഡിയന്‍ ഡോളറുമെല്ലാം ഇതില്‍വരും. ഡോളര്‍ മൂല്യം കുറയുമ്പോള്‍ മറ്റു പ്രധാനപ്പെട്ട ആറ് കറന്‍സികള്‍ക്ക് മൂല്യം കൂടും. ഈ കറന്‍സികള്‍ ഉപയോഗിച്ച് കൂടുതല്‍ സ്വര്‍ണം വാങ്ങാന്‍ പറ്റുന്ന സാഹചര്യമുണ്ടാകും. ഇതോടെ സ്വര്‍ണത്തിന് ആവശ്യക്കാര്‍ ഏറുകയും വില കൂടുകയും ചെയ്യും.

എന്നാല്‍ ഡോളര്‍ കരുത്താര്‍ജിക്കാന്‍ തുടങ്ങിയാല്‍ മറ്റു കറന്‍സികളുടെ മൂല്യം ഇടിയും. ഇതോടെ സ്വര്‍ണത്തിന് ആവശ്യം കുറയുകയും സ്വര്‍ണവില ഇടിയാന്‍ കാരണമാകുകയും ചെയ്യും. ഡോളര്‍ കരുത്താര്‍ജിച്ചാല്‍ സ്വര്‍ണത്തിന് വില കുറയുകയാണ് ചെയ്യുക. ഡോളര്‍ ഇടിയുമ്പോള്‍ നിക്ഷേപകര്‍ വന്‍തോതില്‍ സ്വര്‍ണം വാങ്ങിക്കൂട്ടാന്‍ ശ്രമിക്കും.

അമേരിക്കയില്‍ പണപ്പെരുപ്പം ഇപ്പോഴും ഭീഷണി സൃഷ്ടിക്കുന്നുണ്ട്. ഫെബ്രുവരിയിലേക്കാള്‍ മാര്‍ച്ചില്‍ കുറവ് സംഭവിച്ചിരുന്നു എങ്കിലും നിലവിലുള്ള പണപ്പെരുപ്പ നിരക്ക് ആശ്വാസകരമല്ല. ഈ സാഹചര്യത്തില്‍ പലിശ നിരക്കില്‍ 25 ബേസിസ് പോയന്റ് ഉയര്‍ത്താനുള്ള സാധ്യതയാണ് ഫെഡറല്‍ റിസര്‍വ് ഉദ്യോഗസ്ഥര്‍ പറയുന്നത്. സാമ്പത്തിക മാന്ദ്യ സാധ്യത ധനകാര്യ വിദഗ്ധര്‍ തള്ളുന്നുമില്ല.

അമേരിക്കന്‍ വിപണി അസ്ഥിരമാകുന്നതിനാല്‍ ഈ വര്‍ഷം അവസാനത്തോടെ സാമ്പത്തിക മാന്ദ്യം വരുമെന്നും രണ്ടു വര്‍ഷത്തോളം ഇതിന്റെ പ്രതിഫലനം വിപണിയിലുണ്ടാകുമെന്നും നിരീക്ഷിക്കുന്നവരുണ്ട്. ഈ ആശങ്കയെല്ലാം സ്വര്‍ണത്തിന് വില വര്‍ധിക്കാന്‍ കാരണമാണ്. കാരണം സ്വര്‍ണത്തിലെ നിക്ഷേപം ഒരിക്കലും നഷ്ടം വരില്ല എന്ന് നിക്ഷേപകര്‍ വിശ്വസിക്കുന്നു. വിപണിയിലെ ആശങ്ക സ്വര്‍ണത്തിന് വിലകൂടാന്‍ കാരണമാകുമെന്ന് ചുരുക്കം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+