Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണവില കുറഞ്ഞു; എങ്കിലും ആശ്വസിക്കാന്‍ വകയില്ല... ഇന്നത്തെ വില അറിയാം

കൊച്ചി: കേരളത്തില്‍ ഏറിയും കുറഞ്ഞും മുന്നോട്ട് പോകുകയാണ് സ്വര്‍ണവില. ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തിയെങ്കിലും വരും ദിവസങ്ങളില്‍ വില ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 45000 കടന്ന് കുതിക്കുന്ന സ്വര്‍ണം ഇനിയും വില ഉയര്‍ന്നാല്‍ ആഭരണം വാങ്ങുന്ന തോത് കുറയും. ഇതാകട്ടെ ജ്വല്ലറി വ്യാപാരത്തിന് തിരിച്ചടിയാകുകയും ചെയ്യും.

അതേസമയം, സ്വര്‍ണവില പവന് 50000ത്തിലെത്താന്‍ അധിക നാള്‍ വേണ്ടിവരില്ല എന്നാണ് നിഗമനം. ആഗോള വിപണിയിലെ സാഹചര്യം അത്ര സുഖകരമല്ലെന്ന് നിരീക്ഷകര്‍ പറയുന്നു. യുദ്ധവും സാമ്പത്തിക പ്രതിസന്ധിയും പണപ്പെരുപ്പവുമെല്ലാമാണ് ആശങ്ക സൃഷ്ടിക്കുന്ന ഘടകങ്ങള്‍. അതുകൊണ്ടുതന്നെ സ്വര്‍ണവില ഉയരാനാണ് സാധ്യത...

gold-price

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് രേഖപ്പെടുത്തിയത് 45200 രൂപയാണ്. കഴിഞ്ഞ ദിവസത്തേക്കാള്‍ 80 രൂപ കുറഞ്ഞു. ഗ്രാമിന് 10 രൂപ താഴ്ന്ന് 5650 രൂപയിലെത്തി. കഴിഞ്ഞ ദിവസം 80 രൂപ വര്‍ധിച്ചിരുന്നു. ഇന്ത്യയില്‍ ആഘോഷ സീസണ്‍ ആയതിനാല്‍ വില ഉയരാനാനുള്ള സാധ്യതയുണ്ട്. ദീപാവലിക്ക് സ്വര്‍ണം വാങ്ങുന്ന നിരവധി പേരുണ്ട്. ഉത്തരേന്ത്യയിലാണ് ഇത്തരം അവസരങ്ങളില്‍ സ്വര്‍ണത്തിന് ആവശ്യക്കാര്‍ ഏറുക.

ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ ഓരോ ജ്വല്ലറികളും വ്യത്യസ്തമായ ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പണിക്കൂലിയിലും അഡ്വാന്‍സ് ബുക്കിങ്ങിലുമെല്ലാം ഓഫറുകളുണ്ട്. വില കൂടിയ സാഹചര്യത്തില്‍ സ്വര്‍ണ വില്‍പ്പന കുറയുമെന്ന് ഉറപ്പാണ്. ആഘോഷങ്ങള്‍ ഉത്തരേന്ത്യയ്ക്ക് പ്രതീക്ഷ നല്‍കുന്നെങ്കിലും കേരളത്തില്‍ വലിയ തോതിലുള്ള വില്‍പ്പന പ്രതീക്ഷിക്കുന്നില്ല.

ഡോളര്‍ മൂല്യം കുറഞ്ഞതിനാല്‍ വരും ദിവസങ്ങളില്‍ സ്വര്‍ണവില ഉയരാന്‍ സാധ്യതയുണ്ട്. നേരത്തെ 107ലുണ്ടായിരുന്ന ഡോളര്‍ ഇന്‍ഡക്‌സ് 105ലെത്തി. ഇതോടെ മറ്റു കറന്‍സികളുടെ മൂല്യമേറുകയും അവ ഉപയോഗിച്ച് കൂടുതല്‍ സ്വര്‍ണം വാങ്ങാനുള്ള സാധ്യതയുമാണ് തെളിഞ്ഞിരിക്കുന്നത്. അതേസമയം, ഇന്ത്യന്‍ രൂപ ഡോളറിനെതിരെ 83.16 എന്ന നിരക്കിലേക്ക് എത്തിയിട്ടുണ്ട്.

അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് നിരക്ക് ഉയര്‍ത്തിയിട്ടില്ല. ഇതും സ്വര്‍ണവില വര്‍ധിക്കാന്‍ ഇടയാക്കും. എന്നാല്‍ അമേരിക്കയില്‍ പണപ്പെരുപ്പ ആശങ്ക കുറഞ്ഞിട്ടുണ്ടെങ്കിലും യൂറോപ്പില്‍ മറിച്ചാണ് സ്ഥിതി. എണ്ണവിലയില്‍ കുറവ് വരുന്നത് ഒരു ശുഭപ്രതീക്ഷയാണ്. ബ്രെന്‍ഡ് ക്രൂഡ് ബാരലിന് 84.89 എന്ന നിരക്കിലാണ് വ്യാപാരം. സ്വര്‍ണവില കുറയാനും വര്‍ധിക്കാനുമുള്ള വ്യത്യസ്ത ഘടകങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ വിലയില്‍ ചാഞ്ചാട്ടത്തിനാണ് വരുംദിവസങ്ങളിലും സാധ്യത.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+