Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കില്‍... അറിയാം വിവരങ്ങള്‍

കൊച്ചി: കേരളത്തില്‍ സ്വര്‍ണവില ഇടിയുന്നു. ബുധനാഴ്ച വില കുറഞ്ഞ പിന്നാലെ വ്യാഴാഴ്ചയും വിലയില്‍ ഇടിവുണ്ടായി. തുടര്‍ച്ചയായി വില കുറയുന്നത് സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും സ്വര്‍ണത്തില്‍ നിക്ഷേപം നടത്താനിരിക്കുന്നവര്‍ക്കും വലിയ ആശ്വാസമാണ്. ജൂണ്‍ മാസത്തിലെ ഏറ്റവും കുറഞ്ഞ വിലയിലാണ് ഇന്നത്തെ സ്വര്‍ണ വ്യാപാരം.

ജൂണ്‍ രണ്ടിനാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയത്. 44800 രൂപയായിരുന്നു വില. പിന്നീട് ഏറിയും കുറഞ്ഞും നിന്ന സ്വര്‍ണം ഇന്ന് 43600 രൂപയിലേക്ക് എത്തി. മാസങ്ങള്‍ക്ക് ശേഷമാണ് സ്വര്‍ണവില ഇത്രയും കുറഞ്ഞ നിരക്കിലേക്ക് എത്തുന്നത്. ഡോളര്‍ ഇന്‍ഡ്ക്‌സില്‍ ഇടിവ് രേഖപ്പെടുത്തിയതിനാല്‍ വരും ദിവസങ്ങളില്‍ സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം പ്രതീക്ഷിക്കുന്നു.

27

ഒരു പവന്‍ സ്വര്‍ണത്തിന് 43600 രൂപയും ഒരു ഗ്രാം സ്വര്‍ണത്തിന് 5450 രൂപയുമാണ് ഇന്ന് നല്‍കേണ്ടത്. ആഭരണം വാങ്ങുന്ന വേളയില്‍ പണിക്കൂലിയും ജിഎസ്ടിയും നല്‍കേണ്ടി വരും. എങ്കിലും സ്വര്‍ണവില പ്രതിദിനം കുറഞ്ഞുവരുന്നത് വിവാഹ ആവശ്യക്കാര്‍ക്ക് ആശ്വാസമാണ്. അതേസമയം, സ്വര്‍ണം വില്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് തിരിച്ചടിയുമാണ്.

102.03 എന്ന നിരക്കിലാണ് ഡോളര്‍ ഇന്‍ഡക്‌സ്. കഴിഞ്ഞ ദിവസത്തെ വ്യാപാരവുമായി താരതമ്യം ചെയ്യുമ്പോള്‍ നേരിയ ഇടിവുണ്ടായി. അതേസമയം, രൂപയുടെ മൂല്യം ഡോളറിനെതിരെ 81.93 എന്ന നിരക്കിലാണ്. സ്വര്‍ണത്തിന് ആവശ്യക്കാര്‍ കുറയുന്നതാണ് വില ഇടിയാന്‍ ഒരു കാരണമായി വ്യാപാരികള്‍ പറയുന്നത്. ഒരു പവന് 38000 എന്ന നിരക്കിലേക്ക് എത്തിയാല്‍ വ്യാപാരം സജീവമാകുമെന്നും അവര്‍ കരുതുന്നു

അതേസമയം, സ്വര്‍ണം വില കുറയുന്ന സാഹചര്യത്തില്‍ ആവശ്യക്കാര്‍ ഏറുന്നതിന് സാധ്യതയുണ്ട്. വില കുറയുന്ന സാഹചര്യം ഉപഭോക്താക്കള്‍ മുതലെടുക്കുക പതിവാണ്. മാത്രമല്ല, അഡ്വാന്‍സ് ബുക്കിങ് നടത്തിയവരും ഈ വേളയില്‍ സ്വര്‍ണം വാങ്ങാനാണ് സാധ്യത. ഒരു പവന്‍ ആഭരണം വാങ്ങുമ്പോള്‍ പവന്‍ വിലയേക്കാള്‍ 4000 രൂപ അധികം നല്‍കേണ്ടിവരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+