Get Updates
Get notified of breaking news, exclusive insights, and must-see stories!

Gold Rate today: സ്വര്‍ണം വന്‍ വിലക്കുറവില്‍; വരുംദിവസങ്ങളില്‍ വര്‍ധിച്ചേക്കും, പുതിയ വില അറിയാം

കൊച്ചി: കേരളത്തില്‍ സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഒരു പവന് 44000ത്തിന് താഴേക്ക് എത്തി. ആഗസ്റ്റിലെ ഏറ്റവും കുറഞ്ഞ വിലയാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ വരും ദിവസങ്ങളില്‍ വില ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അമേരിക്കന്‍ സാമ്പത്തിക രംഗത്ത് തളര്‍ച്ചയുടെ ലക്ഷണം കണ്ടതാണ് ഇതിന് കാരണം.

ചൊവ്വാഴ്ച സ്വര്‍ണവില 44320 രൂപയായിരുന്നു. ബുധനാഴ്ച കുറഞ്ഞ് 44080 രൂപയായി. ഇന്ന് 120 രൂപയുടെ കുറവാണ് വന്നിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് കേരളത്തില്‍ നല്‍കേണ്ടത് 43960 രൂപയായി. ഗ്രാമിന് 5495 രൂപ നല്‍കണം. ജൂലൈ 12ന് ശേഷം ഇത്രയും കുറവ് വരുന്നത് ആദ്യമാണ്. എന്നാല്‍ വരും ദിവസങ്ങളില്‍ വില വര്‍ധിച്ചേക്കും.

gold

ഡോളര്‍ ഇന്‍ഡസ്‌കില്‍ നേരിയ വര്‍ധനവ് വന്നിട്ടുണ്ട്. ഇതാണ് സ്വര്‍ണവില കുറയാന്‍ കാരണമായി പറയുന്നത്. അതേസമയം, രൂപയുടെ മൂല്യം ഡോളറിനെതിരെ 82.70 രൂപ എന്ന നിരക്കിലെത്തി. ഇത് പ്രവാസികള്‍ക്ക് നേട്ടമാണ്. എന്നാല്‍ വരും ദിവസങ്ങളില്‍ സ്വര്‍ണവില വര്‍ധിച്ചേക്കുമെന്നാണ് വിപണിയില്‍ നിന്നുള്ള വിവരം.

അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില വര്‍ധിച്ചിട്ടുണ്ട്. ഇതിന്റെ പ്രതിഫലനം വെള്ളിയാഴ്ച മുതല്‍ ഇന്ത്യന്‍ വിപണിയിലും കണ്ടേക്കും. അമേരിക്കയുടെ വായ്പാ തിരിച്ചടവ് ശേഷി റേറ്റിങ് ഏജന്‍സിയായ ഫിറ്റ്ച്ച് കുറച്ചതാണ് ഇതിന് കാരണം. ഓരോ രാജ്യത്തിന്റെയും സാമ്പത്തിക ശേഷി പരിശോധിച്ചാണ് റേറ്റിങ് ഏജന്‍സികള്‍ നിരക്ക് നിശ്ചയിക്കുക.

അമേരിക്കയുടെ സാമ്പത്തിക രംഗം പ്രതിസന്ധിയിലാണ് എന്ന സൂചനയാണ് ഫിറ്റ്ച്ച് റേറ്റിങ് നല്‍കുന്നത്. ഇതോടെ നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് തിരിയാനാണ് സാധ്യത. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണം വാങ്ങിയേക്കും. ഇതാകട്ടെ സ്വര്‍ണത്തിന് ആവശ്യക്കാര്‍ കുടാന്‍ കാരണമാകും. സ്വാഭാവികമായും വില വര്‍ധിക്കുകയും ചെയ്യും.

കഴിഞ്ഞ ദിവസം അന്താരാഷ്ട്ര വിപണിയില്‍ ഡോളര്‍ കരുത്താര്‍ജ്ജിച്ചിരുന്നു. അതുകൊണ്ടുതന്നെ സ്വര്‍ണവില ഇടിയുകയും ചെയ്തു. എന്നാല്‍ ഇന്ന് ആഗോള വിപണിയില്‍ മറിച്ചാണ് കാര്യങ്ങള്‍. റേറ്റിങ് ഏജന്‍സിയുടെ റിപ്പോര്‍ട്ട് വന്ന പിന്നാലെയാണ് ഓഹരികള്‍ കൂപ്പുകുത്തിയത്. ഈ സാഹചര്യത്തില്‍ കടുത്ത സാമ്പത്തിക അച്ചടക്ക നടപടി അമേരിക്കന്‍ കേന്ദ്രബാങ്ക് സ്വീകരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇതുവരെ അമേരിക്കയുടെ റേറ്റിങ് എഎഎ ആയിരുന്നു. ഇപ്പോള്‍ ഒരുപടി താഴ്ന്ന് എഎ പ്ലസിലെത്തി. വരും വര്‍ഷങ്ങളില്‍ അമേരിക്കയുടെ സാമ്പത്തിക രംഗം പ്രതിസന്ധി നേരിടുമെന്ന സൂചനയാണിത്. അമേരിക്കയുടെ പൊതുകടം ഉയര്‍ന്നതും തിരിച്ചടവിന് വെല്ലുവിളി നേരിടുന്നതുമാണ് റേറ്റിങ് കുറയാന്‍ കാരണം. ഈ സാഹചര്യത്തില്‍ അമേരിക്കയിലേക്ക് വിദേശ നിക്ഷേപത്തിന്റെ വരവ് കുറയും. ലോക വിപണിയിലും പ്രതിസന്ധി രൂപപ്പെട്ടേക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+