Get Updates
Get notified of breaking news, exclusive insights, and must-see stories!

കുത്തനെ ഉയര്‍ന്ന സ്വര്‍ണവിലയില്‍ നേരിയ ഇടിവ്; എന്തു കാര്യമെന്ന് ഉപഭോക്താക്കള്‍, ഇന്നത്തെ നിരക്ക്

കൊച്ചി: സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ നിന്ന് താഴേക്ക്. വരും ദിവസങ്ങളിലും വിലയില്‍ ചാഞ്ചാട്ടമുണ്ടാകുമെന്നാണ് കരുതുന്നത്. ഒരു പക്ഷേ, 46000 കടന്ന് കുതിക്കാനുള്ള സാധ്യതയുമുണ്ട്. ആഗോള വിപണിയിലെ സാഹചര്യം അത്ര സുഖകരമല്ല. ഒരു പവന് 50000 രൂപ വരെ എത്തുമെന്ന പ്രവചനങ്ങളുമുണ്ട്. വിപണിയില്‍ ആശങ്ക തുടര്‍ന്നാല്‍ സ്വര്‍ണവില കയറും

കഴിഞ്ഞ മൂന്നാഴ്ചയില്‍ ഒരു പവന് 4000 രൂപയുടെ വര്‍ധനവാണുണ്ടായത്. ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം തീരെ പ്രതീക്ഷിക്കാത്തതാണ്. ഇത്രയും ഉയര്‍ന്ന ശേഷം ഇന്ന് നാമമാത്രമായ കുറവുണ്ടായി. ഇന്നത്തെ വിലക്കുറവ് വലിയ നേട്ടമുണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് ഉപഭോക്താക്കളും ജ്വല്ലറി വ്യാപാരികളും പറയുന്നു.

gold-price

ശനിയാഴ്ച ഒരു പവന്‍ സ്വര്‍ണത്തിന് 45920 രൂപയായിരുന്നു വില. ഇന്ന് 160 രൂപ കുറഞ്ഞ് 45760 രൂപയായി. ഒരു ഗ്രാമിന് 20 രൂപ താഴ്ന്ന് 5720 രൂപയിലെത്തി. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വില 41920 രൂപയായിരുന്നു. പിന്നീട് ഘട്ടങ്ങളായി ഉയര്‍ന്നു. പശ്ചിമേഷ്യയില്‍ യുദ്ധം തുടങ്ങിയതോടെയാണ് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പുണ്ടായത്.

ഡോളര്‍ ഇന്‍ഡക്‌സ് കഴിഞ്ഞ ദിവസത്തില്‍ നിന്ന് അല്‍പ്പം ഉയര്‍ന്നിട്ടുണ്ട്. 106.60 എന്ന നിരക്കിലാണ് ഇന്‍ഡക്‌സ്. ഡോളര്‍ കരുത്ത് വര്‍ധിപ്പിച്ചാല്‍ സ്വര്‍ണവില ഇനിയും കുറയും. അതേസമയം, ഇന്ത്യന്‍ രൂപയും ഇന്ന് നില മെച്ചപ്പെടുത്തി. ഡോളറിനെതിരെ 83.23 എന്ന നിരക്കിലാണ് രൂപ. കഴിഞ്ഞ ദിവസം 83.41 ആയിരുന്നു. എണ്ണവിലയിലും ആശങ്കയില്ല.

യുദ്ധം പശ്ചിമേഷ്യയിലായതിനാല്‍ എണ്ണവില കുതിച്ചുകയറുമെന്നാണ് നേരത്തെ കരുതിയിരുന്നത്. റഷ്യ യുക്രൈന്‍ യുദ്ധം തുടങ്ങിയ വേളയില്‍ എണ്ണവിലയില്‍ വലിയ മാറ്റമുണ്ടായിരുന്നു. എന്നാല്‍ സമാനമായ മാറ്റം ഇപ്പോള്‍ വിപണിയില്‍ ഇല്ല. ആദ്യ ദിനം വലിയ തോതില്‍ എണ്ണവില ഉയര്‍ന്നെങ്കിലും പിന്നീട് തിരിച്ചിറങ്ങുകയായിരുന്നു. ഇന്ന് ബ്രെന്‍ഡ് ക്രൂഡ് ബാരലിന് 89.30 ഡോളര്‍ ആണ് വില.

വിപണിയില്‍ ആശങ്ക വര്‍ധിക്കുമ്പോഴാണ് സ്വര്‍ണവില കുതിച്ചുയരുക. നിക്ഷേപകര്‍ വന്‍തോതില്‍ സ്വര്‍ണം വാങ്ങുമെന്നതാണ് ഇതിന് കാരണം. സുരക്ഷിത നിക്ഷേപമായി എല്ലാവരും സ്വര്‍ണത്തെയാണ് കാണുന്നത്. വിപണി അസ്ഥിരമാകുമ്പോള്‍ മറ്റു നിക്ഷേപങ്ങള്‍ നടത്താന്‍ നിക്ഷേപകര്‍ മടിക്കുകയും സ്വര്‍ണത്തിലേക്ക് തിരിയുകയും ചെയ്യും.

ലോകത്തെ പ്രധാന വിപണിയായ അമേരിക്കയിലെ സാമ്പത്തിക നയങ്ങളും സ്വര്‍ണവിലയെ ബാധിക്കും. പലിശ നിരക്കില്‍ ഫെഡറല്‍ റിസര്‍വ് വരുത്തുന്ന മാറ്റങ്ങള്‍ സ്വര്‍ണവിലയില്‍ ഏറ്റക്കുറച്ചിലുകള്‍ക്ക് ഇടയാക്കാറുണ്ട്. നിലവില്‍ കേരളത്തില്‍ പവന് 45760 രൂപയാണെങ്കിലും ഒരു പവന്‍ ആഭരണം വാങ്ങാന്‍ 49000 രൂപ വരെ ചെലവാകും. പണിക്കൂലിയും നികുതിയുമെല്ലാം ചേരുമ്പോഴാണിത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+