സ്വര്‍ണവില ഇടിഞ്ഞുവീണു; സ്വര്‍ണം വാങ്ങാന്‍ നല്ല ദിനം, ഇന്നത്തെ പവന്‍, ഗ്രാം വില അറിയാം
കൊച്ചി: കേരളത്തില്‍ ദിവസങ്ങള്‍ക്ക് ശേഷം സ്വര്‍ണവിലയില്‍ കുറവ്. ആഭരണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇന്ന് നല്ല ദിവസമാണ്. അഡ്വാന്‍സ് ബുക്കിങ് ചെയ്ത് അവസരം മുതലെടുക്കാന്‍ ഉപഭോക്താക്കള്‍ എത്തുമെന്ന പ്രതീക്ഷയിലാണ് ജ്വല്ലറി വ്യാപാരികള്‍. കേരളത്തില്‍ കഴിഞ്ഞ ദിവസം റെക്കോര്‍ഡ് വിലയായിരുന്നു രേഖപ്പെടുത്തിയത്.
ആഗോള വിപണിയിലും സ്വര്‍ണവില കുറഞ്ഞിട്ടുണ്ട്. ഇന്ത്യന്‍ രൂപയുടെ മൂല്യം കുറഞ്ഞു എന്നതും എടുത്തു പറയണം. ക്രൂഡ് ഓയില്‍ വില വന്‍ ഇടിവില്‍ നിന്ന് നേരിയ തോതില്‍ തിരിച്ചുകയറി. ക്രിപ്‌റ്റോ കറന്‍സിയായ ബിറ്റ്‌കോയിന്‍ വില വന്‍തോതില്‍ ഇടിഞ്ഞിട്ടുണ്ട്. ആഗോള വിപണിയില്‍ സ്വര്‍ണത്തിന്റെ വിറ്റഴിക്കല്‍ നടക്കുന്നതാണ് വില കുറയാന്‍ കാരണമായി പറയപ്പെടുന്നത്.

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 64400 രൂപയാണ് നല്‍കേണ്ടത്. 200 രൂപയാണ് കുറഞ്ഞിരിക്കുന്നത്. 22 കാരറ്റ് ഗ്രാമിന് 25 രൂപ കുറഞ്ഞ് 8050 രൂപയായി. അതേസമയം, 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 20 രൂപ കുറഞ്ഞ് 6620 രൂപയായി. വെള്ളിയുടെ വിലയില്‍ ഇന്ന് കേരളത്തില്‍ കുറവുണ്ടായി. ഗ്രാമിന് 2 രൂപ കുറഞ്ഞ് 105 രൂപയായി.
ആഗോള വിപണിയില്‍ സ്വര്‍ണവില കുറഞ്ഞിട്ടുണ്ട്. ഔണ്‍സ് സ്വര്‍ണത്തിന് 2919 ഡോളര്‍ ആണ് പുതിയ വില. വ്യാപാരം പുരോഗമിക്കുന്നതിനാല്‍ വിലയില്‍ മാറ്റം വന്നേക്കാം. നേരത്തെ 2940 ഡോളര്‍ വരെ ഉയര്‍ന്ന ശേഷമാണ് ഇടിഞ്ഞത്. ഉയര്‍ന്ന വിലയിലെത്തിയ വേളയില്‍ വന്‍തോതില്‍ വിറ്റഴിക്കലും ലാഭമെടുക്കലും നടന്നതാണ് വില ഇടിയാന്‍ കാരണണായത്.
ഡോളര്‍ സൂചിക 106.42 എന്ന നിരക്കിലാണുള്ളത്. ഡോളര്‍ കരുത്ത് കൂട്ടിയാല്‍ സ്വര്‍ണവില ഇനിയും കുറഞ്ഞേക്കും. അതേസമയം, ഇന്ത്യന്‍ രൂപയുടെ കരുത്ത് കുറയുകയാണ്. ഡോളറിനെതിരെ 87.17 എന്ന നിരക്കിലാണ് രൂപ. ഇന്ത്യന്‍ രൂപ കരുത്ത് വര്‍ധിപ്പിച്ചാലും സ്വര്‍ണവില കുറയും. ഡോളര്‍-രൂപ മൂല്യ വ്യതിയാനം കൂടി പരിശോധിച്ചാണ് എല്ലാ ദിവസവും കേരളത്തില്‍ സ്വര്‍ണവില നിശ്ചയിക്കുക.
ഒരു പവന്‍ ആഭരണം വാങ്ങുമ്പോഴുള്ള ചെലവ്
ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുന്നവര്‍ക്ക് 69500 രൂപ വരെ ചെലവ് വന്നേക്കും. പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് 1300-2600 രൂപ കുറച്ചുള്ള സംഖ്യ ഒരു പവന് കിട്ടിയേക്കും. പഴയ സ്വര്‍ണം വാങ്ങിയ ജ്വല്ലറികളില്‍ തന്നെ വില്‍ക്കുന്നത് ഉയര്‍ന്ന മൂല്യം കിട്ടാന്‍ കാരണമാകും. ജ്വല്ലറികള്‍ മാറുമ്പോള്‍ മൂല്യം കുറയും. പഴയ സ്വര്‍ണം രണ്ട് മുതല്‍ നാല് ശതമാനം വരെ വില കുറച്ചാണ് മിക്ക ജ്വല്ലറികളും തിരിച്ചെടുക്കുന്നത്.
ക്രൂഡ് ഓയില്‍ വില നേരിയ തോതില്‍ മുന്നേറുന്നുണ്ട്. ബ്രെന്റ് ക്രൂഡ് ബാരലിന് 73 ഡോളര്‍ ആണ് പുതിയ വില. അതേസമയം, ബിറ്റ് കോയിന്‍ വില വന്‍ ഇടിവിലാണുള്ളത്. 89000 ഡോളര്‍ എന്ന നിരക്കിലേക്ക് ഇടിഞ്ഞിട്ടുണ്ട്. നേരത്തെ ഒരു ലക്ഷം ഡോളറിന് മുകളില്‍ വരെ വിലയുണ്ടായിരുന്നു. ക്രിപ്‌റ്റോ കറന്‍സികള്‍ക്ക് ഇനിയും വില കുറഞ്ഞേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സാഹചര്യത്തില്‍ കൂടുതല്‍ പേര്‍ സ്വര്‍ണത്തിലേക്ക് ആകര്‍ഷിക്കപ്പെടാനും സ്വര്‍ണവില കൂടാനുമുള്ള സാധ്യതയുണ്ട്.












Click it and Unblock the Notifications