സ്വര്‍ണവില കുറഞ്ഞു; നേട്ടമാക്കാന്‍ ഉപഭോക്താക്കള്‍, ആഭരണം വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ടത്, പവന് വില
കൊച്ചി: കേരളത്തില്‍ ഇന്ന് സ്വര്‍ണവില കുറഞ്ഞു. പവന് 600 രൂപയുടെ കുറവ് മാത്രമാണുള്ളത്. എങ്കിലും ആഭരണം വാങ്ങുമ്പോള്‍ വരുന്ന അധിക വിലയിലെ ഇടിവും കൂടി കണക്കാക്കുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് നേട്ടമാകും. ആഗോള വിപണിയിലും വില കുറഞ്ഞിട്ടുണ്ട്. പശ്ചിമേഷ്യയിലെ സംഘര്‍ഷത്തില്‍ വ്യത്യസ്തമായ വിവരങ്ങള്‍ വരുന്നതിന് അനുസരിച്ചാണ് വിപണിയില്‍ ഏറ്റക്കുറച്ചില്‍ സംഭവിക്കുന്നത്.
ആഗോള വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന്റെ വില 4650 ഡോളറായിട്ടുണ്ട്. ഡോളര്‍ സൂചിക 100.08 ആയി നേരിയ മുന്നേറ്റം നടത്തി. ഡോളറിനെതിരെ ഇന്ത്യന്‍ രൂപ 93.04 ആയിട്ടുണ്ട്. കേരളത്തില്‍ സ്വര്‍ണവില നിശ്ചയിക്കുമ്പോള്‍ വ്യാപാരികള്‍ പരിഗണിക്കുന്ന ഘടകങ്ങളാണ് ഇതെല്ലാം. അതേസമയം, വെള്ളി വിലയില്‍ ഇന്ന് മാറ്റമില്ല. ഗ്രാമിന് 250 രൂപ എന്ന നിരക്കില്‍ തുടരുകയാണ്.

കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 75 രൂപ വര്‍ധിച്ച് 13735 രൂപയായി. പവന് 109880 രൂപയുമായി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 11290 രൂപയും പവന് 90320 രൂപയുമാണ്. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 8790 രൂപയും പവന് 70320 രൂപയും നല്‍കണം. 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5670 രൂപയും പവന് 45360 രൂപയുമാണ് നല്‍കേണ്ടത്. സ്വര്‍ണവിലയില്‍ ഇന്നലെ രാവിലെ വലിയ ഇടിവുണ്ടായിരുന്നു. ഉച്ചയ്ക്ക് ശേഷം വില കൂടുകയും ചെയ്തു. ഇന്ന് വില കുറഞ്ഞു.
ഏറ്റക്കുറച്ചില്‍ സംഭവിക്കാന്‍ പ്രധാന കാരണം പശ്ചിമേഷ്യയിലെ സംഘര്‍ഷമാണ്. യുദ്ധം അവസാനിക്കുമെന്നും തുടരുമെന്നുമുള്ള രണ്ടുതരം റിപ്പോര്‍ട്ടുകള്‍ വരുന്നതിന് അനുസരിച്ച് വിപണിയില്‍ മാറ്റം സംഭവിക്കുകയാണ്. ഈ വേളയില്‍ സ്വര്‍ണം ആവശ്യമുള്ളവര്‍ ചെയ്യേണ്ടത്, വില കുറയുന്ന വേളയില്‍ വാങ്ങുകയോ അഡ്വാന്‍സ് ബുക്കിങ് ചെയ്യുകയോ വേണം.
ആഭരണം വാങ്ങുന്നവര്‍ അറിയേണ്ടത്
ആഭരണം വാങ്ങാന്‍ താല്‍പ്പര്യമുള്ളവര്‍ ജ്വല്ലറികളെ സമീപിച്ച് അഡ്വാന്‍സ് ബുക്കിങ് ചെയ്യാം. എല്ലാ ജ്വല്ലറികളിലും ഈ സൗകര്യം ലഭ്യമാകണം എന്നില്ല. എന്നാല്‍ പ്രധാന ബ്രാന്‍ന്റഡ് ജ്വല്ലറികളില്‍ അഡ്വാന്‍സ് ബുക്കിങ് ഉണ്ട്. ആവശ്യമുള്ള സ്വര്‍ണത്തിന്റെ മുഴുവന്‍ തുകയും നല്കി ബുക്ക് ചെയ്യാന്‍ പറ്റും. അല്ലെങ്കില്‍ നിശ്ചിത ശതമാനം തുക നല്‍കിയും ബുക്ക് ചെയ്യാം. ഇതിന് സമയ പരിധി ജ്വല്ലറികള്‍ നിശ്ചയിച്ചിട്ടുണ്ട്. ഇക്കാര്യം ഉപഭോക്താവ് ചോദിച്ച് മനസിലാക്കണം.
22 കാരറ്റ് വില കൂടിയ സാഹചര്യത്തില്‍ മിക്കവരും 18 കാരറ്റിലേക്കും അതിന് താഴെയുള്ള സ്വര്‍ണത്തിലേക്കും ആകൃഷ്ടരായിട്ടുണ്ട്. ഈ സ്വര്‍ണങ്ങള്‍ക്ക് വില കുറയും. എന്നാല്‍ നാട്ടിന്‍പുറങ്ങളിലെ ജ്വല്ലറികളില്‍ കുറഞ്ഞ കാരറ്റില്‍ വിവിധ ഡിസൈന്‍ ആഭരണം കിട്ടണം എന്നില്ല. കാലക്രമേണ ഈ സ്വര്‍ണത്തിന് മാറ്റ് കുറയാനുള്ള സാധ്യതയുണ്ട്. സ്വര്‍ണത്തിന് പുറമെ മറ്റു ലോഹങ്ങളുടെ അംശം കൂടിയുള്ളതിനാലാണിത്.
22 കാരറ്റ് ഒരു പവന് ആഭരണം വാങ്ങുന്നതിന് 1.19 ലക്ഷം രൂപ വരെ ചെലവ് പ്രതീക്ഷിക്കാം. എന്നാല്‍ കുറഞ്ഞ കാരറ്റിലെ ആഭരണങ്ങള്‍ക്ക് ഇതിനേക്കാള്‍ വില കുറയും. ആഭരണം വാങ്ങുന്ന വേളയില്‍ ഹാള്‍മാര്‍ക്കിങ് ഉണ്ടോ എന്ന് ഉപഭോക്താവ് ഉറപ്പിക്കണം. ആഭരണത്തിന്റെ മൂല്യവും പരിശുദ്ധിയുമെല്ലാം സൂചിപ്പിക്കുന്നതാണ് ഹാള്‍മാര്‍ക്കിങ്. ഇത് ഭാവിയില്‍ ആഭരണം തിരിച്ചു വില്ക്കുമ്പോഴും ഉപകാരപ്പെടും.
-
സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്നത്തെ നിരക്കുകൾ പ്രവാസികൾക്ക് ആശ്വാസമോ? -
സ്വർണ വില വിഷുവിന് 80,000 രൂപയാകുമോ? ആഭരണപ്രേമികൾക്കൊരു ഹാപ്പി ന്യൂസ്..സ്വർണ വീഴും..പക്ഷെ.. -
ദുബായിൽ നിന്ന് സ്വർണം വാങ്ങുന്നവർക്ക് ആശ്വസിക്കാൻ വക; ആഴ്ച്ചയുടെ തുടക്കം 3 ദിർഹം കുറഞ്ഞു, 24 കാരറ്റ് വില? -
സ്വർണ വില താഴേക്കല്ല; 1.60 ലക്ഷത്തിലേക്കാണ്, പവൻ വിലയിൽ 35 ശതമാനം വർധനവ്..വിദഗ്ധർ പറയുന്നു -
സ്വർണം വില പിടിവിട്ട് കുതിക്കില്ല;1 ലക്ഷത്തിന് താഴേക്ക് തന്നെ..ഈ ഒരു കാര്യം നടന്നാൽ..മേരി ജോർജ് പറയുന്നു -
സ്വർണം വിറ്റ് കേന്ദ്രബാങ്കുകളും ലാഭമെടുക്കുന്നു..നിങ്ങളും സ്വർണം വിൽക്കണോ? ഇനി വലിയ വില കിട്ടില്ലേ? അറിയാം -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു; ആശങ്കയില്‍ സ്വര്‍ണ വിപണി, ഇന്നത്തെ പവന്-ഗ്രാം വില അറിയാം -
സ്വർണം കൊടുത്തത് എട്ടിൻ്റെ പണി; നട്ടം തിരിഞ്ഞ് വ്യാപാരികൾ.. ഇനി എന്ത് ചെയ്യുമെന്ന് -
അന്റാർട്ടിക്കയിൽ സ്വർണവും വെള്ളിയും മറഞ്ഞിരിക്കുന്നു? മഞ്ഞ് നീങ്ങിയാൽ അറിയാം, 2300ൽ എളുപ്പമാവും! -
സ്വര്‍ണവില ഉച്ചയ്ക്ക് ശേഷം കുതിച്ചു... പവന് ആഭരണവില 1.25 ലക്ഷം!! വീണ്ടും റെക്കോഡിലേക്ക്? -
സ്വര്‍ണത്തിന്റെ അടിസ്ഥാന ഇറക്കുമതി വില കുറച്ചു; സെന്‍കോയുടെ കല്യാണിന്റേയും ഓഹരി കുതിച്ചു -
സ്വര്‍ണ ഇടിഎഫുകളില്‍ വമ്പന്‍ മാറ്റം; നിക്ഷേപം ഇനി ഭൗതിക സ്വര്‍ണത്തില്‍ അല്ല? സെബിയുടെ നീക്കം -
സ്വര്‍ണം ഉല്‍പ്പാദനം കൂട്ടുന്നു; ആഫ്രിക്കയിലെ രാജാവ് തന്നെ കളത്തില്‍, 5 രാജ്യങ്ങളില്‍ പദ്ധതി -
സ്വർണാഭരണം 'സേഫ്' അല്ല; കൈയ്യിൽ പണം വരണമെങ്കിൽ നിക്ഷേപിക്കേണ്ടത് ഇങ്ങനെ..വിദഗ്ധൻ പറയുന്നു -
സ്വര്‍ണത്തിന് പിന്നാലെ ഇന്ത്യ..! കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 28.73% അധികം, കൂടുതലും സ്വിറ്റ്സര്‍ലന്റില്‍ നിന്ന്













Click it and Unblock the Notifications