Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണവില വീണ്ടും താഴോട്ട്; മികച്ച അവസരം... ആഭരണം വാങ്ങുന്നവര്‍ക്ക് നല്ല ദിനം, ഇന്നത്തെ വില

കൊച്ചി: കേരളത്തില്‍ സ്വര്‍ണവില വീണ്ടും ഇടിഞ്ഞു. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്നത്തെ വില. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വില കുറഞ്ഞുവരികയാണ്. അന്താരാഷ്ട്ര വിപണിയിലെ സാഹചര്യമാണ് കേരള വിപണിയില്‍ സ്വര്‍ണത്തിന് വില കുറയാന്‍ ഇടയാക്കിയിരിക്കുന്നത്. വരും ദിവസങ്ങളില്‍ ചാഞ്ചാട്ടമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആഗസ്റ്റിലെ ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയത് ഒന്നാം തിയ്യതിയാണ്. 44320 രൂപയായിരുന്നു അന്ന് പവന്. ഇന്നത്തെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ 760 രൂപ കൂടുതലായിരുന്നു. വരും ദിവസങ്ങളില്‍ വില കുറയുമോ എന്ന് പറയാന്‍ സാധിക്കില്ല. ചാഞ്ചാട്ടത്തിനാണ് സാധ്യത. രൂപയുടെ മൂല്യം വലിയ തോതില്‍ ഇടിഞ്ഞിട്ടുണ്ട്.

gold

ഇന്ന് കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 43560 രൂപയാണ്. ഗ്രാമിന് 5445 രൂപ നല്‍കണം. കഴിഞ്ഞ ദിവസത്തെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ 80 രൂപയുടെ കുറവാണ് പവന്മേല്‍ ഉണ്ടായിരിക്കുന്നത്. ചൊവ്വാഴ്ചയും 80 രൂപ കുറഞ്ഞിരുന്നു. നേരിയ തോതിലാണെങ്കിലും തുടര്‍ച്ചയായി വില കുറയുന്നത് ഉപഭോക്താക്കള്‍ക്ക് ആശ്വാസമാണ്. ആഭരണം വാങ്ങുന്നവര്‍ക്ക് ഇതൊരു അവസരമാണ്.

ഡോളര്‍ ഇന്‍ഡക്‌സ് 103ലാണിപ്പോള്‍. ഡോളര്‍ ഇന്‍ഡക്‌സില്‍ ഇനിയും ഉയര്‍ച്ചയുണ്ടായാല്‍ സ്വര്‍ണവില കുറയും. അതേസമയം, രൂപയുടെ മൂല്യം കുത്തനെ കുറയുകയാണ്. ആഭ്യന്തര വിപണിയില്‍ ആശങ്ക സൃഷ്ടിക്കുന്ന കാര്യമാണിത്. ഡോളറിനെതിരെ 83.26 എന്ന നിരക്കിലാണ് രൂപ. രൂപയുടെ മൂല്യം ഉയര്‍ന്നാല്‍ സ്വര്‍ണവില വീണ്ടും കുറയും.

പ്രവാസികള്‍ക്ക് വലിയ നേട്ടമാണ് രൂപയുടെ മൂല്യം ഇടിയുന്നത്. അവര്‍ക്ക് നാട്ടിലേക്ക് പണം അയച്ചാല്‍ കൂടുതല്‍ നേട്ടമാകും. ചിലര്‍ അവസരം മുതലെടുത്ത് ശമ്പളം മുന്‍കൂര്‍ വാങ്ങിയും കടം വാങ്ങിയും പണം അയക്കാറുണ്ട്. എന്നാല്‍ കൈവിട്ട കളികളില്‍ ഏര്‍പ്പെടാതിരിക്കുന്നതാണ് നല്ലത്. യുഎഇയില്‍ എക്‌സ്‌ചേഞ്ചുകളില്‍ തിരക്കേറിയിട്ടുണ്ട് എന്നാണ് വാര്‍ത്തകള്‍.

എണ്ണവിലയില്‍ കഴിഞ്ഞ ദിവസവുമായി താരതമ്യം ചെയ്യുമ്പോള്‍ നേരിയ കുറവാണ് സംഭവിച്ചിരിക്കുന്നത്. ബ്രന്റ് ക്രൂഡ് ബാരലിന് 84.69 എന്ന നിരക്കിലാണ്. ദിവസങ്ങള്‍ക്ക് മുമ്പ് ഇത് 85 ഡോളര്‍ കടന്നിരുന്നു. എണ്ണവില ഉയര്‍ത്താന്‍ സൗദി അറേബ്യയും റഷ്യയും നടപടികള്‍ സ്വീകരിച്ചുവരുന്നുണ്ട്. ആഴ്ചകള്‍ക്ക് മുമ്പുള്ളതിനേക്കാള്‍ വില കൂടിയിട്ടുണ്ടെങ്കിലും എണ്ണ ഉല്‍പ്പാദനം കുറച്ച് വില ഇനിയും കൂട്ടാനുള്ള ആലോചനയിലാണ് സൗദി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+