സ്വർണ വില: എന്തൊരു ഇടിവ്, മൂന്നാം ദിനവും കൂപ്പൂകുത്തി, വേഗം ജ്വല്ലറിയിലേക്ക് വിട്ടോ
സ്വർണ വിലയില്‍ സമാനതകളില്ലാത്ത വർധനവായിരുന്നു കഴിഞ്ഞ മാസങ്ങളില്‍ കണ്ടത്. അന്താരാഷ്ട്ര തലത്തില്‍ ട്രോയി ഔണ്‍സിന് വില രണ്ടായിരം ഡോളറിന് മുകളിലേക്ക് എത്തിയതോടെ സംസ്ഥാനത്ത് സ്വർണ വില പലതവണ റെക്കോർഡുകള്‍ ഭേദിച്ചു. പവന് 45760 രൂപ എന്നതാണ് സംസ്ഥാനം ഇന്നുവരെ കണ്ടത്തില്‍ വെച്ച് ഏറ്റഴും ഉയർന്ന നിരക്ക്. മെയ് അഞ്ചിനായിരുന്നു ഈ നിരക്ക് രേഖപ്പെടുത്തിയത്.
പിന്നീടുള്ള ദിവസങ്ങളില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായെങ്കിലും കുറവിന് തന്നെയായിരുന്നു മുന്‍തൂക്കം. മെയ് 1, 2 തീയതികളിൽ രേഖപ്പെടുത്തിയ 44,560 രൂപയായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. കഴിഞ്ഞ ദിവസങ്ങളിലെ ട്രെന്‍ഡ് പരിശോധിക്കുമ്പോള്‍ സ്വർണം വിലയില്‍ വലിയ തോതിലുള്ള ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നും അത് തുടർന്നതോടെ സാധാരണക്കാരനെ സംബന്ധിച്ച് വലിയ ആശ്വാസ വാർത്തയായി അത് മാറുന്നു.

സ്വർണ വിലയില്‍ ഇന്ന് കുറഞ്ഞത്
സംസ്ഥാനത്ത് ഇന്ന് പവന് 240 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വർണത്തിന് 44640 രൂപയായി. ഒരു ഗ്രാമിന് 5580 രൂപയുമാണ് നിരക്ക്. ഇന്നലേയും സ്വർണ വിലയില്‍ വലിയ ഇടിവുണ്ടായിരുന്നു. ഗ്രാമിന് 20 രൂപയും പവന് 160 രൂപയും കുറഞ്ഞതോടെ ഗ്രാമിന് 5,610 രൂപയിലും പവന് 44,880 രൂപയിലുമായിരുന്ന ഇന്നലെ സംസ്ഥാനത്ത് സ്വർണ വില്‍പ്പന നടന്നത്.
പവന് 360 രൂപയും ഗ്രാമിന് 45 രൂപയും ഇടിഞ്ഞതോടെ ഗ്രാമിന് 5,630 രൂപയിലും പവന് 45,040 രൂപയിലുമായിരുന്നു ബുധനാഴ്ചത്തെ കച്ചവടം. മൂന്ന് ദിവസം കൊണ്ട് ഗ്രാമിന് 95 രൂപയും പവന് 760 രൂപയുമാണ് കുറഞ്ഞത്. അന്താരാഷ്ട്ര വിപണയില്‍ ഡോളർ കരുത്താർജിക്കുന്നതാണ് സ്വർണ വില ഇടിയാന്‍ കാരണം. പ്രതിസന്ധി ഘട്ടത്തിൽ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ നിക്ഷേപകർ സ്വർണത്തിലേക്ക് തിരിഞ്ഞതായിരുന്നു വില വർധനവിന് ഇടയാക്കിയത്.

ഇനി കൂടുമോ കുറയുമോ
ഈ വർഷം അവസാനത്തോടെ സ്വർണ വിലയില്‍ ഇനിയും വർധനവ് ഉണ്ടാവുമെന്നായിരുന്നു സാമ്പത്തിക വിദഗ്ധർ വിലയിരുത്തിയിരുന്നത്. എന്നാല്‍ നിലവിലെ ട്രെന്‍ഡ് അനുസരിച്ച് സ്വർണ വില ഇനിയും ഇടിഞ്ഞേക്കും. ഡോളറിന്റെ മൂല്യം ഇനിയും ഉയർന്നേക്കും. ഡോളറിന് മൂല്യം കൂടുമ്പോള്‍ സ്വര്‍ണത്തിന് വില സ്വാഭാവികമായും കുറയും. വെല്ലുവിളിയായിരുന്ന അമേരിക്കയിലെ പണപ്പെരുപ്പവും ഇപ്പോള്‍ നേരിയ തോതില്‍ കുറഞ്ഞ് വരുന്നുണ്ട്.












Click it and Unblock the Notifications