Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണം വീണ്ടും കൂപ്പുകുത്തി!! ഇതാണ് അവസരം... ഇന്നത്തെ സ്വര്‍ണവില അറിയാം

കൊച്ചി: കേരളത്തില്‍ സ്വര്‍ണവില വീണ്ടും കുറഞ്ഞു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് സ്വര്‍ണവിലയില്‍ കുറവ് വരുന്നത്. ഇതോടെ പവന്‍ വില 45000ത്തില്‍ താഴെ എത്തി. ഏറെ നാള്‍ക്ക് ശേഷമാണ് സ്വര്‍ണം ഇത്രയും കുറയുന്നത്. സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വലിയ സന്തോഷമുള്ള കാര്യമാണിത്. ഇന്ന് സ്വര്‍ണത്തിന് 160 രൂപയാണ് പവന്മേല്‍ കുറഞ്ഞിരിക്കുന്നത്.

ഈ മാസം തുടങ്ങുന്ന വേളയില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 44560 രൂപയായിരുന്നു. പിന്നീട് ആയിരത്തിലധികം രൂപ വര്‍ധിച്ച് 45760 രൂപ വരെ പവന് വില വര്‍ധിക്കുന്നതും കണ്ടു. മെയ് അഞ്ചിനായിരുന്നു ഇത്രയും ഉയര്‍ന്ന വില. പിന്നീട് ഘട്ടങ്ങളായി കുറയുകയാണ് ചെയ്തത്. ചൊവ്വാഴ്ച 45400 രൂപയായിരുന്നു വില. ബുധനാഴ്ച 45040 രൂപയായി കുറഞ്ഞു. ഇന്ന് വീണ്ടും കുറഞ്ഞു.

gold

44880 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് കേരളത്തില്‍ നല്‍കേണ്ട വില. ഒരു ഗ്രാം സ്വര്‍ണത്തിന് 5610 രൂപയാണ്. നിലവിലെ സാഹചര്യത്തില്‍ വലിയ വിലക്കുറവാണ് രേഖപ്പെടുത്തുന്നത്. ആഗോള വിപണിയില്‍ സാമ്പത്തിക രംഗം അല്‍പ്പം മെച്ചപ്പെടുന്നു എന്നാണ് നിരീക്ഷകര്‍ പറയുന്നത്. അതുതന്നെയാണ് സ്വര്‍ണവില കുറയാന്‍ കാരണം.

ഡോളര്‍ കരുത്താര്‍ജ്ജിച്ചു വരികയാണ്. ഡോളര്‍ ഇന്‍ഡക്‌സില്‍ കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ മൂല്യം 102ന് മുകളിലാണ്. ഇനിയും ഡോളര്‍ മൂല്യം കൂടിയാല്‍ സ്വര്‍ണത്തിന് വില താഴും. സ്വര്‍ണവും ഡോളറും വിപരീത ദിശയില്‍ സഞ്ചരിക്കുന്നവയാണ്. ഡോളര്‍ മൂല്യം കുറയുമ്പോള്‍ സ്വര്‍ണത്തിന് വില കൂടും. ഡോളര്‍ മൂല്യം കൂടിയാല്‍ മറിച്ചും സംഭവിക്കും.

ഡോളറിന്റെ മൂല്യം കൂടുന്ന വേളയില്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിയുന്നു എന്ന അപകടവുമുണ്ട്. വിദേശ കറന്‍സികള്‍ ഈ വേളയില്‍ രൂപയേക്കാള്‍ മൂല്യം വര്‍ധിക്കും. രൂപ ഒരു പരിധി വിട്ട് മൂല്യം കുറയുന്നത് തടയാന്‍ ആര്‍ബിഐ നടപടികള്‍ സ്വീകരിക്കുക പതിവാണ്. അല്ലെങ്കില്‍ ഇന്ത്യയുടെ വിദേശ കരുതല്‍ ധനം ചോര്‍ന്ന് പോകുന്ന സാഹചര്യവും വരും. അത് വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കും.

രൂപയുടെ മൂല്യം ഇടിയുന്നത് രാജ്യത്തിന്റെ ഇറക്കുമതി ചെലവേറിയതാക്കും. സ്വാഭാവികമായും ഇറക്കുമതി ചെയ്യുന്ന വസ്തുക്കളുടെ വിലയും കൂടും. എന്നാല്‍ വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് വരുമാനം കൂടുമെന്നതാണ് സത്യം. യുഎഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളിലുള്ളവര്‍ക്ക് നല്ല അവസരമാണ്. കേരളത്തിലേക്കാള്‍ 3000ത്തിലധികം രൂപ കുറവാണ് അവിടെയുള്ള സ്വര്‍ണത്തിന്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+