ഈ മാസം ശുഭപ്രതീക്ഷ; കേരളപ്പിറവി ദിനത്തില്‍ സ്വര്‍ണവില താഴ്ന്നു... ഇന്നത്തെ നിരക്ക് അറിയാം
കൊച്ചി: കേരളത്തില്‍ ഞെട്ടിക്കുന്ന വില വര്‍ധനവിനാണ് ഒക്ടോബറില്‍ സ്വര്‍ണം സാക്ഷ്യം വഹിച്ചത്. 4000 രൂപയുടെ വര്‍ധനവാണ് ഏറിയും കുറഞ്ഞും കഴിഞ്ഞ മാസം രേഖപ്പെടുത്തിയത്. എന്നാല്‍ പുതിയ മാസം ആരംഭിക്കുമ്പോള്‍ സ്വര്‍ണം വാങ്ങാനിരിക്കുന്നവര്‍ക്ക് പ്രതീക്ഷ നല്കുന്ന കണക്ക് വന്നിരിക്കുന്നു. സ്വര്‍ണം ഇന്ന് പവന് 240 രൂപ കുറഞ്ഞു.
കേരളപ്പിറവി ദിനത്തിലെ വിലക്കുറവ് വരും ദിവസങ്ങളിലുമുണ്ടാകുമെന്ന് പ്രതീക്ഷിക്കാന്‍ വയ്യ. ആഗോള വിപണിയില്‍ സ്വര്‍ണത്തിന് വില ഉയര്‍ന്നിട്ടുണ്ട്. ഒരുപക്ഷേ, വരും ദിവസങ്ങളില്‍ ഇതിന്റെ പ്രതിഫലനം കേരള വിപണിയിലുമുണ്ടായേക്കാം. 41920 രൂപയില്‍ നിന്ന് 45920 രൂപയിലേക്ക് കുതിച്ച സ്വര്‍ണം കഴിഞ്ഞ രണ്ടു ദിവസമായി കുറഞ്ഞുവരികയാണ്. ഇന്നും വില കുറഞ്ഞു.

കേരളത്തില്‍ ഇന്ന് ഒരു പവന് സ്വര്‍ണത്തിന് നല്‍കേണ്ട വില 45120 രൂപയാണ്. 240 രൂപയുടെ കുറവാണുണ്ടായിരിക്കുന്നത്. ഗ്രാമിന് 30 രൂപ കുറഞ്ഞ് 5640 രൂപയായി. സ്വര്‍ണം വാങ്ങാനിരിക്കുന്നവര്‍ക്ക് ഇത് പ്രതീക്ഷ നല്കുന്നു. എന്നാല്‍ വില്‍ക്കുന്നവര്‍ക്ക് ഇപ്പോഴും നല്ല വിലയാണ് ലഭിക്കുന്നത്. സ്വര്‍ണവില ഭാവിയിലും ഉയരുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
എണ്ണവിലയില്‍ ഞെട്ടിക്കുന്ന വര്‍ധനവാണ് ഒക്ടോബറില്‍ രേഖപ്പെടുത്തിയത്. ബ്രെന്‍ഡ് ക്രൂഡ് ബാരലിന് 83 ഡോളറില്‍ നിന്ന് 91 ഡോളര്‍ വരെ ഉയര്‍ന്നിരുന്നു. പലസ്തീന് ഇസ്രായേല്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഈ വര്‍ധന. എന്നാല്‍ പിന്നീട് കുറയാന്‍ തുടങ്ങി. ഇന്ന് ബ്രെന്റ് ക്രൂഡ് ബാരലിന് 87.41 ഡോളറാണ് നല്‍കേണ്ടത്. അതേസമയം, ഇന്ത്യയില്‍ വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള ഗ്യാസ് സിലിണ്ടര്‍ വില 100 രൂപ വര്‍ധിപ്പിച്ചു.
വരും ദിവസങ്ങളില്‍ എണ്ണവിലയില്‍ ഉയര്‍ച്ച വന്നേക്കുമെന്ന നിരീക്ഷണമുണ്ട്. പശ്ചിമേഷ്യയിലെയും റഷ്യയിലെയും യുദ്ധവും അമേരിക്കന്‍ പലിശ നിരക്കുമാണ് ഇക്കാര്യത്തില്‍ ആശങ്കയായി നില്‍ക്കുന്നത്. വിപണി അസ്ഥിരമെന്ന് തോന്നിയാല്‍ നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് തിരിയുകയും സ്വര്‍ണവില കുതിച്ചുകയറുകയും ചെയ്യുമെന്ന കാര്യം ഉറപ്പാണ്.
ഡോളര്‍ നേരിയതോതില്‍ മൂല്യം മെച്ചപ്പെടുത്തുന്നുണ്ട്. 106.72ലാണ് ഡോളര്‍ ഇന്‍ഡക്സ്. ഡോളര്‍ മൂല്യം കൂടിയാല്‍ സ്വര്‍ണവില ഇനിയും കുറയും. മറിച്ച് സംഭവിച്ചാല്‍ സ്വര്‍ണവില കൂടും. ഇന്ത്യന്‍ രൂപയും നേരിയ മുന്നേറ്റം നടത്തുന്നുണ്ട്. ഡോളറിനെതിരെ 83.27 എന്ന നിരക്കിലാണ് ഇന്ന് രൂപയുള്ളത്. സ്വര്‍ണവില കുറഞ്ഞാല്‍ മാത്രമേ ജ്വല്ലറി വ്യാപാരം ശക്തിപ്പെടൂ. അതേസമയം, പഴയ സ്വര്‍ണം പവന് 1200 രൂപ വരെ കുറവിലാണ് പല ജ്വല്ലറികളും വാങ്ങുന്നത്.
-
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
സ്വര്‍ണവില ഇന്ന് രണ്ടാംതവണയും കുതിച്ചു; തിരിച്ചടിച്ചത് 2 കാര്യങ്ങള്‍, പുതിയ പവന്, ഗ്രാം വില -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
കേരളത്തില്‍ വീണിട്ടും ഗള്‍ഫില്‍ സ്വര്‍ണത്തിന് അനക്കമില്ല...; ഇന്നത്തെ ഗ്രാം വില ഇങ്ങനെ -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
ഒരു ലക്ഷം രൂപ കൈയിലുണ്ടോ? സ്വര്‍ണം ഇപ്പോള്‍ വാങ്ങിവെച്ചാല്‍ നല്ലത്, വിലയിടിവ് നോക്കേണ്ട! -
ഗാര്‍ഹിക സ്വര്‍ണശേഖരം സാമ്പത്തിക സംവിധാനത്തിലേക്ക് കൊണ്ടുവരണം; നിര്‍ദേശത്തിന് പിന്നില്‍ -
സ്വര്‍ണാഭരണം വാങ്ങുന്നത് എല്ലാവരും നിര്‍ത്തി... നാണയത്തിനും ബാറിനും ഡിമാന്‍ഡ് കൂടി; കാരണമിത് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ










Click it and Unblock the Notifications