സ്വര്‍ണം വാങ്ങാം; ഇന്ന് സ്വര്‍ണവില കുത്തനെ ഇടിഞ്ഞു, ആഭരണം വാങ്ങുമ്പോള്‍ ഇക്കാര്യം ശ്രദ്ധിക്കണം

കൊച്ചി: കേരളത്തില്‍ ഇന്ന് സ്വര്‍ണവില കുറഞ്ഞു. കഴിഞ്ഞ ദിവസം വലിയ വില മുന്നേറ്റം നടത്തിയ പിന്നാലെയാണ് ഇന്നത്തെ ഇടിവ്. ആഭരണം വാങ്ങാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ഇന്ന് നല്ല ദിവസമാണ്. ആഗോള വിപണിയില്‍ സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നതിനിടെയാണ് കേരളത്തിലും വില അടിക്കടി മാറുന്നത്. വിലയില്‍ എന്തു മാറ്റമാണ് സംഭവിക്കുക എന്ന് പ്രവചിക്കാന്‍ പറ്റാത്ത അവസ്ഥയാണ്.

ക്രൂഡ് ഓയില്‍ വില അല്‍പ്പം കൂടിയിട്ടുണ്ട്. ബ്രെന്റ് ക്രൂഡ് ബാരല്‍ വില 102 ഡോളറായി. പിന്നാലെ ഡോളര്‍ സൂചിക 102ലേക്ക് അടുത്തു. രൂപയുടെ മൂല്യം 96.15 ആയി ഇടിയുകയും ചെയ്തു. ആഗോള വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന് 4137 ഡോളറായി പുതിയ സ്വര്‍ണവില. കേരളത്തില്‍ ഇന്ന് ഒക്ടോബര്‍ മാസത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വിലയാണ്.

gold price kerala october3

കേരളത്തില്‍ ഇന്ന് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 13675 രൂപയും പവന് 109400 രൂപയുമാണ് വില. ഗ്രാമിന് 100 രൂപയും പവന് 800 രൂപയും കുറഞ്ഞു. സ്വര്‍ണവിലയില്‍ ഇനിയും ചാഞ്ചാട്ടം പ്രതീക്ഷിക്കുന്നുണ്ട്. 109440, 110200, 109400 എന്നിങ്ങനെയാണ് കഴിഞ്ഞ മൂന്ന് ദിവസത്തെ സ്വര്‍ണവിലകള്‍. വെള്ളിയുടെ വിലയിലും വലിയ ഇടിവ് വരികയാണ്. ഇന്ന് ഒരു ഗ്രാമിന് 235 രൂപയായി താഴ്ന്നു. പത്ത് ഗ്രാമിന് 2350 രൂപ നല്‍കണം.

ക്രൂഡ് വില ഉയരുകയും ഡോളര്‍ സൂചിക കുതിക്കുകയും ചെയ്യുന്നത് സ്വര്‍ണവില കുറയാനുള്ള പ്രധാന കാരണമാണ്. യുദ്ധ സാഹചര്യം നിലനിന്നാല്‍ ക്രൂഡ് വില കുതിക്കും. ഇത് ഡോളര്‍ മൂല്യത്തെ ബാധിക്കും. സ്വാഭാവികമായും സ്വര്‍ണവിലയിലും മാറ്റം വരും. ഈ വേളയില്‍ സ്വര്‍ണം വാങ്ങാന്‍ താല്‍പ്പര്യപ്പെടുന്നവര്‍ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്തിനാണ് സ്വര്‍ണം വാങ്ങുന്നത് എന്ന് തീരുമാനിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. നിക്ഷേപമായി കരുതി വെക്കാനാണെങ്കില്‍ 24 കാരറ്റ് വാങ്ങാം. മടക്കി വില്‍ക്കുമ്പോഴും ഈ സ്വര്‍ണത്തിന് മാര്‍ക്കറ്റ് വില ലഭിക്കും. അതേസമയം, ആഭരണമായി ധരിക്കുക മാത്രമാണ് ഉദ്ദേശമെങ്കില്‍ 18, 14, 9 കാരറ്റിലുള്ള വില കുറഞ്ഞ സ്വര്‍ണം ലഭിക്കും. അവ ഉപയോഗിക്കാം.

എന്നാല്‍ ചിലര്‍ക്ക് ആഭരണരണമായി ഉപയോഗിക്കണം, അത്യാവശ്യം വന്നാല്‍ ലോണ്‍ എടുക്കണം, അല്ലെങ്കില്‍ വില്‍ക്കണം എന്നിവയാണ് ലക്ഷ്യമെങ്കില്‍ 22 കാരറ്റ് സ്വര്‍ണാഭരണം വാങ്ങാം. കോയിനും ആഭരണവും ഈ കാരറ്റില്‍ കിട്ടും. ഗോള്‍ഡ് ലോണ്‍ എടുക്കാന്‍ ഈ സ്വര്‍ണം ഉപയോഗിക്കാം. ബാങ്കുകള്‍ മറ്റു സ്വര്‍ണങ്ങള്‍ ഈടായി സ്വീകരിക്കില്ല. ഇന്ന് 22 കാരറ്റ് സ്വര്‍ണാഭരണം ഒരു പവന്‍ വാങ്ങുന്നവര്‍ക്ക് 1.19 ലക്ഷം രൂപയോളം ചെലവ് വന്നേക്കാം. പണമുണ്ടെങ്കില്‍ അഡ്വാന്‍സ് ബുക്കിങ് ചെയ്യുകയുമാകാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma