Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണം വാങ്ങുന്നുണ്ടേല്‍ വേഗം വേണം... വില കുതിക്കും; വിറപ്പിച്ച സ്വര്‍ണവില ഇന്ന് പിന്നോട്ട്

കൊച്ചി: കഴിഞ്ഞ ദിവസങ്ങളില്‍ കുതിച്ചുയര്‍ന്ന സ്വര്‍ണവില ഇന്ന് ഒരടി പിന്നോട്ട് വച്ചു. റെക്കോര്‍ഡിലേക്ക് കുതിക്കവെയാണ് ഇന്ന് വില കുറഞ്ഞിരിക്കുന്നത്. എന്നാല്‍ ഇത് താല്‍ക്കാലിക ആശ്വാസം മാത്രമാണ് എന്ന് വിപണി നിരീക്ഷകര്‍ പറയുന്നു. വരാനിരിക്കുന്നത് വന്‍ വില മുന്നേറ്റമാണെന്നും അവര്‍ സൂചിപ്പിച്ചു. അതുകൊണ്ടുതന്നെ സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ വേഗത്തില്‍ വാങ്ങുകയോ അഡ്വാന്‍സ് ബുക്ക് ചെയ്യുകയോ വേണം.

കഴിഞ്ഞ മൂന്ന് ദിവസങ്ങള്‍ക്കിടെ 1500 രൂപയോളമാണ് ഉയര്‍ന്നത്. ആഗോള വിപണിയില്‍ ഓരോ ദിവസവും വില ഉയരുകയാണ്. ഇനി അമേരിക്കയുടെ പലിശ നിരക്കിലെ മാറ്റം കൂടി അറിഞ്ഞാല്‍ വലിയ വില വ്യതിയാനം സംഭവിക്കും. പലിശ കുറയ്ക്കുമെന്ന് കരുതിയാണ് കൂടുതല്‍ പേര്‍ സ്വര്‍ണത്തിലേക്ക് തിരിയുന്നത്. ഇന്നത്തെ സ്വര്‍ണവില സംബന്ധിച്ച് അറിയാം...

goldprice-september17

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 54920 രൂപയാണ് വില. 120 രൂപയുടെ കുറവാണ് സംഭവിച്ചത്. 55000ത്തില്‍ നിന്ന് താഴേക്ക് ഇറങ്ങി എന്നത് ആശ്വാസമാണ്. ഗ്രാമിന് 15 രൂപ കുറഞ്ഞ് 6865 രൂപയായി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 10 രൂപ കുറഞ്ഞ് 5690 രൂപയിലെത്തി. വെള്ളിയുടെ വില ഗ്രാമിന് 96 രൂപയില്‍ തുടരുകയാണ്. കേരളത്തില്‍ ഇന്നുവരെ പവന് രേഖപ്പെടുത്തിയ റെക്കോര്‍ഡ് വില 55120 രൂപയാണ്.

അന്തര്‍ദേശീയ വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 2578 ഡോളറാണ് പുതിയ വില. കഴിഞ്ഞ ദിവസം ഇത് 2580ന് മുകളിലെത്തിയിരുന്നു. വ്യാപാരം തുടരുന്നതിനാല്‍ ഇനിയും ഏറ്റക്കുറച്ചിലുകള്‍ സംഭവിക്കാം. ഔണ്‍സ് വില വൈകാതെ 2600 ഡോളര്‍ കടന്ന് കുതിക്കുമെന്നാണ് പറയപ്പെടുന്നത്. അങ്ങനെ സംഭവിച്ചാല്‍ കേരളത്തില്‍ വില പിടിവിട്ട് പറക്കുമെന്ന് തീര്‍ച്ച.

അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ പലിശ സംബന്ധിച്ച തീരുമാനം ബുധനാഴ്ച വരും. പണപ്പെരുപ്പം കുറഞ്ഞതിനാല്‍ പലിശ നിരക്ക് കുറയ്ക്കാമെന്ന ധാരണയിലാണ് ബാങ്ക്. 25 ബേസിസ് പോയന്റ് കുറയ്ക്കുമെന്നാണ് കരുതുന്നത്. കടപത്രങ്ങളില്‍ നിക്ഷേപിച്ചവര്‍ക്ക് വരുമാനം കുറയുന്ന സാഹചര്യം ഇതോടെ ഉണ്ടാകും. അവര്‍ കടപത്രം വിറ്റ് സ്വര്‍ണത്തിലേക്ക് തിരിയുന്നതോടെ സ്വര്‍ണവില കൂടും. ഓഹരി വിപണികളും സജീവമായേക്കും.

ക്രൂഡ് വില നേരിയ തോതില്‍ മുന്നേറിയിട്ടുണ്ട്. ബ്രെന്റ് ക്രൂഡ് ബാരലിന് 73 ഡോളറില്‍ എത്തി. എണ്ണ വില ഉയര്‍ത്താനുള്ള ശ്രമങ്ങള്‍ ഒപെക് രാജ്യങ്ങള്‍ നടത്തുന്നുണ്ട്. എന്നാല്‍ എണ്ണ ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കരുത് എന്ന് ഇന്ത്യ ആവശ്യപ്പെട്ടു. വന്‍തോതില്‍ ഇന്ത്യ ഇറക്കുമതി ചെയ്യുന്ന എണ്ണയുടെ വില കൂടിയാല്‍ രാജ്യത്തിന്റെ വ്യാപാര കമ്മി വര്‍ധിക്കുകയും സാമ്പത്തികമായി തിരിച്ചടിയാകുകയും ചെയ്യും.

ഡോളര്‍ സൂചിക 100 എന്ന നിരക്കിലേക്ക് ഇടിഞ്ഞിരിക്കുകയാണ്. സ്വര്‍ണവില കൂടാനുള്ള സാധ്യതയിലേക്ക് ഇത് വിരല്‍ ചൂണ്ടുന്നു. മാത്രമല്ല, ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം 83.84 എന്ന നിരക്കിലാണ്. കേരളത്തില്‍ ഒരു പവന്‍ ആഭരണം വാങ്ങാന്‍ ഇന്ന് 60000 രൂപ വരെ ചെലവ് വന്നേക്കും. പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് പവന് 53000 രൂപ വരെ ലഭിക്കാനാണ് സാധ്യത.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+