സ്വര്‍ണവില കുറഞ്ഞു; തുടര്‍ച്ചയായ വര്‍ധനവിനിടെ ആശ്വാസം... പുതിയ നിരക്ക് അറിയാം
കൊച്ചി: കേരളത്തില്‍ ഓരോ ദിവസവും സ്വര്‍ണവില വര്‍ധിച്ചുവരുന്നതിനിടെ ഇന്ന് ആശ്വാസം. റെക്കോര്‍ഡിലേക്ക് കുതിച്ച സ്വര്‍ണം ഇന്ന് കുറഞ്ഞു. ഒരു പവന്മേല്‍ 120 രൂപയുടെ കുറവാണ് സംഭവിച്ചത്. വരും ദിവസങ്ങളിലും വിലയില്‍ ചാഞ്ചാട്ടമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. അമേരിക്കന്‍ വിപണിയിലെ സാഹചര്യം പരിശോധിച്ചാല്‍ വരുംദിവസങ്ങൡ സ്വര്‍ണവില ഉയരാനാണ് സാധ്യത.
കഴിഞ്ഞ മാസം 43000ത്തിലാണ് സ്വര്‍ണവില ഏറിയും കുറഞ്ഞും നിന്നിരുന്നതെങ്കില്‍ ഈ മാസം 44000ത്തിലാണുള്ളത്. ഈ മാസം ഒന്നിന് 44040 രൂപയാണ് ഒരു പവന് രേഖപ്പെടുത്തിയത്. ഈ മാസം രേഖപ്പെടുത്തിയ കുറഞ്ഞ നിരക്കും അതുതന്നെ. പിന്നീടുള്ള നാല് ദിവസവും നേരിയ വര്‍ധനവ് രേഖപ്പെടുത്തിയ ശേഷമാണ് ഇന്ന് കുറഞ്ഞത്.

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കേണ്ട വില 44120 രൂപയാണ്. കഴിഞ്ഞ ദിവസം 44240 രൂപയായിരുന്നു. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്ക് തിങ്കളാഴ്ചത്തേതാണ്. ആഗസ്റ്റിലെ ഏറ്റവും ഉയര്‍ന്ന നിരക്ക് 44320 രൂപയായിരുന്നു. ഈ വിലയും കടന്ന് സ്വര്‍ണം വൈകാതെ കുതിക്കുമെന്നാണ് വാര്‍ത്തകള്‍. അതിനിടെ ഇന്ന് സംഭവിച്ചിരിക്കുന്ന വിലക്കുറവ് ഉപഭോക്താക്കള്‍ക്ക് ആശ്വാസമാണ്.
ഡോളര്‍ ഇന്‍ഡക്‌സില്‍ ഇന്ന് നേരിയ കുറവാണ് സംഭവിച്ചത്. എങ്കിലും 104.22 എന്ന നിരക്കില്‍ നില്‍ക്കുന്നു. പലിശ നിരക്കില്‍ യുഎസ് ഫെഡറല്‍ റിസര്‍വ് വൈകാതെ മാറ്റം വരുത്തില്ലെന്ന റിപ്പോര്‍ട്ടുകള്‍ വന്നതിനാല്‍ സ്വര്‍ണത്തിന് ആവശ്യക്കാര്‍ കൂടുമെന്നാണ് വിലയിരുത്തല്‍. അതുകൊണ്ടുതന്നെ വില വര്‍ധിച്ചേക്കുമെന്നും പറയപ്പെടുന്നു.
അതേസമയം, എണ്ണവിലയില്‍ ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തി. ബ്രെന്‍ഡ് ക്രൂഡ് ബാരലിന് ഇന്നത്തെ വില 88.94 ഡോളറാണ്. എണ്ണവില ഉയരാന്‍ തന്നെയാണ് സാധ്യത എന്നാണ് റിപ്പോര്‍ട്ടുകള്‍. ബാരലിന് 100 ഡോളറിലെത്തിക്കുക എന്നതാണ് സൗദി അറേബ്യ ഉള്‍പ്പെടെയുള്ള എണ്ണ രാജ്യങ്ങളുടെ ലക്ഷ്യം. വില കുറഞ്ഞ് നില്‍ക്കുന്നതാണ് ഇന്ത്യയെ പോലുള്ള ഇറക്കുമതി രാജ്യങ്ങളുടെ താല്‍പ്പര്യം.
രൂപയുടെ മൂല്യം ഡോളറിനെതിരെ 82.84 എന്ന നിരക്കിലാണ്. കഴിഞ്ഞ മാസം 83ന് മുകളിലെത്തിയിരുന്നു. രൂപയുടെ മൂല്യം പരിധി വിട്ട് താഴുന്നത് സ്വര്‍ണവില വര്‍ധിക്കാന്‍ കാരണമാകും. അതേസമയം, രൂപയുടെ മൂല്യം താഴുന്നത് പ്രവാസികള്‍ക്ക് നേട്ടമാണ്. യുഎഇയിലും കഴിഞ്ഞ ദിവസം സ്വര്‍ണവില വര്‍ധിച്ചിരുന്നു. ഗ്രാമിന് അര ദിര്‍ഹമാണ് ഉയര്‍ന്നത്.












Click it and Unblock the Notifications