Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണവില മൂന്നാം ദിനവും താഴോട്ട്; വിലക്കുറവ് മുതലാക്കാം, ഉപഭോക്താക്കള്‍ ചെയ്യേണ്ടത് ഇതാണ്

കൊച്ചി: സ്വര്‍ണം വാങ്ങാനിരിക്കുന്നവര്‍ക്ക് സന്തോഷമുള്ള വാര്‍ത്തയാണ് ഇന്ന്. വില കുറയുന്ന ട്രെന്‍ഡ് തുടരുന്നു. തുടര്‍ച്ചയായ മൂന്നാം ദിനത്തിലും സ്വര്‍ണവില കുറഞ്ഞു. വരും ദിവസങ്ങളിലും നേരിയ വിലക്കുറവിന് സാധ്യതയുണ്ട് എന്നാണ് പറയപ്പെടുന്നത്. അക്ഷയതൃതീയ ദിനമായിരുന്ന കഴിഞ്ഞ വെള്ളിയാഴ്ച രണ്ട് തവണയായി ആയിരത്തിലധികം രൂപ പവന്മേല്‍ ഉയര്‍ന്നിരുന്നു. പിന്നീടാണ് വില കുറയാന്‍ തുടങ്ങിയത്.

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കേണ്ട വില 53400 രൂപയാണ്. 320 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഗ്രാമിന് 40 രൂപ കുറഞ്ഞ് 6675 രൂപയിലെത്തി. ഈ മാസം ഏറ്റവും ഉയര്‍ന്ന സ്വര്‍ണവില രേഖപ്പെടുത്തിയത് കഴിഞ്ഞ പത്തിനായിരുന്നു. 54040 രൂപയായിരുന്നു വില. പിന്നീടാണ് തുടര്‍ച്ചയായി കുറയാന്‍ തുടങ്ങിയത്. ഈ വേളയില്‍ ഉപഭോക്താക്കള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ പറയാം...

gold-price-may14

വില കുറഞ്ഞാല്‍ വാങ്ങാമെന്ന് കാത്തിരിക്കുന്നവര്‍ വേഗം സ്വര്‍ണം വാങ്ങുന്നതാണ് നല്ലത്. അഡ്വാന്‍സ് ബുക്കിങ് സംവിധാനം ഉപയോഗിക്കുന്നതാണ് ഉചിതം. ഏറ്റവും വില കുറയുന്ന വേളയില്‍ വാങ്ങാനുള്ള അവസരം അഡ്വാന്‍സ് ബുക്കിങിലൂടെ ലഭിക്കുന്നു. പവന്‍ വില, പണിക്കൂലി, വാങ്ങുമ്പോള്‍ ഈടാക്കുന്ന വില, അഡ്വാന്‍സ് ബുക്ക് ചെയ്യുമ്പോള്‍ എത്ര രൂപ നല്‍കണം, ബുക്കിങിന്റെ കാലാവധി എന്നിവയെല്ലാം കൃത്യമായി ചോദിച്ചറിയണം.

എല്ലാ ജ്വല്ലറികളിലും ഒരേ പോലുള്ള അഡ്വാന്‍സ് ബുക്കിങ് രീതിയല്ല തുടരുന്നത്. ചില ജ്വല്ലറികള്‍ ഇക്കാര്യത്തില്‍ ഓഫറുകള്‍ നല്‍കുന്നുണ്ട്. പണിക്കൂലിയില്‍ ഇളവ് നല്‍കിയും പണിക്കൂലി ഇടാക്കാതെയും ഓഫറുകളുണ്ട്. മാത്രമല്ല, ആവശ്യമുള്ള സ്വര്‍ണത്തിന്റെ മുഴുവന്‍ തുകയും നല്‍കി ബുക്ക് ചെയ്യുന്ന വേളയില്‍ ഒരു വര്‍ഷം വരെ കാലാവധി നല്‍കുന്ന ജ്വല്ലറികളുമുണ്ട്. ഇത് സംബന്ധിച്ചെല്ലാം വ്യക്തമായി ചോദിച്ചറിഞ്ഞ ശേഷമേ ഉപഭോക്താക്കള്‍ അഡ്വാന്‍സ് ബുക്ക് ചെയ്യാവൂ.

ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുന്നവര്‍ക്ക് 58500 രൂപ വരെ ചെലവ് വന്നേക്കാം. പണിക്കൂലി, ജിഎസ്ടി എന്നിവ കൂടി ചേര്‍ത്താണിത്. സ്വര്‍ണത്തിലുള്ള നിക്ഷേപത്തിനും വിവിധ പദ്ധതികളുണ്ട്. വിപണിയില്‍ ഏത് വിധത്തിലുള്ള മാറ്റങ്ങള്‍ സംഭവിച്ചാലും സ്വര്‍ണ നിക്ഷേപം നടത്തിയവര്‍ക്ക് നഷ്ടം വരില്ല എന്നതാണ് കഴിഞ്ഞ കാല അനുഭവം.

ചൈനക്കാര്‍ വന്‍തോതില്‍ സ്വര്‍ത്തില്‍ നിക്ഷേപിക്കുന്നുണ്ട്. വന്‍കിട നിക്ഷേപകര്‍ മാത്രമല്ല, സാധാരണക്കാര്‍ വരെ സ്വര്‍ണം വാങ്ങുന്നു എന്നാണ് ചൈനയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. മാത്രമല്ല, ലോകത്തെ മിക്ക കേന്ദ്ര ബാങ്കുകളും സ്വര്‍ണം വാങ്ങിക്കൂട്ടുന്നു എന്നത് യാഥാര്‍ഥ്യമാണ്. ഇതെല്ലാം സ്വര്‍ണവില വര്‍ധിക്കാന്‍ കാരണമായ ഘടകങ്ങളാണ്. മാത്രമല്ല, ഡോളര്‍ സൂചിക ഉയര്‍ന്നിട്ടുണ്ട്. 105.27ലാണ് സൂചിക. ഡോളര്‍ സൂചിക ഉയര്‍ന്നാല്‍ സ്വര്‍ണ വില കുറയും.

ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിയുകയാണ്. ഡോളറിനെതിരെ 83.51 എന്ന നിരക്കിലാണ് രൂപ. എണ്ണവില നേരിയ തോതില്‍ ഉയര്‍ന്നിട്ടുണ്ട്. ബ്രെന്റ് ക്രൂഡ് ബാരലിന് 83.47 എന്ന നിരക്കിലാണ് വ്യാപാരം. വരും മാസങ്ങളില്‍ അമേരിക്ക എണ്ണ ഉല്‍പ്പാദനം കൂട്ടുമെന്നാണ് പുതിയ വിവരം. ഇതോടെ വില കുറയാന്‍ വഴിയൊരുങ്ങും. ആഗോള രാഷ്ട്രീയ സാഹചര്യം മാറിയാല്‍ എല്ലാ പ്രവചനങ്ങളും താളം തെറ്റുമെന്നതാണ് മറ്റൊരു കാര്യം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+