Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണവില വന്‍ ഇടിവില്‍; ആഗസ്റ്റിലെ ഏറ്റവും കുറഞ്ഞ നിരക്ക്... അഡ്വാന്‍സ് ബുക്കിങ് കൂടും

കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. സ്വര്‍ണം വാങ്ങാന്‍ കൊതിക്കുന്നവര്‍ക്ക് ഇന്ന് സുവര്‍ണ അവസരമാണ്. ഇത്രയും കുറഞ്ഞ വിലയിലേക്ക് സ്വര്‍ണം എത്തുന്നത് സമീപകാലത്ത് ആദ്യമാണ്. മെയ് മാസത്തിന് മുമ്പുള്ള വിലയിലേക്കാണ് സ്വര്‍ണം ഇടിഞ്ഞിരിക്കുന്നത്. വരും ദിവസങ്ങളില്‍ വിലയില്‍ ചാഞ്ചാട്ടമുണ്ടാകുമെന്നാണ് നിരീക്ഷണം.

ഈ മാസം ഒന്നാം തിയ്യതിയിലെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ ആയിരത്തിലധികം രൂപയുടെ കുറവാണിപ്പോള്‍. ഉപഭോക്താക്കള്‍ക്ക് അതുല്യ അവസരമാണ് കൈവന്നിരിക്കുന്നത്. വില കുറയുമ്പോള്‍ വ്യാപാരം മെച്ചപ്പെടുമെന്ന് ജ്വല്ലറി വ്യാപാരികളും സൂചിപ്പിക്കുന്നു. ഇനിയും വില കുറയണമെന്നാണ് വ്യാപാരികളുടെയും താല്‍പ്പര്യം.

gold-price

ഇന്ന് കേരളത്തില്‍ ഒരു പവന് നല്‍കേണ്ട വില 43280 രൂപയാണ്. 280 രൂപയാണ് പവന്മേല്‍ കുറഞ്ഞിരിക്കുന്നത്. ബുധനാഴ്ച രേഖപ്പെടുത്തിയത് 43560 രൂപയായിരുന്നു. ഇന്ന് ഒരു ഗ്രാമിന് നല്‍കേണ്ട വില 5410 രൂപയാണ്. ആഗോള വിപണിയില്‍ വില കുറയാനുള്ള സാഹചര്യം ഒരുങ്ങിയിട്ടുണ്ട്. മാത്രമല്ല, ഇന്ത്യന്‍ രൂപയുടെ മൂല്യം നേരിയ തോതില്‍ ഉയര്‍ന്നു.

103.55 എന്ന നിരക്കിലാണ് ഡോളര്‍ ഇന്‍ഡക്‌സ്. നേരിയ മുന്നേറ്റം ഇന്‍ഡക്‌സിലുണ്ടായിട്ടുണ്ട്. ഡോളര്‍ മൂല്യം കൂടുമ്പോള്‍ സ്വര്‍ണവില കുറയുന്നത് സ്വാഭാവികം. അതേസമയം, ഇന്ത്യന്‍ രൂപയുടെ മൂല്യവും വര്‍ധിച്ചു എന്നതാണ് എടുത്തുപറയേണ്ട കാര്യം. ഡോളറിനെതിരെ 83.08 എന്ന നിരക്കിലാണ് രൂപ. കഴിഞ്ഞ ദിവസം 83.25 ആയിരുന്നു.

സ്വര്‍ണം അഡ്വാന്‍സ് ബുക്കിങ് എങ്ങനെ

രൂപയുടെ മൂല്യം വന്‍ തോതില്‍ ഇടിഞ്ഞത് വലിയ ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു. ആര്‍ബിഐ അച്ചടക്ക നടപടികള്‍ സ്വീകരിച്ചേക്കുമെന്നും വാര്‍ത്തകള്‍ വന്നു. മാത്രമല്ല പണപ്പെരുപ്പം 10 മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി എന്ന റിപ്പോര്‍ട്ടുകള്‍ വന്നതും ആശങ്കയ്ക്കിടയാക്കി. ഈ സാഹചര്യത്തില്‍ ആര്‍ബിഐ പലിശ നിരക്ക് ഉയര്‍ത്തിയേക്കുമെന്നാണ് സൂചന.

ആഗോള വിപണിയില്‍ എണ്ണവിലയില്‍ നേരിയ ഇടിവ് വന്നിട്ടുണ്ട്. ദിവസങ്ങള്‍ക്ക് മുമ്പ് ബ്രെന്‍ഡ് ക്രൂഡ് ബാരലിന് 85 ഡോളര്‍ കടന്നിരുന്നു. ഇന്ന് 83.49 എന്ന നിരക്കിലെത്തി. എണ്ണ വില വര്‍ധിപ്പിക്കാന്‍ സൗദി അറേബ്യ വരും മാസങ്ങളിലും ഉല്‍പ്പാദനം വെട്ടിക്കുറച്ചേക്കാമെന്നാണ് വാര്‍ത്തകള്‍. സൗദിയുടെ തീരുമാനം എന്താകുമെന്ന ആശങ്ക വിപണിയിലുണ്ട്.

വില കുറഞ്ഞ സാഹചര്യത്തില്‍ സ്വര്‍ണാഭരണങ്ങളുടെ അഡ്വാന്‍സ് ബുക്കിങ് വര്‍ധിക്കുമെന്ന പ്രതീക്ഷയിലാണ് ജ്വല്ലറി വ്യാപാരികള്‍. പ്രമുഖ ജ്വല്ലറികളെല്ലാം അഡ്വാന്‍സ് ബുക്കിങ് പദ്ധതി നടപ്പാക്കുന്നുണ്ട്. വാങ്ങുന്ന സ്വര്‍ണത്തിന്റെ മൂന്ന് ശതമാനം തുക അടച്ചാല്‍ 15 ദിവസം കാലാവധി നല്‍കിയും 100 ശതമാനം തുക അടച്ചാല്‍ ഒരു വര്‍ഷം കാലാവധി നല്‍കിയുമാണ് മലബാര്‍ ഗോര്‍ഡ് അഡ്വാന്‍സ് ബുക്കിങ് സ്വീകരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+