സ്വര്‍ണവിലയില്‍ നേരിയ ആശ്വാസം; നേട്ടമായത് മൂന്ന് കാര്യങ്ങള്‍, ഇന്നത്തെ വില അറിയാം
കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ നേരിയ ആശ്വാസം. അതിവേഗം കുതിച്ചിരുന്ന സ്വര്‍ണം ഇന്ന് അല്‍പ്പം ഇടിഞ്ഞു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി നേരിയ തോതില്‍ വര്‍ധിക്കുകയായിരുന്നു വില. എന്നാല്‍ ഇന്ന് വില കുറയാനുള്ള കാരണങ്ങള്‍ മൂന്നാണ് എന്ന് വിലയിരുത്തുന്നു. വരും ദിവസങ്ങളിലും വിലയില്‍ ചാഞ്ചാട്ടം പ്രകടമായേക്കും.
ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന വില പവന് 44240 രൂപയും കുറഞ്ഞ വില 43600 രൂപയുമായിരുന്നു. ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയ ശേഷം ഘട്ടങ്ങളായി ഉയരുകയാണ്. 44160 രൂപ വരെ ഉയര്‍ന്നെങ്കിലും ബുധനാഴ്ച വിലയില്‍ മാറ്റമുണ്ടായിരുന്നില്ല. ഇന്ന് 120 രൂപ പവന് കുറഞ്ഞു. സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നേരിയ ആശ്വാസം നല്‍കുന്ന വിവരമാണിത്.

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കേണ്ടത് 44040 രൂപയാണ്. ഗ്രാമിന് 15 രൂപ താഴ്ന്ന് 5505 രൂപയായി. വരും ദിവസങ്ങളില്‍ നേരിയ വിലക്കുറവ് വന്നേക്കുമെന്നാണ് വിപണിയില്‍ നിന്നുള്ള വിവരം. ഡോളര്‍ ഇന്‍ഡക്‌സ് കരുത്താര്‍ജിക്കുന്നതാണ് ഒരു കാരണം. 105ന് മുകളിലാണ് ഇന്‍ഡക്‌സ് രേഖപ്പെടുത്തുന്നത്. ഇതോടെ സ്വര്‍ണത്തിന് ആവശ്യക്കാര്‍ കുറഞ്ഞേക്കുമെന്നാണ് വിലയിരുത്തല്‍.
രൂപയുടെ മൂല്യത്തില്‍ നേരിയ മുന്നേറ്റം സംഭവിച്ചതും സ്വര്‍ണവില ഇടിയാല്‍ കാരണമാണ്. എന്നാല്‍ രൂപ വലിയ തോതില്‍ കരുത്താര്‍ജിച്ചു എന്ന് പറയാന്‍ സാധിക്കില്ല. ഡോളറിനെതിരെ 83.07 എന്ന നിരക്കിലാണ് ഇന്ത്യന്‍ രൂപ. എണ്ണവില ഇടിയുന്നു എന്നതാണ് എടുത്തുപറയേണ്ട മറ്റൊരു കാര്യം. എണ്ണവില കുറയുന്നത് പൊതു ജനങ്ങള്‍ക്ക് ആശ്വാസമാണ്.
ബ്രെന്‍ഡ് ക്രൂഡ് ബാരലിന് 96 ഡോളര്‍ വരെ ഉയര്‍ന്നിരുന്നു എങ്കിലും ഇപ്പോള്‍ 93 ഡോളറിന് താഴെയാണ്. വരും ദിവസങ്ങളിലും എണ്ണവില ഇടിയുമെന്ന നിഗമനത്തില്‍ എത്താനാകില്ല. കാരണം സൗദിയും റഷ്യയും സ്വീകരിക്കുന്ന നിലപാട് ഇക്കാര്യത്തില്‍ നിര്‍ണായകമാണ്. 75 ഡോളറില്‍ നിന്നാണ് എണ്ണ വില 90ന് മുകളിലേക്ക് കുതിച്ചിരിക്കുന്നത്.
സ്വര്‍ണവിലയില്‍ വലിയ ഇടിവ് പ്രതീക്ഷിക്കേണ്ടതില്ല എന്നാണ് വിപണി നിരീക്ഷകരുടെ അഭിപ്രായം. നേരിയ ചാഞ്ചാട്ടത്തിന് മാത്രമാണ് സാധ്യത. വില കുറയുന്ന വേളയില്‍ തന്നെ സ്വര്‍ണം വാങ്ങുകയോ അഡ്വാന്‍സ് ബുക്ക് ചെയ്യുകയോ ആണ് നല്ലത്. വന്‍തോതിലുള്ള ഇടിവിന് സാധ്യതയില്ലാത്തതിനാല്‍ സ്വര്‍ണം വില്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നേട്ടം ഉറപ്പാണ്.












Click it and Unblock the Notifications