Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണവില വീണ്ടും കുറഞ്ഞു; അവസരം മുതലാക്കാന്‍ ഉപഭോക്താക്കള്‍ ചെയ്യേണ്ടത്... ഇന്നത്തെ പവന്‍ വില

കൊച്ചി; ഒക്ടോബറിലെ ആദ്യ ദിനത്തില്‍ കേരളത്തില്‍ സ്വര്‍ണ വില കുറഞ്ഞു. സെപ്തംബറില്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിച്ച സ്വര്‍ണം കഴിഞ്ഞ മൂന്ന് ദിവസമായി കുറഞ്ഞുവരുന്നത് ഉപഭോക്താക്കള്‍ക്ക് ആശ്വാസമാണ്. ആഗോള വിപണിയില്‍ സ്വര്‍ണവില ഉയര്‍ന്നു തന്നെ നില്‍ക്കുന്നതിനാല്‍ വരും ദിവസങ്ങളിലും ഇടിവ് പ്രതീക്ഷിക്കാന്‍ സാധിക്കില്ല.

കഴിഞ്ഞ മാസം ഏറ്റവും കുറഞ്ഞ പവന്‍ നിരക്ക് 53360 രൂപയായിരുന്നു. കൂടിയത് 56800 രൂപയും. അതായത് 3500 രൂപയിലധികം വര്‍ധനവാണ് കഴിഞ്ഞ ഒരു മാസം മാത്രം രേഖപ്പെടുത്തിയത്. ഈ മാസവും വലിയ വിലക്കുറവ് പ്രതീക്ഷിക്കാന്‍ വകയില്ലെങ്കിലും ആദ്യ ദിവസം വില കുറഞ്ഞത് നേരിയ ആശ്വാസമാണ്. അറിയാം ഏറ്റവും പുതിയ പവന്‍, ഗ്രാം വില സംബന്ധിച്ച്...

goldprice-october1

കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 56400 രൂപയാണ് ഇന്നത്തെ വില. 240 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഗ്രാമിന് 30 രൂപ കുറഞ്ഞ് 7050 രൂപയിലെത്തി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 25 രൂപ കുറഞ്ഞ് 5835 രൂപയിലേക്ക് എത്തിയിട്ടുണ്ട്. നേരിയ ആശ്വാസം നല്‍കിയ ശേഷം സ്വര്‍ണം ഇനിയും ഉയരുമോ എന്ന് പറയാന്‍ വയ്യ. അന്താരാഷ്ട്ര രാഷ്ട്രീയ പശ്ചാത്തലം ആശങ്കയിലായതിനാല്‍ വില കൂടിയേക്കും.

സ്വര്‍ണം ഔണ്‍സിന് ആഗോള വിപണിയിലെ വില 2638 ഡോളറാണ്. കഴിഞ്ഞ ദിവസത്തേതില്‍ നിന്ന് വലിയ തോതിലുള്ള ഏറ്റക്കുറച്ചിലുകള്‍ സംഭവിച്ചിട്ടില്ല. അതേസമയം, ഡോളര്‍ നിരക്കില്‍ നേരിയ മുന്നേറ്റം പ്രകടമാണ്. 100.83 എന്ന നിരക്കിലാണ് ഡോളര്‍ നിരക്ക്. ഇന്ത്യന്‍ രൂപ അല്‍പ്പം ക്ഷീണിച്ച് 83.81 എന്ന നിരക്കിലാണുള്ളത്. സ്വര്‍ണം വില കുറയുന്ന വേളയില്‍ തന്നെ വാങ്ങുകയോ അഡ്വാന്‍സ് ബുക്കിങ് ചെയ്യുകയോ ആകാം. അത് ഭാവിയില്‍ ആശങ്ക ഒഴിയാനും ലാഭത്തിനും അവസരം നല്‍കും.

ഡോളര്‍ മൂന്നേറ്റം കാണിക്കുമ്പോള്‍ സ്വര്‍ണവില കുറയുകയാണ് ചെയ്യുക. മറ്റു കറന്‍സികള്‍ ഉപയോഗിച്ച് സ്വര്‍ണം വാങ്ങാനുള്ള ശേഷി കുറയുന്ന സാഹചര്യത്തിലാണിത്. ആവശ്യക്കാര്‍ കുറയുമ്പോള്‍ മറ്റേത് വസ്തുവിന് എന്ന പോലെ സ്വര്‍ണത്തിനും വില കുറയും. അതേസമയം, ബാങ്കുകള്‍ പലിശ നിരക്ക് കുറച്ചതിന് പുറമെ ആശങ്കയുള്ള മറ്റൊരു ഘടകമുവുണ്ട്.

പശ്ചിമേഷ്യയിലെ രാഷ്ട്രീയ സാഹചര്യമാണ് എല്ലാ രാജ്യങ്ങളെയും നിക്ഷേപകരെയും ആശങ്കയിലാക്കുന്നത്. ഗാസയില്‍ നടത്തിയ ആക്രമണം തുടരവെ, ലബനാനിലേക്കും യമനിലേക്കും ഇസ്രായേല്‍ ആക്രമണം വ്യാപിപ്പിച്ചിട്ടുണ്ട്. മേഖലയിലൂടെയുള്ള ചരക്കു കടത്തിന് ഇത് വെല്ലുവിളിയായേക്കും. അതോടെ അവശ്യ വസ്തുക്കളുടെ വിലക്കയറ്റത്തിന് സാധ്യതയുണ്ട്.

ലോക ചരക്കു കടത്തിന്റെ 33 ശതമാനം ഹോര്‍മുസ്-ചെങ്കടല്‍ മേഖലയിലൂടെയാണ്. ഈ മേഖലയോട് ചേര്‍ന്ന പ്രദേശമാണ് അശാന്തിയില്‍ വീണിരിക്കുന്നത്. അതുകൊണ്ടുതന്നെ ചരക്കു കടത്ത് വെല്ലുവിളിയായേക്കും. ഇസ്രായേലിനെ പിന്തിരിപ്പിക്കാന്‍ പല രാജ്യങ്ങളും ശ്രമിക്കുന്നുണ്ടെങ്കിലും വിജയിച്ചിട്ടില്ല. ക്രൂഡ് വില 71 ഡോളറിലാണുള്ളത്. ചൈനയില്‍ നിന്നുള്ള ആവശ്യം കുറഞ്ഞതാണ് വില ഇതേ നിരക്കില്‍ തുടരാന്‍ സഹായിക്കുന്നത്. പ്രതിസന്ധി മുന്‍കൂട്ടി കണ്ട് മിക്ക രാജ്യങ്ങളും എണ്ണ സംഭരിക്കാന്‍ തുടങ്ങിയേക്കും. ഇതോടെ വില കൂടാനും വഴിയൊരുങ്ങും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+