Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; നേട്ടമായത് ഒരു കാര്യം... വരും ദിവസങ്ങളില്‍ സാധ്യത ഇങ്ങനെ

കൊച്ചി: സ്വര്‍ണവില കുതിച്ചുയര്‍ന്നത് ഏല്ലാവരും അതിശയത്തോടെയാണ് നോക്കി കണ്ടിരുന്നത്. ഒരു പവന് 45000 രൂപ എന്ന സര്‍വകാല റെക്കോര്‍ഡ് രേഖപ്പെടുത്തിയത് ഈ മാസം അഞ്ചിനായിരുന്നു. ഇനിയും വില കൂടുമെന്നും പ്രവചനമുണ്ടായി. എന്നാല്‍ മറിച്ചാണ് സംഭവിക്കുന്നത്. ഓരോ ദിവസവും നേരിയ തോതിലുള്ള വിലക്കുറവാണ് രേഖപ്പെടുത്തുന്നത്.

അമേരിക്കന്‍ വിപണിയില്‍ സംഭവിച്ച ചില മാറ്റങ്ങളാണ് സ്വര്‍ണില ഇടിയാന്‍ കാരണമായി വിലയിരുത്തുന്നത്. എന്നാല്‍ ഇനിയും ഇടിഞ്ഞ് വില വളരെ കുറഞ്ഞ അവസ്ഥയിലേക്ക് എത്തുമോ എന്ന് ഇപ്പോള്‍ പറയാന്‍ സാധിക്കില്ല. ചാഞ്ചാട്ടത്തിനാണ് സാധ്യത എന്ന് സാമ്പത്തിക നിരീക്ഷകര്‍ പറയുന്നു. എങ്കിലും സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറെ സന്തോഷം നല്‍കുന്നതാണ് ഇന്നത്തെ വില കുറവ്.

g

ഒരു പവന്‍ സ്വര്‍ണത്തിന് 320 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് കേരളത്തില്‍ 44320 രൂപയാണ് വില. ഒരു ഗ്രാമിന് 5540 രൂപയുമായി. ഈ മാസം തുടക്കത്തില്‍ 44000 രൂപയായിരുന്നു വില. അഞ്ചാം തിയ്യതി 45000 രൂപയായി. പിന്നീടുള്ള ദിവസങ്ങളില്‍ കുറഞ്ഞു വരികയാണ്. ഇതുവരെ 680 രൂപയുടെ കുറവ് രേഖപ്പെടുത്തി.

അന്തര്‍ദേശീയ വിപണിയിലും സ്വര്‍ണവിലയില്‍ ഇന്ന് കുറവാണ് രേഖപ്പെടുത്തിയത്. ഔണ്‍സിന് ഒരു ശതമാനം കുറവുണ്ടായി. അമേരിക്കന്‍ തൊഴില്‍ വിപണി ശക്തിപ്പെട്ടു എന്ന കണക്ക് പുറത്തുവന്നതാണ് സ്വര്‍ണ വില ഇടിയാന്‍ കാരണമായത്. അടുത്ത മാസം അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശ സംബന്ധിച്ച പ്രഖ്യാപനം നടത്താനിരിക്കവെയാണ് കണക്ക് പുറത്തുവന്നിരിക്കുന്നത്.

അമേരിക്കന്‍ തൊഴില്‍ വിപണി ശക്തിപ്പെട്ടത് കാരണം ഡോളര്‍ കരുത്താര്‍ജിക്കുമെന്നാണ് പ്രതീക്ഷ. അങ്ങനെ സംഭവിച്ചാല്‍ സ്വര്‍ണവില കുറഞ്ഞുവരും. മാത്രമല്ല, അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് ഉയര്‍ത്തുന്നതില്‍ നിന്ന് പിന്‍മാറാനുള്ള സാധ്യതയും ഏറി വന്നിരിക്കുകയാണ്. ഇതോടെ നിക്ഷേകരില്‍ പ്രതീക്ഷ വര്‍ധിച്ചിച്ചുണ്ട്.

ഡോളര്‍ ഇന്‍ഡ്ക്‌സ് ഒരു ശതമാനം കരുത്താര്‍ജിച്ചിട്ടുണ്ട്. മറ്റു കറന്‍സികള്‍ ഉപയോഗിച്ച് സ്വര്‍ണം വാങ്ങുന്നത് ഇതോടെ ചെലവേറിയതായി മാറി. സ്വര്‍ണത്തിന്റെ ആവശ്യക്കാര്‍ അല്‍പ്പം പിന്നോട്ട് നില്‍ക്കുന്നതാണ് സാഹചര്യം. ഇതെല്ലാമാണ് നിലവില്‍ വില കുറയുന്നതിന് കാരണമാകുന്നത്. എന്നാല്‍ ഈ വിലക്കുറവ് സ്ഥായിയാകുമെന്ന് പറയാന്‍ സാധിക്കില്ല.

അമേരിക്കയില്‍ തൊഴിലില്ലായ്മാ നിരക്ക് 3.6 ശതമാനമായിരുന്നു കഴിഞ്ഞ മാസം രേഖപ്പെടുത്തിയത്. എന്നാല്‍ ഇപ്പോള്‍ 3.5 ശതമാനമായി കുറഞ്ഞിരിക്കുകയാണ്. അതേസമയം, പണപ്പെരുപ്പം പിടിച്ചുനിര്‍ത്തുക എന്ന ലക്ഷ്യത്തോടെ പലിശ നിരക്ക് അമേരിക്കന്‍ കേന്ദ്രബാങ്ക് നേരിയ തോതില്‍ ഉയര്‍ത്താന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.

സ്വര്‍ണ വിപണിയില്‍ വരും ദിവസങ്ങളില്‍ എന്ത് സംഭവിക്കുമെന്ന് പറയാന്‍ സാധ്യമല്ല. കാരണം ഇന്നും പല രാജ്യങ്ങളിലും ഈസ്റ്റര്‍ അവധിയാണ്. ഓസ്‌ട്രേലിയ, ഹോങ്കോങ് എന്നീ രാജ്യങ്ങള്‍ക്ക് പുറമെ ചില യൂറോപ്യന്‍ രാജ്യങ്ങളിലും അവധി തുടരുകയാണ്. ചൊവ്വാഴ്ച സ്വര്‍ണത്തിന്റെ ഭാവി കാര്യങ്ങളില്‍ കൂടുതല്‍ കൃതമായ ചിത്രം പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+