Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; ആഭരണം വാങ്ങുന്നവര്‍ക്ക് പ്രതീക്ഷ, ഇന്നത്തെ വില നിലവാരം

കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ് രേഖപ്പെടുത്തി. ആഭരണം വാങ്ങാനിരിക്കുന്നവര്‍ക്ക് വലിയ പ്രതീക്ഷ നല്‍കുന്നതാണ് വിപണിയില്‍ നിന്നുള്ള വിവരം. വരും ദിവസങ്ങളിലും വില കുറയാന്‍ സാധ്യതയുണ്ടെന്ന് പറയപ്പെടുന്നു. രാജ്യാന്തര ഘടകങ്ങളാണ് വിലയിടിവിന് ഇടയാക്കുന്നത്. അതേസമയം, രൂപയുടെ മൂല്യം ഇടിയുന്നത് ഒരു തിരിച്ചടിയാണ്.

ഡോളറിന്റെ മൂല്യത്തില്‍ അല്‍പ്പം ഉയര്‍ച്ച വന്നതാണ് സ്വര്‍ണവില കുറയാന്‍ ഒരു കാരണം. മാത്രമല്ല, അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശ നിരക്ക് ഉയര്‍ത്തിയതും സ്വര്‍ണത്തിന് ആവശ്യക്കാരെ കുറച്ചിട്ടുണ്ട്. ചൊവ്വാഴ്ച 44320 രൂപയാണ് രേഖപ്പെടുത്തിയിരുന്നത്. ഇന്ന് 240 രൂപ പവന്മേല്‍ കുറഞ്ഞു.

gold

ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കേണ്ടത് 44080 രൂപയാണ്. ഗ്രാമിന് 5510 രൂപയും നല്‍കണം. കഴിഞ്ഞ ദിവസവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ന് സ്വര്‍ണം വാങ്ങുന്നവര്‍ക്ക് ലാഭമാണ്. അതേസമയം, കേരളത്തില്‍ പുതിയ സ്വര്‍ണം വാങ്ങുന്നവരുടെ എണ്ണത്തില്‍ കുറവ് വന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ വിവിധ സ്‌കീമുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ജ്വല്ലറികള്‍.

പണിക്കൂലിയില്‍ കുറവ് വരുത്തിയാണ് ചില ജ്വല്ലറികള്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നത്. മൂന്ന് ശതമാനം പണിക്കൂലി പ്രഖ്യാപിച്ച ജ്വല്ലറികളുമുണ്ട്. എന്നാല്‍ ഡിസൈന്‍ കൂടുതലുള്ള ആഭരണങ്ങള്‍ക്ക് ഉയര്‍ന്ന പണിക്കൂലി നല്‍കേണ്ടി വരും. പണിക്കൂലിയിലെ ഇളവിന് പുറമെ അഡ്വാന്‍സ് ബുക്കിങ് സംവിധാനവും മിക്ക ജ്വല്ലറികളിലുമുണ്ട്. മാസാത്തിലോ ആഴ്ചയിലോ തവണകളായി പണമടച്ച് സ്വര്‍ണം വാങ്ങാനുള്ള അവസരവും ചില ജ്വല്ലറികള്‍ ഒരുക്കുന്നു.

രാജ്യാന്തര വിപണിയില്‍ ഡോളര്‍ അല്‍പ്പം നില മെച്ചപ്പെടുത്തിയതാണ് സ്വര്‍ണവില ഇടിയാന്‍ കാരണം. ഡോളര്‍ ഇന്‍ഡക്‌സ് 102ലാണുള്ളത്. ഡോളര്‍ മൂല്യം കൂടിയാല്‍ ഇനിയും സ്വര്‍ണവില കുറയും. മാത്രമല്ല, കഴിഞ്ഞ ദിവസം ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് 25 ബേസിസ് പോയന്റ് ഉയര്‍ത്തി. ഇതോടെ സ്ഥിരനിക്ഷേപത്തിലേക്ക് കൂടുതല്‍ പേര്‍ ആകര്‍ഷിക്കുമെന്നാണ് കരുതുന്നത്.

രൂപയുടെ മൂല്യത്തില്‍ ഇടിവ് വരുന്നത് ആഭ്യന്തര വിപണിയില്‍ തിരിച്ചടിയാണ്. ഡോളറിനെതിരെ 82.41 എന്ന നിരക്കിലാണ് ഇപ്പോള്‍ രൂപയുള്ളത്. രൂപ നില മെച്ചപ്പെടുത്തിയാല്‍ സ്വര്‍ണവില കുറയാന്‍ ഇടയാകും. 81.80 എന്ന നിരക്കിലേക്ക് വരെ രണ്ടാഴ്ച മുമ്പ് എത്തിയിരുന്നു. പരിധി വിട്ട് മൂല്യമിടുന്നത് അവശ്യവസ്തുക്കളുടെ വില വര്‍ധനവിനും കാരണമാകും. ഈ വേളയില്‍ റിസര്‍വ് ബാങ്ക് ഇടപെടലുണ്ടാകുകയും നയത്തില്‍ മാറ്റം വരുത്തുകയുമാണ് ചെയ്യുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+