Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രതീക്ഷ നല്‍കി സ്വര്‍ണം; ഇന്ന് വില കുറഞ്ഞു... ആവശ്യക്കാര്‍ കുറഞ്ഞുവെന്ന് റിപ്പോര്‍ട്ട്

കൊച്ചി: കേരളത്തില്‍ ഉപഭോക്താക്കള്‍ക്ക് പ്രതീക്ഷ നല്‍കി സ്വര്‍ണവില കുറഞ്ഞു. വരും ദിവസങ്ങളിലും വില നേരിയ തോതില്‍ കുറഞ്ഞേക്കും. രണ്ടു ദിവസമായി മാറ്റമില്ലാതെ നിന്നിരുന്ന വിലയാണ് ഇന്ന് കുറഞ്ഞത്. ആഗോള തലത്തില്‍ സംഭവിക്കുന്ന മാറ്റമാണ് ഇതിന് കാരണം. അക്ഷയ തൃതീയയോട് അനുബന്ധിച്ച് വില കൂടുമെന്ന് കരുതിയിരുന്നു എങ്കിലും വലിയ മാറ്റമുണ്ടായിരുന്നില്ല.

അമേരിക്കന്‍ സാമ്പത്തിക രംഗത്ത് വന്നിട്ടുള്ള മാറ്റമാണ് സ്വര്‍ണവില ഇടിയാന്‍ കാരണമായി പറയുന്നത്. ഫെഡറല്‍ റിസര്‍വ് സ്വീകരിക്കുന്ന നടപടികളുടെ ഫലം കാണുന്നുവെന്നാണ് നിരീക്ഷണം. എന്നാല്‍ യൂറോപ്പിലും ബ്രിട്ടനിലും സാമ്പത്തിക പ്രതിസന്ധിയുടെ സൂചനയുള്ളത് കാര്യങ്ങള്‍ എപ്പോള്‍ വേണമെങ്കിലും മാറിമറിയാമെന്നതിലേക്ക് വിരല്‍ ചൂണ്ടുന്നു.

g

കേരളത്തില്‍ ഈ മാസം ഒന്നിന് 44000 രൂപയായിരുന്നു പവന്‍ വില. 43760 രൂപയാണ് ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വില. 45320 എന്ന സര്‍വകാല റെക്കോര്‍ഡ് വില രേഖപ്പെടുത്തിയതും ഈ മാസം തന്നെ. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നേരിയ തോതിലുള്ള വിലക്കുറവ് പ്രകടമാകുന്നുണ്ട്. ഉപഭോക്താക്കള്‍ക്ക് ഇത് ആശ്വാസകരമാണ്.

ശനിയാഴ്ച സ്വര്‍ണം പവന് 44600 രൂപയാണ് രേഖപ്പെടുത്തിയത്. ഞായറാഴ്ച വിപണി അവധിയായതിനാല്‍ ഇതേ വില തുടര്‍ന്നു. ഇന്ന് പവന് 80 രൂപ കുറഞ്ഞ് 44520 രൂപയായി. ഗ്രാമിന് 5565 രൂപയായി താഴ്ന്നിട്ടുണ്ട്. നേരിയ തോതില്‍ ഓരോ ദിവസവും കുറയുന്നുണ്ട്. എന്നാല്‍ ഈ സാഹചര്യം എപ്പോഴും മാറാം. എങ്കിലും വില കുറയാന്‍ തന്നെയാണ് സാധ്യത എന്ന് കരുതുന്നു.

രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം സ്വര്‍ണവില കുറഞ്ഞിട്ടുണ്ട്. ബെംഗളൂരു, ഹൈദരാബാദ്, വിശാഖപട്ടണം തടങ്ങി ദക്ഷിണേന്ത്യന്‍ നഗരങ്ങളില്‍ വില താഴ്ന്നു. 10 ഗ്രാം സ്വര്‍ണത്തിന് ബെംഗളൂരുവില്‍ 55720 രൂപയാണ് വില. 30 രൂപയുടെ കുറവാണ് ഗ്രാമിനുണ്ടായിരിക്കുന്നത്. ഇതേ വിലയാണ് മറ്റു രണ്ടു നഗരങ്ങളിലും ഈടാക്കുന്നത്. 22 കാരറ്റ് സ്വര്‍ണത്തിന്റെ വിലയാണിത്.

ആഗോളതലത്തിലും സ്വര്‍ണത്തിന് ഇടിവ് പ്രകടമാകുന്നുണ്ട്. ഡോളര്‍ കരുത്താര്‍ജിച്ചതാണ് കാരണം. ഡോളര്‍ ഇന്‍ഡക്‌സില്‍ നേരിയ മുന്നേറ്റമുണ്ടായി. അമേരിക്കയിലെ പണപ്പെരുപ്പം സൃഷ്ടിച്ച ആശങ്ക കുറയുകയാണ്. ഈ സാഹചര്യത്തില്‍ യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് വലിയ തോതില്‍ പലിശ നിരക്ക് കൂട്ടില്ലെന്ന് നിക്ഷേപകര്‍ കരുതുന്നു.

അതേസമയം, യൂറോപ്പിലും ബ്രിട്ടനിലും പണപ്പെരുപ്പ നിരക്ക് ഇപ്പോഴും ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഡോളര്‍ കരുത്ത് വര്‍ധിപ്പിക്കുമ്പോള്‍ യൂറോയും പൗണ്ടും പ്രതിസന്ധിയില്‍ തുടരുന്നു എന്ന സൂചനയാണിത്. ഡോളര്‍ കരുത്ത് വര്‍ധിച്ച സാഹചര്യത്തില്‍ സ്വര്‍ണത്തിന് വരും ദിവസങ്ങളിലും വില കുറയുമെന്ന് തന്നെയാണ് നിരീക്ഷണം.

ഡോളര്‍ കരുത്താര്‍ജ്ജിക്കുന്ന വേളയില്‍ സ്വര്‍ണത്തില്‍ നിന്ന് നിക്ഷേപകര്‍ പിന്മാറുകയും ഡോളറിലേക്ക് തിരിയുകയും ചെയ്യും. ഈ അവസ്ഥ ഇന്ന് വിപണിയിലുണ്ട്. അതേസമയം, വിപണിയില്‍ ആശങ്ക ഉടലെടുക്കുന്ന വേളയില്‍ നിക്ഷേപകര്‍ സ്വര്‍ണം വാങ്ങിക്കൂട്ടുകയാണ് ചെയ്യുക. സ്വര്‍ണവില കുറയണമെങ്കില്‍ ഇനിയും ഡോളര്‍ കരുത്ത് വര്‍ധിപ്പിക്കണം എന്ന് ചുരുക്കം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+