Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണവില വീണു; സ്വര്‍ണം ഇന്നുതന്നെ വാങ്ങാം... വിപണിയില്‍ ട്വിസ്റ്റ്, ഡോളര്‍ കുതിച്ചു, രൂപ നിലംപൊത്തി

കൊച്ചി: സര്‍വകാല റെക്കോര്‍ഡ് വിലയില്‍ നിന്ന് സ്വര്‍ണം താഴേക്ക് ഇറങ്ങി. ആഗോള വിപണിയില്‍ മാറ്റം സംഭവിച്ചതാണ് കേരള വിപണിയിലും പ്രതിഫലിച്ചത്. ആഗോള വിപണിയില്‍ സ്വര്‍ണവില വന്‍തോതില്‍ ഇടിഞ്ഞിട്ടുണ്ട്. കേരളത്തില്‍ ഇന്ന് സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നല്ല ദിനമാണ്. നിലവിലെ വിപണി സാഹചര്യത്തില്‍ മാറ്റംവന്നാല്‍ സ്വര്‍ണവില കൂടാനുള്ള സാധ്യത തള്ളാനാകില്ല.

ഡോളര്‍ വന്‍തോതില്‍ മുന്നേറ്റം നടത്തിയിട്ടുണ്ട്. ഇന്ത്യന്‍ രൂപ കൂപ്പുകുത്തി ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവിലായി. അതേസമയം, ക്രിപ്‌റ്റോ കറന്‍സിയായ ബിറ്റ് കോയിന്റെ വിലയും താഴ്ന്നിട്ടുണ്ട്. ക്രൂഡ് ഓയില്‍ വില നേരിയ തോതില്‍ മുന്നേറി. ഇന്നത്തെ സ്വര്‍ണവില, വില കുറയാനുണ്ടായ കാരണം, വരുംദിവസങ്ങളിലെ സാധ്യതകള്‍ എന്നിവ വിശദമാക്കാം...

goldprice-february3-1

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 61640 രൂപയാണ്. കഴിഞ്ഞ ദിവസം 61960 രൂപയായിരുന്നു. 320 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 40 രൂപ കുറഞ്ഞ് 7705 രൂപയിലെത്തി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 30 രൂപ കുറഞ്ഞ് 6365 രൂപയായി. അതേസമയം, വെള്ളിയുടെ വില കുതിക്കുകയാണ്. ഗ്രാമിന് 3 രൂപ ഉയര്‍ന്ന് 104 എന്ന നിരക്കിലെത്തി.

ആഗോള വിപണിയില്‍ സ്വര്‍ണവില വലിയ തോതില്‍ ഇടിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസം ഔണ്‍സ് സ്വര്‍ണത്തിന് 2800 ഡോളറിന് മുകളിലായിരുന്നു. ഇന്ന് 2778 ഡോളറിലേക്ക് വീണു. വരുംദിവസങ്ങളിലും നേരിയ ഇടിവിന് സാധ്യതയുണ്ട് എന്നാണ് വിലയിരുത്തല്‍. ഓഹരി വിപണിയിലും ഇടിവ് തുടരുകയാണ്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ തീരുമാനമാണ് സ്വര്‍ണവില കുറയാന്‍ കാരണം.

സ്വര്‍ണം ഇനിയും ഇടിഞ്ഞേക്കും

അയല്‍രാജ്യങ്ങളായ കാനഡ, മെക്‌സിക്കോ എന്നിവിടങ്ങളില്‍ നിന്ന് ഇറക്കുന്ന ചരക്കുകള്‍ക്ക് നികുതി കുത്തനെ വര്‍ധിപ്പിക്കുകയാണ് ട്രംപ് ചെയ്തത്. മറുപടി എന്നോണം ഇരുരാജ്യങ്ങളും അമേരിക്കയില്‍ നിന്നുള്ള ചരക്കുകള്‍ക്കും നികുതി കൂട്ടാന്‍ തീരുമാനിച്ചു. ചുങ്കപ്പോര് തുടരുമെന്ന തോന്നലാണ് വിപണിയില്‍ ആശങ്കയ്ക്ക് ഇടയാക്കിയത്. അമേരിക്ക ചൈനയ്‌ക്കെതിരെയും ചുങ്കം ഉയര്‍ത്തിയിട്ടുണ്ട്. ട്രംപിന്റെ നടപടിയെ തുടര്‍ന്ന് ഡോളര്‍ കരുത്ത് കൂടി.

ഇതോടെ സ്വര്‍ണം വാങ്ങാനുള്ള മറ്റു പ്രധാന കറന്‍സികളുടെ ശേഷി കുറഞ്ഞു. ഡോളര്‍ സൂചിക 109ലേക്ക് കയറി. വന്‍ മുന്നേറ്റം ഡോളര്‍ നടത്തിയതോടെ ഇന്ത്യന്‍ രൂപ ചരിത്രത്തിലെ ഏറ്റവും ഇടിവിലായി. 87.17 എന്ന നിരക്കിലാണ് രൂപ. രൂപയുടെ മൂല്യം കുറഞ്ഞതാണ് സ്വര്‍ണവില വന്‍തോതില്‍ ഇടിയാതിരിക്കാന്‍ കാരണം. രൂപ കരുത്ത് കൂട്ടിയാല്‍ സ്വര്‍ണം ഇനിയും ഇടിയും. വരുംദിവസങ്ങളിലും ഡോളര്‍ കരുത്ത് കൂടാനും സ്വര്‍ണം വില കുറയാനുമാണ് സാധ്യത.

അതേസമയം, കാനഡയില്‍ നിന്നുള്ള ക്രൂഡ് ഓയിലിനും ഇറക്കുമതി ചുങ്കം കൂട്ടാനുള്ള ട്രംപിന്റെ നീക്കം എണ്ണവില കയറാന്‍ കാരണമായി. ബ്രെന്റ് ക്രൂഡ് ബാരലിന് 76 ഡോളറായി ഉയര്‍ന്നു. മറ്റു ക്രൂഡ് ഇനങ്ങള്‍ക്കും വില കയറിയിട്ടുണ്ട്. ക്രിപ്‌റ്റോ കറന്‍സിയായ ബിറ്റ്‌കോയിന്‍ വില താഴോട്ട് പോയി. 94000 ഡോളറാണ് പുതിയ വില. നേരത്തെ ഒരു ലക്ഷത്തിന് മുകളിലായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+