Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണവില കുറഞ്ഞു; വൈകാതെ ചിത്രം മാറിയേക്കും, ആഭരണം വാങ്ങുന്നവര്‍ ചെയ്യേണ്ടത്, പവന്‍ വില

കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം. രാജ്യാന്തര വിപണിയിലും വില ഏറിക്കുറയുകയാണ്. ഇന്ന് സംസ്ഥാനത്ത് വില കുറയുകയാണ് ചെയ്തത്. തിങ്കളാഴ്ച സ്വര്‍ണ വില ഉയര്‍ന്നിരുന്നു. എന്നാല്‍ ഏത് സമയവും വില കുതിച്ചുയരുമെന്ന ആശങ്ക സ്വര്‍ണ വിപണിയിലുണ്ട്. ഇതിന് രണ്ട് കാരണങ്ങളാണ് ചൂണ്ടിക്കാട്ടുന്നത്.

അമേരിക്കയും ഇന്ത്യയും തമ്മിലുള്ള വ്യാപാരം കൂടുതല്‍ സങ്കീര്‍ണമാകുമെന്ന വിവരമാണ് ഒന്ന്. ഇന്ത്യയ്‌ക്കെതിരെ ട്രംപ് വീണ്ടും ഭീഷണി മുഴക്കിയിട്ടുണ്ട്. അമേരിക്കയുടെ കേന്ദ്ര ബാങ്ക് നാളെ പലിശ നിരക്ക് കുറയ്ക്കുമെന്ന റിപ്പോര്‍ട്ടുകളാണ് മറ്റൊന്ന്. രണ്ട് സംഭവിച്ചാലും സ്വര്‍ണവില ഉയരും. അതിന് മുന്നോടിയായിട്ടാണ് ഇന്നത്തെ സ്വര്‍ണവിലയുടെ ഇടിവ് ശ്രദ്ധേയമാകുന്നത്.

gold price kerala december 9

ആഗോള വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന് 4195 ഡോളര്‍ ആണ് ഇന്നത്തെ വില. ഡോളര്‍ സൂചിക 99 എന്ന നിരക്കിലാണുള്ളത്. അതേസമയം, രൂപയുടെ മൂല്യം 90 എന്ന നിരക്കിലാണ്. ക്രൂഡ് ഓയില്‍ വില കുറഞ്ഞു വരികയാണ്. ഇന്ത്യയ്ക്ക് വലിയ ആശ്വാസകരമാകുന്നതാണ് എണ്ണ വിലയിലെ ഇടിവ്. കാരണം ഇന്ത്യ വലിയ തോതില്‍ ഇറക്കുമതി ചെയ്യുന്ന വസ്തുവാണിത്.

കേരളത്തിലെ വിപണിയില്‍ അഞ്ച് പരിശുദ്ധിയിലുള്ള സ്വര്‍ണങ്ങളാണ് ലഭിക്കുന്നത്. ഇതില്‍ 24 കാരറ്റിന് ഓരോ നിമിഷവും വിലയില്‍ മാറ്റം സംഭവിക്കുന്നതിനാല്‍ വില തിട്ടപ്പെടുത്താന്‍ പ്രയാസമാണ്. അതേസമയം, 22 കാരറ്റിലാണ് കേരളത്തിലെ ആഭരണങ്ങള്‍ പണിയുന്നത്. സമീപ കാലത്ത് വില വലിയ തോതില്‍ കുതിച്ചപ്പോള്‍ മറ്റു ചെറിയ കാരറ്റുകളിലെ ആഭരണങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറിയിട്ടുണ്ട്.

ഇന്നത്തെ സ്വര്‍ണവില അറിയാം

22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 30 രൂപ കുറഞ്ഞ് 11925 രൂപയിലെത്തി. പവന് 95400 രൂപയുമായി. 18 കാരറ്റ് ഗ്രാമിന് 9805 രൂപയും പവന് 78440 രൂപയുമായി. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 7640 രൂപയും പവന് 61120 രൂപയുമാണ് ഇന്നത്തെ വില. 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 4930 രൂപയും പവന്‍ സ്വര്‍ണത്തിന് 39440 രൂപയും നല്‍കണം. വെള്ളിയുടെ ഗ്രാം വില 190 രൂപയാണ്.

ഈ മാസം ഒരു പവന്‍ സ്വര്‍ണത്തിന് കേരളത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വില 95080 രൂപയും ഉയര്‍ന്ന വില 95840 രൂപയുമാണ്. ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുന്നവര്‍ക്ക് 1.03 ലക്ഷം രൂപ ചെലവ് വരുമെന്നാണ് പ്രതീക്ഷ. പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് 95000 രൂപയ്ക്ക് അടുത്ത് കിട്ടിയേക്കും. അതേസമയം, പഴയ സ്വര്‍ണം തിരിച്ചെടുക്കാന്‍ ജ്വല്ലറികള്‍ വിമുഖത കാണിക്കുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്.

ആഭരണം വാങ്ങാന്‍ താല്‍പ്പര്യമുള്ളവര്‍ വില കുറയുന്ന വേളയില്‍ തന്നെ അഡ്വാന്‍സ് ബുക്കിങ് ചെയ്യുന്നതാണ് നല്ലത്. ഭാവിയില്‍ വില കൂടിയാലും പിന്നീട് ആശങ്കപ്പെടാനില്ല. പണിക്കൂലി കുറയ്ക്കാന്‍ ഉപഭോക്താക്കള്‍ വില പേശേണ്ടി വരും. അമേരിക്കയുടെ കേന്ദ്ര ബാങ്ക് പലിശ നിരക്ക് കുറച്ചാല്‍ സ്വര്‍ണത്തിന് വില കൂടുമെന്ന് പറയപ്പെടുന്നു. വ്യാപാര കരാര്‍ നിലവില്‍ വരാത്തത് രൂപയുടെ മൂല്യം കുറയാന്‍ കാരണമാകും. അതും സ്വര്‍ണവില ഉയരാനുള്ള സാധ്യതയിലേക്ക് വിരല്‍ ചൂണ്ടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+