Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണം വീണു; റെക്കോര്‍ഡ് വിലയില്‍ നിന്ന് താഴേക്ക്... ഇന്നത്തെ നിരക്ക് അറിയാം

കൊച്ചി: വന്‍ കുതിച്ചുചാട്ടത്തിന് ശേഷം സ്വര്‍ണം വീണു. ഇന്ത്യന്‍ രൂപ മൂല്യം അല്‍പ്പം മെച്ചപ്പെടുത്തിയിട്ടുണ്ട്. എണ്ണവിലയില്‍ കാര്യമായ വിലക്കയറ്റമുണ്ടായില്ല. ഡോളര്‍ വലിയ മുന്നേറ്റം നടത്താനാകാതെ നില്‍ക്കുന്നു. ഈ സാഹചര്യത്തിലാണ് ഇന്ന് സ്വര്‍ണവില ഇടിഞ്ഞിരിക്കുന്നത്. സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതൊരു ആശ്വാസമാണ്.

സ്വര്‍ണവിലയില്‍ പൊടുന്നനെയുണ്ടായ വില വര്‍ധനയ്ക്ക് കാരണമായി ചൂണ്ടിക്കാട്ടിയത് പശ്ചിമേഷ്യയിലെ യുദ്ധമായിരുന്നു. യുദ്ധത്തിന് ഇപ്പോഴും അയവ് വന്നിട്ടില്ല. എന്നിട്ടും സ്വര്‍ണവില ഇന്ന് കുറയുകയാണ് ചെയ്തത്. അതേസമയം, ഇസ്രായേലിനെ ഭീഷണിപ്പെടുത്തി ഇറാന്‍ കൂടി രംഗത്തെത്തിയിട്ടുണ്ട്. ഇറാന്‍ യുദ്ധത്തിന്റെ ഭാഗമായാല്‍ വിപണിയെ നേരിട്ട് ബാധിക്കും.

gold-jwel

ഇന്ന് കേരളത്തില്‍ സ്വര്‍ണവില പവന് 44080 രൂപയാണ്. 280 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ശനിയാഴ്ച 1120 രൂപ ഉയര്‍ന്നിടത്ത് നിന്നാണ് ഇന്നത്തെ കുറവ്. ഗ്രാമിന് ഇന്ന് നല്‍കേണ്ടത് 5510 രൂപയാണ്. 35 രൂപയാണ് ഗ്രാമിന് ഇടിഞ്ഞത്. ഇനിയും വില ഇടിയുമെന്ന് പ്രതീക്ഷിക്കാന്‍ പറ്റാത്ത സാഹചര്യമാണ്. അതേസമയം, ആവശ്യക്കാര്‍ വില കുറയുന്ന വേളയില്‍ തന്നെ അവസരം മുതലെടുക്കുന്നതാണ് നല്ലത്.

എണ്ണവിലയില്‍ കഴിഞ്ഞാഴ്ചയുണ്ടായ വില വര്‍ധനവ് വിപണിയില്‍ വലിയ ആശങ്കയുണ്ടാക്കിയിരുന്നു. ബ്രെന്‍ഡ് ക്രൂഡ് ബാരലിന് 83 ഡോളറില്‍ നിന്ന് രണ്ട് ഘട്ടമായി 91ലേക്കാണ് എത്തിയത്. ഇതോടൊപ്പം തന്നെയാണ് സ്വര്‍ണവിലയും ഉയര്‍ന്നത്. എന്നാല്‍ എണ്ണവിലയില്‍ പിന്നീട് കുതിപ്പുണ്ടായില്ല എന്നത് ആശ്വാസകരമാണ്. നിലവില്‍ ബ്രെന്‍ഡ് ക്രൂഡ് ബാരലിന് 90.88 ഡോളറാണ്.

അതേസമയം, ഡോളര്‍ ഇന്‍ഡക്‌സ് 106.50ലെത്തി. നേരത്തെ 107 വരെ ഉയര്‍ന്നിരുന്നു. ഇന്ത്യന്‍ രൂപ കരുത്ത് വര്‍ധിപ്പിച്ചിട്ടുണ്ട്. ഡോളറിനെതിരെ 83.25 എന്ന നിരക്കിലാണ് രൂപ. കഴിഞ്ഞ ദിവസം 83.40 വരെ ഉയര്‍ന്നിരുന്നു. രൂപ കരുത്ത് വര്‍ധിപ്പിച്ചാല്‍ സ്വര്‍ണവില ഇടിയാന്‍ വഴിയൊരുങ്ങും. എന്നാല്‍ രൂപ വലിയ തോതില്‍ മുന്നേറാന്‍ സാധ്യത കുറവാണ് എന്നാണ് നിരീക്ഷണം.

ഒരു പവന്‍ സ്വര്‍ണാഭരണം ലഭിക്കണമെങ്കില്‍ 3000 രൂപ കൂടി അധികം വേണ്ടി വരും. പണിക്കൂലി, നികുതി എന്നിവ ചേരുമ്പോഴാണിത്. സ്വര്‍ണവിലയും പണിക്കൂലിയും ചേര്‍ത്തുള്ള സംഖ്യയുടെ മൂന്ന് ശതമാനമാണ് ജിഎസ്ടി ഈടാക്കുക. പശ്ചിമേഷ്യയിലെ യുദ്ധത്തില്‍ എണ്ണ ഉല്‍പ്പാദക രാജ്യങ്ങള്‍ കൂടി പങ്കാളികളായാല്‍ എണ്ണവിലയും സ്വര്‍ണവിലയും വര്‍ധിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+