Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണവില രണ്ടാംദിനവും ഇടിഞ്ഞു; ആഭരണപ്രേമികള്‍ക്ക് ശുഭപ്രതീക്ഷ... ഇന്നത്തെ നിരക്ക് അറിയാം

കൊച്ചി: കേരളത്തില്‍ സ്വര്‍ണവില ഇന്നും ഇടിഞ്ഞു. ഒറ്റയടിച്ച് 1120 രൂപ വര്‍ധിച്ച പിന്നാലെയാണ് തുടര്‍ച്ചയായ രണ്ടാംദിവസവും വില കുറഞ്ഞത്. ആഭരണം വാങ്ങാന്‍ താല്‍പ്പര്യപ്പെടുന്നവര്‍ക്ക് ഇതൊരു അവസരമാണ്. ആഗോള തലത്തില്‍ ആശങ്കയായി നിന്നിരുന്ന പല വിഷയങ്ങളിലും മാറ്റങ്ങള്‍ സംഭവിച്ചതാണ് സ്വര്‍ണവില ഇടിയാന്‍ കാരണമായി പറയുന്നത്.

ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും താഴ്ന്ന നിരക്ക് പവന് 41920 രൂപയായിരുന്നു. പിന്നീട് ഏറ്റവും ഉയര്‍ന്ന നിരക്കായ 44320 രൂപയിലേക്കും സ്വര്‍ണമെത്തി. പശ്ചിമേഷ്യയിലെ യുദ്ധമായിരുന്നു ഇതിന് കാരണം. എന്നാല്‍ ഇസ്രായേല്‍ കരയുദ്ധത്തിന് മടിക്കുന്നത് യുദ്ധം വ്യാപിക്കില്ല എന്ന സൂചന നല്‍കിയിട്ടുണ്ട്. ഇതോടെയാണ് ആശങ്ക ഒഴിയുന്നതും സ്വര്‍ണവില താഴുന്നതും.

gold

ഇന്ന് കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കേണ്ടത് 43960 രൂപയാണ്. സ്വര്‍ണവില 43000ത്തില്‍ താഴെ എത്തി എന്നത് ആശ്വാസകരമാണ്. പവന് ഇന്ന് 120 രൂപയാണ് കുറഞ്ഞത്. ഗ്രാമിന് 15 രൂപ കുറഞ്ഞ് 5495ലെത്തി. വരും ദിവസങ്ങളിലും വിലയില്‍ ചാഞ്ചാട്ടത്തിന് സാധ്യതയുണ്ട്. യുദ്ധ ഭീഷണി ഒഴിഞ്ഞാല്‍ സ്വര്‍ണവില ഇനിയും കുറയും.

ഇസ്രായേല്‍-പലസ്തീന്‍ യുദ്ധത്തില്‍ പരിഹാരം കാണാന്‍ ശ്രമം ഊര്‍ജിതമാണ്. അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജിസിസി രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തി. റഷ്യന്‍ പ്രസിഡന്റ് പുടിന്‍ ചൈന സന്ദര്‍ശിക്കാനിരിക്കുകയാണ്. അമേരിക്കന്‍ പ്രസിഡന്റ് ബൈഡന്‍ നാളെ ഇസ്രായേലിലെത്തും. സമാധാനശ്രമങ്ങള്‍ ഊര്‍ജിതമായത് വിപണിക്ക് ആശ്വാസം നല്‍കുന്നു.

അതേസമയം, എണ്ണവില കുറഞ്ഞു എന്നതാണ് വിപണിക്ക് വലിയ ആശ്വാസം നല്‍കുന്ന കാര്യം. ബ്രെന്‍ഡ് ക്രൂഡ് ബാരലിന് 89 ഡോളളിലേക്ക് എത്തി. ദിവസങ്ങള്‍ക്ക് മുമ്പ് 91 ഡോളര്‍ വരെ ഉയര്‍ന്നിരുന്നു. എണ്ണവില കുറയുന്നത് പണപ്പെരുപ്പം പിടിച്ചുനിര്‍ത്താന്‍ സാധിക്കുമെന്ന പ്രത്യാശ നല്‍കുന്നു. അതേസമയം, ഡോളര്‍ കരുത്താര്‍ജിച്ചതും സ്വര്‍ണവില കുറയാന്‍ കാരണമാണ്.

ഡോളര്‍ ഇന്‍ഡക്‌സ് 106.32ലേക്ക് ഉയര്‍ന്നു. നേരിയ മുന്നേറ്റമാണ് ഡോളര്‍ നടത്തിയിരിക്കുന്നത്. ഡോളര്‍ മൂല്യം കൂടുമ്പോള്‍ സ്വര്‍ണവില കുറയും. ഡോളറുമായി മല്‍സരിക്കുന്ന പ്രധാന കറന്‍സികള്‍ മൂല്യമിടിയുന്നതാണ് ഇതിന് കാരണം. അതേസമയം, ഇന്ത്യന്‍ രൂപയുടെ മൂല്യം ഡോളറിനെതിരെ 83.23 എന്ന നിരക്കിലാണുള്ളത്. എണ്ണവിലയിലും സ്വര്‍ണവിലയിലുമുണ്ടായ ഇടിവ് വിപണിക്ക് കരുത്തേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വില കുറഞ്ഞു വരുന്ന സാഹചര്യത്തില്‍ സ്വര്‍ണത്തിന് അഡ്വാന്‍സ് ബുക്കിങ് വര്‍ധിക്കുമെന്നാണ് കരുതുന്നത്. അതേസമയം, ഉത്തരേന്ത്യയില്‍ ദീപാവലി ഉള്‍പ്പെടെയുള്ള ആഘോഷങ്ങള്‍ വരുന്നത് സ്വര്‍ണത്തിന് ആവശ്യക്കാര്‍ കൂടാന്‍ കാരണമാകും. ഇത് വില ഉയരാന്‍ വഴിയൊരുക്കിയേക്കും. ആഘോഷ സീസണില്‍ വിപണി സജീവമാകുമെന്ന പ്രതീക്ഷയിലാണ് ജ്വല്ലറി വ്യാപാരികള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+