സ്വര്‍ണം ഇന്നും വില കുറഞ്ഞു; കേരളത്തില്‍ താഴ്ന്നത് 1080 രൂപ, വിപണിയില്‍ വന്‍ മാറ്റം, പുതിയ നിരക്ക്
കൊച്ചി: കേരളത്തില്‍ സ്വര്‍ണവില ഇന്നും കുറഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വില കുറഞ്ഞു വരികയാണ്. അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശ നിരക്ക് ഉയര്‍ത്താന്‍ പോകുന്നു എന്ന വിവരമാണ് സ്വര്‍ണവില കുറയാന്‍ ഒരു കാരണം. പശ്ചിമേഷ്യയില്‍ വീണ്ടും യുദ്ധം ആരംഭിച്ചതും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്. വിപണിയില്‍ ഇന്ന് വലിയ മാറ്റമാണ് സംഭവിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം മുന്നേറിയ ഓഹരി വിപണി ഇന്ന് ഇടിഞ്ഞു. ക്രൂഡ് ഒായില്‍ വിലയില്‍ മുേേന്നറ്റമാണ് കാണുന്നത്. ഇത് ഇന്ത്യന്‍ വിപണിക്ക് തിരിച്ചടിയാണ്. പണപ്പെരുപ്പം രൂക്ഷമായാല്‍ അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശ നിരക്ക് ഉയര്‍ത്തും. അത് സ്വര്‍ണവില വീണ്ടും കുറയാന്‍ വഴിയൊരുക്കും. സ്വര്‍ണം വാങ്ങാന്‍ കാത്തിരിക്കുന്നവര്‍ക്ക് പ്രതീക്ഷയുള്ള വിവരങ്ങളാണിത്. എന്നാല്‍ ഏത് സമയവും വിപണി മാറി മറിയാം...

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 1080 രൂപ കുറഞ്ഞു. ഗ്രാമിന് 135 രൂപയാണ് താഴ്ന്നത്. 22 കാരറ്റ് സ്വര്‍ണത്തിന്റെ വിലയാണിത്. ആനുപാതികമായ ഇടിവ് എല്ലാ കാരറ്റ് സ്വര്‍ണത്തിലുമുണ്ടായിട്ടുണ്ട്. വെള്ളിയുടെ വിലയില്‍ പക്ഷേ മാറ്റമില്ല. ഗ്രാമിന് 260 രൂപയും പത്ത് ഗ്രാമിന് 2600 രൂപയുമായി തുടരുകയാണ്. ഔണ്‍സ് സ്വര്‍ണത്തിന് ഇന്ന് 4424 ഡോളറാണ് പുതിയ നിരക്ക്.
കേരളത്തിലെ ഇന്നത്തെ സ്വര്‍ണവില
22 കാരറ്റ് ഗ്രാം വില 14370, പവന്‍ വില 114960
18 കാരറ്റ് ഗ്രാം വില 11805, പവന്‍ വില 94440
14 കാരറ്റ് ഗ്രാം വില 9195, പവന്‍ വില 73560
9 കാരറ്റ് ഗ്രാം വില 5930, പവന്‍ വില 47440
അമേരിക്ക വീണ്ടും ഇറാനില്‍ ആക്രമണം നടത്തിയിരിക്കുകയാണ്. ഇറാന്‍ ജോര്‍ദാനിലെ അമേരിക്കന്‍ കേന്ദ്രങ്ങളില്‍ തിരിച്ചടിക്കുകയും ചെയ്തു. ഇതോടെ യുദ്ധം വീണ്ടും ശക്തിപ്പെടുമെന്ന് ഉറപ്പായി. ക്രൂഡ് ഓയില്‍ വില ബാരലിന് വീണ്ടും 90 ഡോളറിലെത്തി. യുദ്ധം അവസാനിപ്പിക്കാനുള്ള ഖത്തറിന്റെയും പാകിസ്താന്റെയും ശ്രമങ്ങള്‍ പാഴായിരിക്കുകയാണ്.
ഓഗസ്റ്റ് മാസത്തില്‍ സ്വര്‍ണം കുതിച്ചത് 9360 രൂപ
ഓഗസ്റ്റില്‍ കേരളത്തിലെ സ്വര്‍ണവിലയില്‍ വലിയ മാറ്റമാണ് സംഭവിച്ചത്. ഏറ്റവും കുറഞ്ഞ പവന്‍ വില 105600 രൂപയായിരുന്നു. ഇന്നത്തെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ 9360 രൂപ കുറവായിരുന്നു അന്ന്. ഇതിനിടെ സ്വര്‍ണം വന്‍ കുതിപ്പ് നടത്തുകയും പവന്‍ വില 120240 രൂപ വരെ ഉയരുകയും ചെയ്തിരുന്നു. ഈ നിരക്കില്‍ നിന്ന് താഴ്ന്ന് ഇന്നത്തെ വിലയില്‍ എത്തിയത് ഉപഭോക്താക്കള്‍ക്ക് പ്രതീക്ഷ നല്‍കുന്നു. അതേസമയം, സെപ്തംബറില്‍ വിലയില്‍ ചാഞ്ചാട്ടം പ്രതീക്ഷിക്കുന്നു.




Click it and Unblock the Notifications