പിടി തരാതെ സ്വര്‍ണം; ചാഞ്ചാട്ടം തുടരുന്നു... ഉയര്‍ന്ന വിലയില്‍ നിന്ന് ഇറങ്ങി, ഇന്നത്തെ പവന്‍ വില
കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ നിന്ന് ഇന്ന് താഴേക്ക് ഇറങ്ങി. പവന് 53000ത്തിന് താഴേക്ക് സ്വര്‍ണവില എത്തുന്നത് ആഭരണം വാങ്ങാനിരിക്കുന്നവര്‍ക്ക് ആശ്വാസമാണ്. വില കുറയുന്ന വേളയില്‍ അഡ്വാന്‍സ് ബുക്ക് ചെയ്യുന്നതാണ് നല്ലത്. വിവാഹ ആവശ്യത്തിന് സ്വര്‍ണം വാങ്ങുന്നവരെല്ലാം അഡ്വാന്‍സ് ബുക്കിങ് അവസരം ഉപയോഗപ്പെടുത്തുന്നു എന്നാണ് വിവരം.
ഈ മാസം ആദ്യദിനം വലിയ തോതില്‍ വില കുറഞ്ഞു കൊണ്ടാണ് സ്വര്‍ണവിപണി ഞെട്ടിച്ചത്. 800 രൂപയാണ് കൂറഞ്ഞത്. തൊട്ടടുത്ത ദിവസം 560 രൂപ ഉയര്‍ന്നു. ഇന്ന് 400 രൂപ കുറഞ്ഞു. ഏറിയും കുറഞ്ഞുമാണ് സ്വര്‍ണവില മുന്നോട്ട് പോകുന്നത്. ഇനിയും കുറയാനുള്ള സാധ്യത തള്ളാനാകില്ല. ഇന്നത്തെ സ്വര്‍ണവില സംബന്ധിച്ച വിവരങ്ങള്‍ അറിയാം...

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 52600 രൂപയാണ്. ഗ്രാമിന് 50 രൂപ കുറഞ്ഞ് 6575 രൂപയിലെത്തി. അന്തര്‍ദേശീയ വിപണിയിലും സ്വര്‍ണവില ഇടിയുകയാണ്. ഇന്നലെ ഔണ്‍സിന് 2304 ഡോളറായിരുന്ന വില ഇന്ന് 2303 ഡോളറിലെത്തിയിട്ടുണ്ട്. സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങുന്നവര്‍ക്ക് 58000 രൂപയ്ക്ക് താഴെ ചെലവ് വരും. പഴയ സ്വര്‍ണം വില്‍ക്കുമ്പോള്‍ പവന് അര ലക്ഷത്തിന് മുകളില്‍ ലഭിക്കും.
അമേരിക്കയിലെ പലിശ നിരക്ക് ഇനി വര്‍ധിപ്പിക്കില്ലെന്നും നിരക്ക് ഉടന്‍ കുറയ്ക്കില്ലെന്നും ഫെഡ് റിസര്‍വ് അറിയിച്ചിട്ടുണ്ട്. മാത്രമല്ല, ഡോളര്‍ സൂചിക 105 ല്‍ തുടരുകയാണ്. പശ്ചിമേഷ്യയിലെ രാഷ്ട്രീയ സാഹചര്യം നേരിയ തോതില്‍ മാറിയിട്ടുണ്ട്. ഇതെല്ലാം സ്വര്‍ണവിലയെ നേരിട്ട് ബാധിക്കുന്ന ഘടകങ്ങളാണ്. എന്നാല്‍ സ്വര്‍ണവിലയില്‍ വലിയ തോതിലുള്ള ഇറക്കം പ്രതീക്ഷിക്കേണ്ടതില്ല.
ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം 83.35 എന്ന നിരക്കിലാണുള്ളത്. കഴിഞ്ഞ ദിവസത്തേക്കാള്‍ നേരിയ തോതില്‍ രൂപ നില മെച്ചപ്പെടുത്തി. വില കുറഞ്ഞ സാഹചര്യത്തില്‍ ഇന്ന് സ്വര്‍ണം വാങ്ങുന്നവര്‍ക്ക് നേട്ടമാണ്. അഡ്വാന്‍സ് ബുക്ക് ചെയ്യുന്നവര്‍ക്കും വിലക്കുറവിന്റെ നേട്ടം കൊയ്യാം. 18 ക്യാരറ്റിന്റെ സ്വര്‍ണത്തിന് വിപണിയില്‍ കൂടുതല്‍ ആവശ്യക്കാര്‍ വരുന്നു എന്നാണ് പുതിയ ട്രെന്‍ഡ്.
പശ്ചിമേഷ്യയിലെ രാഷ്ട്രീയ സാഹചര്യം ആഗോള വിപണിയില്‍ പ്രധാനമാണ്. സംഘര്‍ഷ സാഹചര്യമുണ്ടായാല്‍ എണ്ണ വിലയും സ്വര്‍ണവിലയും കയറും. നിക്ഷേപകര്‍ വന്‍തോതില്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നതാണ് കാരണം. സമീപ കാലത്തായി ഡോളര്‍ വിറ്റ് സ്വര്‍ണം വാങ്ങുന്ന പ്രവണത മിക്ക കേന്ദ്ര ബാങ്കുകളും സ്വീകരിക്കുന്നുണ്ട്. ചൈനയും ഇന്ത്യയുമെല്ലാം വലിയ തോതില്‍ സ്വര്‍ണം വാങ്ങുന്നു എന്ന് അടുത്തിടെ വാര്‍ത്തകള്‍ വന്നിരുന്നു.












Click it and Unblock the Notifications