Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണവില താഴുന്നു; ഇതാണ് കാരണം... കേരളത്തിലെ ഇന്നത്തെ വില നിലവാരം അറിയാം

കൊച്ചി: കേരളത്തില്‍ സ്വര്‍ണവില ഇടിയുന്നു. ഇന്ന് 45000ത്തില്‍ നിന്ന് വില താഴെയെത്തി. ദിവസങ്ങളായി 45000 രൂപയ്ക്ക് മുകളിലായിരുന്നു പവന്‍മേലുള്ള വ്യാപാരം. പുതിയ സാഹചര്യം സ്വര്‍ണം വാങ്ങുന്നവര്‍ക്ക് അനുകൂലമാണ്. സ്വര്‍ണവില ഇനിയും കുഞ്ഞേക്കുമെന്നാണ് സൂചനകള്‍. എന്നാല്‍ വിപണിയിലെ സാഹചര്യം ഏത് സമയവും മാറിമറിയുകയുമാകാം.

അതുകൊണ്ടുതന്നെ വില വന്‍തോതില്‍ ഇടിയുമെന്ന് കരുതാന്‍ വയ്യ. വില കുറയുന്ന ദിവസം തന്നെ സ്വര്‍ണം വാങ്ങുന്നതാണ് ഉചിതം. ഡോളര്‍ കരുത്താര്‍ജ്ജിച്ചിട്ടുണ്ട് എങ്കിലും അമേരിക്കന്‍ വിപണിയിലെ സാഹചര്യം സങ്കീര്‍ണമായി തുടരുകയാണ്. വലിയ പ്രതിസന്ധിയിലേക്ക് അമേരിക്കന്‍ വിപണി നീങ്ങിയാല്‍ സ്വര്‍ണവില കുതിച്ചുകയരും. കേരളത്തില്‍ സ്വര്‍ണവില 240 രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്.

gold

ഇന്ന് കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 44800 രൂപയാണ് വില. ഒരു ഗ്രാം സ്വര്‍ണത്തിന് 5600 രൂപ നല്‍കണം. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി 45040 രൂപയാണ് രേഖപ്പെടുത്തിയിരുന്നത്. അതുകൊണ്ടുതന്നെ ഇന്നത്തെ വിലക്കുറവ് ആശ്വാസകരമാണ് എന്ന് പറയാം. ഈ മാസം ഒന്നിന് സ്വര്‍ണവില 44560 രൂപയായിരുന്നു. പിന്നീട് 45760 രൂപ വരെ ഉയര്‍ന്നു. ഇപ്പോള്‍ വീണ്ടും 45000ത്തില്‍ താഴെയാണ് വ്യാപാരം നടക്കുന്നത്.

എന്താണ് സ്വര്‍ണവില കുറയാന്‍ കാരണം എന്നറിയാനാണ് ഏവര്‍ക്കും താല്‍പ്പര്യം. വരും ദിവസങ്ങളില്‍ കുറയുമോ എന്ന് അന്വേഷിക്കുന്നവരും കുറവല്ല. വിവാഹം പോലുള്ള ആവശ്യക്കാര്‍ അഡ്വാന്‍സ് ബുക്കിങ് ചെയ്യുന്നതാകും ബുദ്ധി. സ്വര്‍ണം വാങ്ങേണ്ടി വരുമെന്ന് ഉറപ്പുള്ളവര്‍ക്ക് അഡ്വാന്‍സ് ബുക്കിങ് തന്നെയാണ് നല്ല മാര്‍ഗം. വിവിധ ജ്വല്ലറികള്‍ ഇത്തരം സൗകര്യം ഏര്‍പ്പെടുത്തിയിട്ടുമുണ്ട്.

ഈ ആഴ്ച അമേരിക്കന്‍ വിപണിക്ക് വളരെ സുപ്രധാനമാണ്. അമേരിക്കയിലെ കടമെടുക്കല്‍ പരിധി സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുകയാണ്. തിങ്കളാഴ്ച നടന്ന ചര്‍ച്ച ഫലം കണ്ടില്ല. വരുന്ന ഒരാഴ്ച്ചയ്ക്കകം തീരുമാനമായില്ലെങ്കില്‍ അമേരിക്കന്‍ വിപണി തകര്‍ച്ചയുടെ വക്കിലെത്തും. നിരവധി പേര്‍ക്ക് ജോലി നഷ്ടമാകുകയും ശമ്പളം നല്‍കാന്‍ പണമില്ലാതെ വരും. പൊതുചെലവ് മരവിപ്പിക്കുന്ന അവസ്ഥയുമുണ്ടാകും.

അമേരിക്കന്‍ വിപണി തകര്‍ന്നാല്‍ എല്ലാ രാജ്യങ്ങളെയും ബാധിക്കും. പ്രസിഡന്റ് ജോ ബൈഡനും പ്രതിനിധി സഭാ സ്പീക്കര്‍ കെവിന്‍ മക് കാര്‍ത്തിയും തമ്മില്‍ തിങ്കളാഴ്ച നടത്തിയ ചര്‍ച്ച വിജയകരമായിരുന്നില്ല. അതേസമയം, അമേരിക്കന്‍ ഡോളര്‍ കരുത്ത് കാട്ടി നില്‍ക്കുന്നു എന്നതാണ് വ്യത്യസ്തമായ കാര്യം. ആറ് മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഡോളര്‍.

ഡോളര്‍ കരുത്ത് വര്‍ധിപ്പിക്കുമ്പോള്‍ സ്വര്‍ണത്തിന് വില കുറയുകയാണ് ചെയ്യുക. ഈ അവസ്ഥയാണ് ഇന്ന് സ്വര്‍ണത്തിന് വില കുറയാന്‍ പ്രധാന കാരണം. പലിശ നിരക്കില്‍ വലിയ കുറവ് വരുത്താന്‍ സാധ്യത കാണുന്നുമില്ല. ഡോളര്‍ കരുത്തോടെ നില്‍ക്കണമെങ്കില്‍ കടമെടുക്കല്‍ പരിധി കൂട്ടുന്ന ചര്‍ച്ച വിജയകരമാകണം. മറിച്ച് സംഭവിച്ചാല്‍ സ്വര്‍ണവില കുത്തനെ വര്‍ധിക്കുകയാണ് ചെയ്യുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+