Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; ആഭരണം വാങ്ങുന്നവര്‍ക്ക് വലിയ ആശ്വാസം... ഇന്നത്തെ വില

കൊച്ചി: കേരളത്തില്‍ സ്വര്‍ണവില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് താഴ്ന്നു. കഴിഞ്ഞ ദിവസങ്ങളിലും വില കുറഞ്ഞുവരുന്നതായിരുന്നു ട്രെന്‍ഡ്. ആഭരണം വാങ്ങാന്‍ കൊതിക്കുന്നവര്‍ക്ക് ഇന്ന് നല്ല ദിവസമാണ്. ഏറെ കാലത്തിന് ശേഷമാണ് സ്വര്‍ണവില 44000ത്തിന് താഴേക്ക് ഇടിയുന്നത്.

ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്ക് 44320 രൂപയായിരുന്നു. പിന്നീട് കുറഞ്ഞു വരികയാണ്. ഇടയ്ക്ക് വിലയില്‍ ചാഞ്ചാട്ടമുണ്ടായിരുന്നു. അതിനിടെ മൂന്ന് ദിവസം ഒരേ വില തുടരുകയും ചെയ്തു. ചൊവ്വാഴ്ച മുതലാണ് വില വീണ്ടും കുറയാന്‍ തുടങ്ങിയത്. ഇന്ന് പവന് 200 രൂപയുടെ കുറവാണ് വന്നിരിക്കുന്നത്.

gold-price

ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കേണ്ടത് 43760 രൂപയാണ്. ഒരു ഗ്രാമിന് 5470 രൂപയും. തുടര്‍ച്ചയായ മൂന്ന് ദിവസം കേരളത്തില്‍ സ്വര്‍ണവില കുറയുകയാണ്. എന്നാല്‍ ഏത് സമയവും വില ഉയര്‍ന്നേക്കാമെന്ന് ജ്വല്ലറി വ്യാപാരികള്‍ പറയുന്നു. അതുകൊണ്ടുതന്നെ കൂടുതല്‍ വില താഴാന്‍ കാത്തിരിക്കാതെ കുറയുന്ന വേളയില്‍ സ്വര്‍ണം വാങ്ങുന്നതാണ് നല്ലത്.

ഡോളര്‍ ഇന്‍ഡക്‌സ് 102ലും ഇന്ത്യരൂപയുടെ മൂല്യം ഡോളറിനെതിരെ 82.82ലും തുടരുകയാണ്. അതിനിടെ, ഇന്ന് ആര്‍ബിഐ നയം ഗവര്‍ണര്‍ ശക്തികാന്ത ദാസ് പ്രഖ്യാപിച്ചു. പലിശ നിരക്കില്‍ മാറ്റം വരുത്തിയിട്ടില്ല. റിപ്പോ നിരക്ക് 6.5 ശതമാനത്തില്‍ തുടരുമെന്ന് ഗവര്‍ണര്‍ അറിയിച്ചു.

ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ ഒട്ടേറെ സ്‌കീമുകള്‍ ജ്വല്ലറികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. വില കുറഞ്ഞ സാഹചര്യത്തില്‍ അഡ്വാന്‍സ് ബുക്കിങ് വര്‍ധിക്കുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികള്‍. വില വലിയ അളവില്‍ ഉയര്‍ന്നത് വ്യാപാരത്തെ ബാധിച്ചിട്ടുണ്ടെന്ന് അവര്‍ പറയുന്നു. പവന് 40000ത്തില്‍ താഴെ വന്നാല്‍ മാത്രമേ ആഭരണ വിപണി സജീവമാകൂ എന്നാണ് വ്യാപാരികളുടെ അഭിപ്രായം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+