സ്വര്‍ണവില വീണ്ടും കുറഞ്ഞു; ആഭരണം വാങ്ങുന്നവര്‍ക്ക് അതുല്യ അവസരം, ഇന്നത്തെ നിരക്ക് അറിയാം
കൊച്ചി: കേരളത്തില്‍ സ്വര്‍ണവില തുടര്‍ച്ചയായി കുറയുന്നു. വിവാഹ ആവശ്യങ്ങള്‍ക്ക് ഉള്‍പ്പെടെ സ്വര്‍ണം വാങ്ങാന്‍ കൊതിക്കുന്നവര്‍ക്ക് ഇതൊരു അതുല്യ അവസരമാണ്. ഇന്ന് സ്വര്‍ണവില 44000ത്തിന് താഴേക്ക് എത്തി. ഈ മാസം ആദ്യമായിട്ടാണ് ഇങ്ങനെ വിലയിടിയുന്നത്. സെപ്തംബറിലെ ഏറ്റവും കുറഞ്ഞ വിലയാണ് ഇന്ന് കേരളത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
ഈ മാസം ഏറ്റവും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയത് കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു. 44240 രൂപയായിരുന്നു അന്ന് പവന് നല്‍കേണ്ടിയിരുന്നത്. പിന്നീട് ഓരോ ദിവസവും വില കുറഞ്ഞു വരുന്നതാണ് കാണുന്നത്. ചൊവ്വാഴ്ചയും ബുധനാഴ്ചയും 120 രൂപ വീതം പവന് കുറഞ്ഞു. ഇന്ന് വീണ്ടും താഴ്ന്ന് 44000ത്തിന് താഴെ എത്തി.

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കേണ്ട വില 43920 രൂപയാണ്. ഒരു പവന് 80 രൂപയാണ് ഇന്ന് കുറഞ്ഞത്. കഴിഞ്ഞ ദിവസം 44000 രൂപയായിരുന്നു പവന്. ഗ്രാമിന് 10 രൂപ കുറഞ്ഞ് 5490 രൂപയിലെത്തി. വരും ദിവസങ്ങളില്‍ വിലയില്‍ ചാഞ്ചാട്ടമുണ്ടാകുമെന്നാണ് കരുതുന്നത്. എണ്ണവില കുതിച്ചുയരുന്നതാണ് വിപണിയിലെ ആശങ്ക. ഇത് പണപ്പെരുപ്പം ഉയരാനുള്ള കാരണമാകും.
ആഗോള വിപണിയില്‍ എണ്ണവില ബ്രെന്‍ഡ് ക്രൂഡ് ബാരലിന് 90 ഡോളറിന് മുകളിലാണ്. കഴിഞ്ഞ വര്‍ഷം നവംബറിന് ശേഷം ആദ്യമായിട്ടാണ് ഇത്രയും ഉയര്‍ന്ന വില രേഖപ്പെടുത്തുന്നത്. സൗദി അറേബ്യയും റഷ്യയും വില ഉയര്‍ത്താനുള്ള ശ്രമത്തിലാണ്. ഇതിന്റെ ഭാഗമായി അവര്‍ എണ്ണ ഉല്‍പ്പാദനം വെട്ടിക്കുറച്ചിരിക്കുകയാണ്. വരുന്ന ഡിസംബര്‍ വരെ ഉല്‍പ്പാദനം കുറയ്ക്കാനാണ് ഇരുരാജ്യങ്ങളുടെയും തീരുമാനം.
എണ്ണവില വര്‍ധിക്കുന്നത് പണപ്പെരുപ്പത്തിന് കാരണമാകും. ആശങ്ക ഉടലെടുത്താന്‍ നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് തിരിയുകയും സ്വര്‍ണവില ഉയരാന്‍ ഇടയാക്കുകയും ചെയ്യും. ഇന്ത്യന്‍ രൂപ മൂല്യമിടുന്നതും വലിയ വെല്ലുവിളിയാണ്. ഇതും സ്വര്‍ണവില ഉയരാന്‍ കാരണമാകുന്ന ഘടകമാണ്. ഡോളറിനെതിരെ 83.14 എന്ന നിരക്കിലാണ് രൂപയുടെ വ്യാപാരം. ഇത് പ്രവാസികള്‍ക്ക് നേട്ടമാകും.
അതേസമയം, സ്വര്‍ണവിലയിലെ ഇടിവ് ഉപഭോക്താക്കള്‍ മുതലെടുക്കുമെന്ന പ്രതീക്ഷയിലാണ് ജ്വല്ലറി വ്യാപാരികള്‍. വില കുറയുന്ന വേളയില്‍ വില്‍പ്പന വര്‍ധിക്കാറുണ്ട്. അതേസമയം, ചിലര്‍ ഇനിയും വില കുറയുമോ എന്ന് കാത്തിരിക്കും. വില കുറയുന്ന വേളയില്‍ അഡ്വാന്‍സ് ബുക്കിങ് ചെയ്യുന്നതാണ് നല്ലത്. എന്നാല്‍ വിലയിലുണ്ടാകുന്ന വര്‍ധന ബാധിക്കില്ല.












Click it and Unblock the Notifications