സ്വര്‍ണവില കുത്തനെ താഴേക്ക്.. ഇപ്പോള്‍ തന്നെ ജ്വല്ലറിയിലേക്ക് വിട്ടോ; ഇന്നത്തെ വില ഇങ്ങനെ
സ്വര്‍ണം ആഭരണം, അലങ്കാരം എന്നതിനേക്കാളുപരി എല്ലാവരും സുരക്ഷിതമായി നിക്ഷേപ മാര്‍ഗമായാണ് കണക്കാക്കുന്നത്. അതിനാല്‍ തന്നെ സ്വര്‍ണവിലയിലെ ഏറ്റക്കുറച്ചിലുകളെ സാകൂതം നിരീക്ഷിക്കുന്നവരാണ് മലയാളികള്‍. കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി സ്വര്‍ണവില പിടിവിട്ട് കുതിക്കുകയാണ്. സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഇത് വലിയ തിരിച്ചടിയായിരുന്നു.
2024 ല്‍ സ്വര്‍ണവിലയില്‍ വലിയ കുതിപ്പായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ 2024 ലെ കുതിപ്പിനേക്കാള്‍ വേഗത്തിലാണ് സ്വര്‍ണവിലയുടെ ഈ വര്‍ഷത്തെ കുതിപ്പ്. ആദ്യത്തെ രണ്ട് മാസത്തിനുള്ളില്‍ തന്നെ നിരവധി തവണയാണ് സ്വര്‍ണവില റെക്കോഡ് തിരുത്തിക്കുറിച്ചത്. എന്നാല്‍ ഈ ആഴ്ചയില്‍ സ്വര്‍ണം താഴേക്ക് വീഴുന്ന പ്രവണതയാണ് കാണിക്കുന്നത്. ഇന്നത്തെ സ്വര്‍ണവില അറിയാം.

ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 60 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഇന്ന് ഒരു ഗ്രാം സ്വര്‍ണം വാങ്ങാന്‍ 7950 രൂപയാണ് കൊടുക്കേണ്ടത്. ഫെബ്രുവരി 18 ന് ശേഷം ആദ്യമായാണ് ഒരു തരി പൊന്നിന് 8000 രൂപയില്‍ താഴേക്ക് വില വീഴുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 480 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഇന്നലെ 64080 രൂപയ്ക്ക് വിറ്റിരുന്ന സ്വര്‍ണം ഇന്ന് 63600 രൂപയ്ക്കാണ് വില്‍ക്കുന്നത്.
ഫെബ്രുവരി 25 ന് 64600 എന്ന എക്കാലത്തേയും ഉയര്‍ന്ന നിരക്കിലായിരുന്നു സ്വര്‍ണം വ്യാപാരം നടത്തിയിരുന്നത്. എന്നാല്‍ അതിന് ശേഷം തുടര്‍ച്ചയായ മൂന്ന് ദിവസം സ്വര്‍ണവില താഴേക്ക് വീണു. വിവാഹ സീസണ്‍ ആയതിനാല്‍ തന്നെ സ്വര്‍ണത്തിന് ഡിമാന്‍ഡ് കൂടിയിരിക്കുന്ന സമയമാണിത്. അതിനാല്‍ തന്നെ വിലയിലെ ഇപ്പോഴത്തെ ഇടിവ് സ്വര്‍ണം വാങ്ങാനിരിക്കുന്നവരെ സംബന്ധിച്ചിടത്തോളം ആശ്വാസകരമാണ്.
സ്വര്‍ണവിലയെ നിരവധി ഘടകങ്ങളാണ് സ്വാധീനിക്കുന്നത്. ഡോളറിനെതിരായ രൂപയുടെ മൂല്യം, ഇന്ധനവില, ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍, യുഎസ് ഫെഡ് ബാങ്കിലെ പലിശനിരക്ക് തുടങ്ങി കാലാവസ്ഥ വരെ സ്വര്‍ണവിലയെ ബാധിക്കും. അതിനാല്‍ തന്നെ സ്വര്‍ണവിലയില്‍ നാളെ എന്ത് സംഭവിക്കും എന്ന കൃത്യമായ പ്രവചനം അസാധ്യമാണ്. യുഎസ് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റ ശേഷമാണ് സ്വര്‍ണവില ക്രമാതീതമായി വര്‍ധിച്ചത്.
ട്രംപിന്റെ താരിഫ് നയത്തിലെ മാറ്റം ആഗോള സ്വര്‍ണവിപണിയെ കാര്യമായി സ്വാധീനിച്ചിരുന്നു. ഇതോടെയാണ് റെക്കോഡ് നിരക്കിലേക്ക് സ്വര്‍ണം എത്തിയത്. വരും ദിവസങ്ങളിലും സ്വര്‍ണവില ചാഞ്ചാട്ടം തന്നെയായിരിക്കും കാണിക്കുക എന്നാണ് വിപണിയില്‍ നിന്നുള്ള വിദഗ്ധര്‍ പറയുന്നത്. അതിനാല്‍ സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ നേരിയ വിലയിടിവാണെങ്കിലും അത് പ്രയോജനപ്പെടുത്തുന്നതാണ് നല്ലത്.












Click it and Unblock the Notifications