സ്വര്‍ണവില കുത്തനെ ഇടിഞ്ഞു!! ആഭരണ പ്രേമികള്‍ക്ക് സന്തോഷം... ഇന്നത്തെ വില നിലവാരം ഇങ്ങനെ
കൊച്ചി: കേരളത്തില്‍ സ്വര്‍ണവില കുത്തനെ കുറഞ്ഞു. 360 രൂപയുടെ കുറവാണ് പവന്മേല്‍ സംഭവിച്ചിരിക്കുന്നത്. സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും വിവാഹ ആവശ്യക്കാര്‍ക്കുമെല്ലാം സന്തോഷം നല്‍കുന്ന വാര്‍ത്തയാണിത്. കഴിഞ്ഞ കുറേദിവസം വിലയില്‍ മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണം നേരിയ കുറവ് വന്നത് ചൊവ്വാഴ്ചയായിരുന്നു. ബുധനാഴ്ച വലിയ ഇടിവ് സംഭവിക്കുകയും ചെയ്തു.
ആഗോള വിപണിയില്‍ സംഭവിക്കുന്ന മാറ്റങ്ങളുടെ പ്രതിഫലനമാണ് കേരള വിപണിയിലും ഉണ്ടായിരിക്കുന്നത്. വരും ദിവസങ്ങളിലും വിലയില്‍ ചാഞ്ചാട്ടമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാല്‍ വലിയ വിലക്കുറവിന് സാധ്യതയില്ല. അമേരിക്കന്‍ സാമ്പത്തിക രംഗത്തെ പ്രതിസന്ധി തരണം ചെയ്യാന്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. പരിഹാരമായാല്‍ സ്വര്‍ണവിപണിയിലും ആശ്വാസമാകും. അല്ലെങ്കില്‍ മറിച്ചാകും കാര്യങ്ങള്‍.

ഇന്ന് കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 45040 രൂപയാണ് വില. ഏറെ നാള്‍ക്ക് ശേഷമാണ് 45000ത്തിന് അടുത്ത് വില എത്തുന്നത്. ഈ മാസം ഏറ്റവും കൂടിയ വില രേഖപ്പെടുത്തിയത് അഞ്ചാം തിയ്യതിയാണ്. 45760 രൂപയായിരുന്നു അന്നത്തെ വില. പിന്നീട് ഘട്ടങ്ങളായി കുറഞ്ഞു. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് നല്‍കേണ്ട വില 5630 രൂപയാണ്.
അമേരിക്കന്‍ വിപണിയില്‍ പണപ്പെരുപ്പ നിരക്ക് വലിയ ഭീഷണിയായിരുന്നു. ഇതില്‍ അല്‍പ്പം ആശ്വാസം വന്നിട്ടുണ്ട്. എന്നാല്‍ അമേരിക്കയുടെ കടമെടുക്കല്‍ പരിധിയുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ പരിഹാരമായിട്ടില്ല. റിപബ്ലിക്കന്‍ പാര്‍ട്ടിയും ഡെമോക്രാറ്റിക് പാര്‍ട്ടിയും തമ്മില്‍ വിഷയത്തില്‍ ചര്‍ച്ച നടത്തി പരിഹാരം കാണുമെന്നാണ് കരുതുന്നത്. മറിച്ച് സംഭവിച്ചാല്‍ രാജ്യം വലിയ പ്രതിസന്ധിയിലേക്ക് കൂപ്പു കുത്തും. ഇതിന്റെ പ്രതിഫലനം മറ്റു രാജ്യങ്ങളിലുമുണ്ടാകും.
അമേരിക്കയിലെ സാമ്പത്തിക അനിശ്ചിതത്വം ഡോളറിന്റെ മൂല്യം താഴോട്ടടിക്കും. ഇത് മറ്റു പ്രധാന കറന്‍സികളുടെ മൂല്യം വര്‍ധിക്കാന്‍ കാരണമാകും. ആ കറന്‍സികള്‍ ഉപയോഗിച്ച് കൂടുതല്‍ സ്വര്‍ണം വാങ്ങാന്‍ സാധിക്കുന്ന സാമ്പത്തിക അവസ്ഥയാണ് രൂപപ്പെടുക. ഡോളറിന് മൂല്യം ഇടിയുമ്പോള്‍ സ്വര്‍ണത്തിന് വില കൂടാന്‍ കാരണം ഇതാണ്. അതുകൊണ്ടുതന്നെ ഇന്ന് കേരള വിപണിയിലുണ്ടായ വിലക്കുറവ് വരും ദിവസങ്ങളിലും ആവര്‍ത്തിക്കുമെന്ന് കരുതാനാകില്ല.
കേരളത്തില്‍ സ്വര്‍ണാഭരണങ്ങളുടെ വില കണക്കാക്കുന്നതിന് വ്യത്യസ്തമായ ഘടകങ്ങളുണ്ട്. വാങ്ങുന്ന സ്വര്‍ണത്തിന്റെ വില മാത്രമാണ് വിപണിയില്‍ രേഖപ്പെടുത്തുക. അതേസമയം, ആഭരണത്തിന്റെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലി ഏറിയും കുറഞ്ഞുമിരിക്കും. ചുരുങ്ങിയത് അഞ്ച് ശതമാനം പണിക്കൂലി നല്‍കേണ്ടി വരും. സ്വര്‍ണവില, പണിക്കൂലി എന്നിവ ചേര്‍ത്തുള്ള സംഖ്യയ്ക്ക് മൂന്ന് ശമതാനം ജിഎസ്ടി നല്‍കണം. കൂടെ 40 രൂപ ഹാള്‍മാര്‍ക്കിങ് ചാര്‍ജും ഉപഭോക്താവില്‍ നിന്ന് ഈടാക്കും.












Click it and Unblock the Notifications