എന്തൊരു പോക്കാണ് എന്റെ പൊന്നേ..! സര്‍വകാല റെക്കോഡില്‍ സ്വര്‍ണം; ഇന്നത്തെ വില അറിയാം
സ്വര്‍ണം വാങ്ങുക എന്ന സാധാരണക്കാരുടെ സ്വപ്‌നങ്ങള്‍ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തി കൊണ്ട് വിലയില്‍ വന്‍ വര്‍ധനവ്. അന്താരാഷ്ട്ര വിപണിയിലെ വിലയിലെ കുതിപ്പ് തന്നെയാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. കേരളത്തില്‍ വിവാഹ സീസണ്‍ ആയതിനാല്‍ തന്നെ സ്വര്‍ണത്തിനും ആഭരണങ്ങള്‍ക്കും വലിയ ഡിമാന്‍ഡ് ഉള്ള സമയമാണിത്. അതിനാല്‍ തന്നെ വില വര്‍ധനവ് ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണ്.
2024 ലേതിനേക്കാളും വേഗത്തിലാണ് സ്വര്‍ണവില ഈ വര്‍ഷം വര്‍ധിക്കുന്നത്. 2025 പിറന്ന് രണ്ട് മാസം പോലും തികയുന്നതിന് മുന്‍പ് നിരവധി തവണ സര്‍വകാല റെക്കോഡ് സ്വര്‍ണം തിരുത്തിയത്. ഈ മാസം മാത്രം ഇതുവരെ നാലോളം തവണയാണ് സ്വര്‍ണം വിലയില്‍ പുതിയ റെക്കോഡ് കുറിച്ചത്. 22 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ ഗ്രാം, പവന്‍ നിരക്കുകള്‍ എത്രയാണ് എന്ന് പരിശോധിക്കാം.

ഇന്നും സ്വര്‍ണവില വര്‍ധിച്ചതോടെ ചരിത്രത്തിലെ എക്കാലത്തേയും ഉയര്‍ന്ന നിരക്കിലാണ് സ്വര്‍ണം വ്യാപാരം നടത്തുന്നത്. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 35 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണം വാങ്ങാന്‍ ഇന്ന് 8070 രൂപയാകും. സ്വര്‍ണത്തിന്റെ എക്കാലത്തേയും ഉയര്‍ന്ന ഗ്രാം നിരക്കാണിത്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 280 രൂപയാണ് വര്‍ധിച്ചത്. ഇതോടെ 64560 എന്ന എക്കാലത്തേയും ഉയര്‍ന്ന നിരക്കിലേക്ക് പവന്‍ വിലയെത്തി.
എട്ട് ഗ്രാമാണ് ഒരു പവനായി കണക്കാക്കുന്നത്. പത്ത് ഗ്രാം 22 കാരറ്റ് സ്വര്‍ണം വാങ്ങാന്‍ ഇന്നത്തെ വില പ്രകാരം 80700 രൂപ കൊടുക്കണം. ഇതും റെക്കോഡാണ്. വിവാഹാവശ്യത്തിന് ആഭരണമായാണ് സ്വര്‍ണം വാങ്ങിക്കുന്നത് എന്നതിനാല്‍ തന്നെ ഈ വിലയ്ക്ക് ആഭരണം വാങ്ങിക്കാനാകില്ല. സ്വര്‍ണം വാങ്ങുമ്പോള്‍ ജിഎസ്ടിയും ഹാള്‍മാര്‍ക്കിംഗ് നിരക്കും കൂടി കൊടുക്കേണ്ടതുണ്ട്.
ആഭരണമായി സ്വര്‍ണം വാങ്ങുമ്പോള്‍ ഇതിനെല്ലാം പുറമെ പണിക്കൂലിയും കൊടുക്കണം. ഇതെല്ലാം കൂടി കണക്കിലെടുക്കുമ്പോള്‍ ഇന്നത്തെ വില പ്രകാരം ഒരു പവന്‍ സ്വര്‍ണാഭരണത്തിന് 70000 രൂപയ്ക്ക് അടുത്ത് കൊടുക്കേണ്ടി വരും. സാധാരണക്കാരെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണ് ഇത്. പത്ത് വര്‍ഷം മുന്‍പ് 19000-20000 രൂപആയിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.
പത്ത് വര്‍ഷം കൊണ്ട് അരലക്ഷം രൂപയോളമാണ് സ്വര്‍ണത്തിന് കൂടിയിരിക്കുന്നത്. ഇന്നത്തെ ഒരു പവന്റെ ആഭരണത്തിന്റെ വിലയ്ക്ക് പത്ത് വര്‍ഷം മുന്‍പ് മൂന്നര പവനെങ്കിലും ലഭിക്കുമായിരുന്നു എന്ന് സാരം.












Click it and Unblock the Notifications