സ്വര്‍ണവില വീണ്ടും താഴോട്ട്... അവസരം മുതലാക്കാന്‍ ആഭരണ പ്രേമികള്‍, ഒരു പവന്‍ വില അറിയാം
കൊച്ചി: കേരളത്തില്‍ സ്വര്‍ണവില തുടര്‍ച്ചയായ രണ്ടാം ദിനവും കുറഞ്ഞു. ആഭരണം വാങ്ങാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ഇന്ന് നല്ല ദിനമാണ്. ഇനിയും വില കുറഞ്ഞേക്കുമെന്നാണ് സൂചനകള്‍. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില തുടര്‍ച്ചയായി കുറഞ്ഞുവരുന്നതാണ് വില ഇടിയാന്‍ ഇടയാക്കുന്നത്. അതേസമയം, അടുത്ത മാസം വില കൂടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇന്ത്യന്‍ രൂപ കൂപ്പു കുത്തുന്നു എന്ന കാര്യവും ഇതോടൊപ്പം അറിയേണ്ടതാണ്. ഡോളറിന് 84 രൂപ എന്ന നിരക്കിലേക്ക് ഇടിയുമെന്നാണ് പറയുന്നത്. കഴിഞ്ഞ ദിവസം വലിയ ഇടിവാണ് രൂപയുടെ മൂല്യത്തിലുണ്ടായത്. ഡോളര്‍ വിറ്റഴിച്ച് രൂപയുടെ കരുത്ത് കൂട്ടാനുള്ള ശ്രമം റിസര്‍വ് ബാങ്ക് നടത്തുന്നു എന്നും സൂചനകളുണ്ട്. ഇന്നത്തെ സ്വര്‍ണവില സംബന്ധിച്ച് പറയാം...

22 കാരറ്റ് സ്വര്‍ണം പവന് 50800 രൂപയാണ് ഇന്നത്തെ വില. 320 രൂപ കുറഞ്ഞു. കഴിഞ്ഞ ദിവസം 640 രൂപ കുറഞ്ഞിരുന്നു. ഇന്ന് ഗ്രാമിന് 6350 രൂപയാണ് വില. 40 രൂപയാണ് ഗ്രാമില്‍ വന്നിരിക്കുന്ന ഇടിവ്. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 30 രൂപ കുറഞ്ഞ് 5255 രൂപയിലെത്തി. വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഗ്രാമിന് 87 രൂപയാണ് ഇന്ന് നല്‍കേണ്ടത്.
അന്താരാഷ്ട്ര വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന്റെ വില ഇടിയുകയാണ്. 2450 വരെ ഉയര്‍ന്നിരുന്ന വില ഇന്നലെ 2391ലേക്ക് ഇടിഞ്ഞിരുന്നു. ഇതാണ് കേരളത്തിലും സ്വര്‍ണവില ഇടിയാന്‍ ഒരു കാരണം. ഇന്ന് ഔണ്‍സ് വില വീണ്ടും കുറഞ്ഞ് 2385ലെത്തിയിട്ടുണ്ട്. ഇതേ ട്രെന്‍ഡ് തുടര്‍ന്നാല്‍ നാളെയും കേരള വിപണിയില്‍ വില കുറയും. നേരത്തെ കേന്ദ്ര സര്‍ക്കാര്‍ ഇറക്കുമതി നികുതി കുറച്ചപ്പോള്‍ രാജ്യത്ത് വില വന്‍തോതില്‍ കുറഞ്ഞിരുന്നു. ഒരു പവന് 50400 രൂപ വരെ എത്തി.
പിന്നീട് വലിയ തോതില്‍ വില കയറിയ ശേഷമാണ് ഇപ്പോള്‍ ഇടിഞ്ഞുവരുന്നത്. 400 രൂപ കൂടി കുറഞ്ഞാല്‍ ഏറ്റവും കുറഞ്ഞ വിലയിലേക്ക് എത്തും. ഡോളര്‍ കരുത്ത് കൂടുന്നതും സ്വര്‍ണവില കുറയാന്‍ കാരണമാണ്. ഡോളര്‍ സൂചിക 103.30ത്തിലേക്ക് ഉയര്‍ന്നിട്ടുണ്ട്. നേരത്തെ 102ല്‍ താഴെ എത്തിയിരുന്നു. അതേസമയം, രൂപ മൂല്യമിടുന്നതും തിരിച്ചടിയാണ്. 83.92 ആണ് രൂപയുടെ പുതിയ നിരക്ക്.
വില കുറയുന്ന വേളയില്‍ സ്വര്‍ണം അഡ്വാന്‍സ് ബുക്ക് ചെയ്യുന്നതാണ് നല്ലത്. കുറഞ്ഞ വിലയില്‍ സ്വര്‍ണം വാങ്ങാനുള്ള അവസരമാണിത്. ആവശ്യമുള്ള സ്വര്‍ണത്തിന്റെ മുഴുവന്‍ തുകയും നല്‍കി ബുക്ക് ചെയ്താല്‍ ഒരു വര്‍ഷം വരെ ചില ജ്വല്ലറികള്‍ സമയപരിധി നല്‍കുന്നുണ്ട്. തുക കുറഞ്ഞാല്‍ സ്‌കീമിന്റെ കാലാവധിയും കുറയും. ബുക്ക് ചെയ്യുന്നതും വാങ്ങുന്നതുമായ സമയത്തെ കുറഞ്ഞ വില ഏതാണോ ആ വിലയില്‍ സ്വര്‍ണം ലഭിക്കാന്‍ അവസരമൊരുക്കുന്ന പദ്ധതിയാണിത്.
അമേരിക്ക സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുമെന്ന പ്രചാരണം അടിസ്ഥാന രഹിതമാണ് എന്നാണ് പുതിയ വിലയിരുത്തല്‍. പലിശ നിരക്ക് കുറയ്ക്കാന്‍ ഇനിയും ഒരു മാസമുണ്ട് എന്നത് ആശ്വാസമായും നിക്ഷേപകര്‍ കാണുന്നു. അതേസമയം, വിപണിയിലെ സാഹചര്യം ഏത് സമയവും മാറിമറയാം. എണ്ണ വിലയില്‍ നേരിയ മുന്നേറ്റമുണ്ടായിട്ടുണ്ട്. ബ്രെന്റ് ക്രൂഡ് ബാരലിന് 76.60 ഡോളര്‍ ആണ് പുതിയ വില.












Click it and Unblock the Notifications