Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണം കിതയ്ക്കുന്നു; വില ഇന്ന് കുത്തനെ താഴോട്ട്... ആഭരണം വാങ്ങുന്നവര്‍ക്ക് ആശ്വാസം

കൊച്ചി: സ്വര്‍ണത്തിന് കഴിഞ്ഞ ദിവസങ്ങളില്‍ അമ്പരപ്പിക്കുന്ന വില വര്‍ധനവായിരുന്നു. എന്നാല്‍ ഇന്ന് കാര്യങ്ങള്‍ മാറിമറിഞ്ഞു. മൂന്ന് ദിവസത്തിനിടെ 560 രൂപ വര്‍ധിച്ച സ്വര്‍ണവില കുറയുന്നതാണ് വിപണിയിലെ കാഴ്ച. പ്രവചിക്കാന്‍ പറ്റാത്ത സാഹചര്യമാണെന്നും സ്വര്‍ണവിലയില്‍ ഇനിയും ചാഞ്ചാട്ടത്തിനാണ് സാധ്യതയെന്നും വിപണി നിരീക്ഷകര്‍ പറയുന്നു.

ജൂലൈ മാസം ഒന്നിന് സ്വര്‍ണം പവന് രേഖപ്പെടുത്തിയ വില 43320 രൂപയായിരുന്നു. വ്യാഴാഴ്ച വരെയുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ 1300 രൂപയോളം വര്‍ധിച്ചു. എന്നാല്‍ ഇന്ന് വിലയില്‍ 240 രൂപയുടെ കുറവ് വന്നിരിക്കുകയാണ്. വരും ദിവസങ്ങളിലും വില കുറയുമോ എന്ന് പറയാന്‍ സാധിക്കില്ലെന്ന് കൊച്ചിയിലെ സ്വര്‍ണ വ്യാപാരികള്‍ സൂചിപ്പിച്ചു.

12

ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കേണ്ട വില 44320 രൂപയാണ്. ഗ്രാമിന് 5540 രൂപയും. 22 ക്യാരറ്റ് സ്വര്‍ണത്തിന്റെ വിലയാണിത്. ഡോളറിന്റെ മൂല്യത്തിലുണ്ടായ മാറ്റവും ആവശ്യക്കാര്‍ കുറഞ്ഞതുമാണ് സ്വര്‍ണത്തിന് വില ഇടിയാന്‍ കാരണം എന്ന് ധനകാര്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഡോളറിന്റെ മൂല്യത്തില്‍ അസ്ഥിരത നിലനില്‍ക്കുന്നതിനാല്‍ സ്വര്‍ണവിലയില്‍ ഇനിയും മാറ്റം വരാനാണ് സാധ്യത.

കഴിഞ്ഞ ദിവസം ഡോളര്‍ ഇന്‍ഡക്‌സ് 99 എന്ന നിരക്കിലെത്തിയിരുന്നു. എന്നാല്‍ ഇന്ന് 100.79 എന്ന നിരക്കിലേക്ക് ഉയര്‍ന്നു. പണപ്പെരുപ്പം ഭീഷണി സൃഷ്ടിക്കുന്നതിനാല്‍ അമേരിക്കന്‍ കേന്ദ്രബാങ്ക് സാമ്പത്തിക അച്ചടക്ക നടപടികള്‍ സ്വീകരിക്കുമെന്നാണ് നിക്ഷേപകര്‍ പ്രതീക്ഷിക്കുന്നത്. രണ്ടാഴ്ചയ്ക്കകം പലിശ നിരക്കില്‍ മാറ്റം വരുത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

എണ്ണവിലയിലുണ്ടാകുന്ന വില വര്‍ധനവാണ് വിപണിയില്‍ വെല്ലുവിളി സൃഷ്ടിക്കുന്ന മറ്റൊരു കാര്യം. ബ്രെന്‍ഡ് ക്രൂഡിന് 80.22 ഡോളര്‍ എന്ന നിരക്കിലേക്ക് ഉയര്‍ന്നിരിക്കുന്നു. എണ്ണവില തുടര്‍ച്ചയായി നേരിയ അളവില്‍ ഉയരുകയാണ്. ഇത് അവശ്യ വസ്തുക്കളുടെ വില വര്‍ധനവിന് ഇടയാക്കും. സൗദി അറേബ്യയും റഷ്യയും എണ്ണ ഉല്‍പ്പാദനം കുറച്ചതിന്റെ പ്രതിഫലനമാണ് എണ്ണവില ഉയരുന്നത്.

അതേസമയം, ദേശീയ, അന്തര്‍ദേശീയ വിപണിയില്‍ സ്വര്‍ണവില ഉയരാന്‍ സാധ്യതയുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. വരുംദിവസങ്ങളില്‍ വില വര്‍ധനവ് പ്രകടകമാകുമെന്നാണ് കരുതുന്നത്. അന്താരാഷ്ട്ര വിപണിയില്‍ ഒമ്പത് ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലും ആഭ്യന്തര വിപണിയില്‍ ആറ് ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലുമാണ് സ്വര്‍ണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+