Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണവില കുറഞ്ഞു; വരുംദിവസം എല്ലാം മാറിയേക്കും... ഇന്നത്തെ നിലവാരം അറിയാം

കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ നേരിയ ആശ്വാസം. വ്യാഴാഴ്ച വലിയ ഇടിവ് രേഖപ്പെടുത്തുകയും വെള്ളിയഴ്ച വില കൂടുകയും ചെയ്ത ശേഷമാണ് ഇന്ന് വില കുറഞ്ഞത്. അതേസമയം, വരും ദിവസങ്ങളില്‍ വില ഉയരാനാണ് സാധ്യത എന്ന് നിരീക്ഷിക്കപ്പെടുന്നു. സ്വര്‍ണ വില ഉയരാനിടയാക്കുന്ന മാറ്റങ്ങളാണ് ആഗോള വിപണിയില്‍ സംഭവിക്കുന്നത്.

ജൂണ്‍ രണ്ടിനാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയത്. 44800 രൂപയായിരുന്നു അന്ന്. എന്നാല്‍ പിന്നീട് ഘട്ടങ്ങളായി വില കുറഞ്ഞു. ഏറ്റവും കുറവ് രേഖപ്പെടുത്തിയത് ജൂണ്‍ എട്ടിനാണ്. 44160 രൂപയായിരുന്നു അന്നത്തെ വില. സ്ഥിരമായ വിലയില്‍ സ്വര്‍ണം നില്‍ക്കുന്നില്ല. ആഗോള വിപണിയിലെ മാറ്റങ്ങള്‍ക്ക് അനുസരിച്ച് ചാഞ്ചാട്ടം പ്രകടമാകുകയാണ്.

12

ഇന്ന് കേരളത്തില്‍ ഒരു പവന് നല്‍കേണ്ടത് 44400 രൂപയാണ്. 80 രൂപയുടെ കുറവ് മാത്രമാണുണ്ടായത്. ഒരു ഗ്രാം സ്വര്‍ണത്തിന് 5550 രൂപ നല്‍കണം. വില കുറയുന്ന സമയം സ്വര്‍ണം വാങ്ങുന്നതാണ് ബുദ്ധി. വലിയ തോതില്‍ വില കുറയാന്‍ കാത്തുനില്‍ക്കുന്നത് ഉചിതമാകില്ല. കാരണം വിപണി സ്ഥിരത കൈവരിച്ചിട്ടില്ല. വരും ദിവസം വില കൂടിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഡോളര്‍ ഇന്‍ഡക്‌സില്‍ ഇടിവ് രേഖപ്പെടുത്തിയത് ആശങ്കയാണ്. 103.55 എന്ന നിരക്കിലാണ് ഡോളര്‍ ഇന്‍ഡക്‌സ്. വ്യാഴാഴ്ച 104ല്‍ ആയിരുന്നു. ഡോളര്‍ മൂല്യം കുറയുന്ന ഘട്ടത്തില്‍ സ്വര്‍ണത്തിന് വില കൂടുകയാണ് ചെയ്യുക. ഡോളറുമായി മല്‍സരിക്കുന്ന കറന്‍സികള്‍ക്ക് ശേഷി കൂടുമെന്നതാണ് ഇതിന് കാരണം. രൂപയുടെ മൂല്യം അല്‍പ്പം മെച്ചപ്പെട്ടിട്ടുണ്ട്.

ഡോളര്‍ ഇന്‍ഡക്‌സിലെ വീഴ്ച കാര്യമായി ബാധിക്കാത്തത് രൂപയുടെ മൂല്യം ഉയര്‍ന്നതോടെയാണ്. ഒരു ഡോളറിന് 82.45 എന്ന നിരക്കിലാണ് രൂപ. നേരത്തെ 82.60 വരെ എത്തിയിരുന്നു. രൂപ മൂല്യം കൂടുമ്പോള്‍ സ്വര്‍ണത്തിന് വില കുറയും. വലിയ തോതിലുള്ള ഉയര്‍ച്ചയോ താഴ്ച്ചയോ സ്വര്‍ണത്തിന് പ്രതീക്ഷിക്കാന്‍ സാധിക്കില്ല എന്ന് ചുരുക്കം. വിലയില്‍ ചാഞ്ചാട്ടത്തിനാണ് വരും ദിവസങ്ങളിലും സാധ്യത.

വിവാഹ ആവശ്യങ്ങള്‍ക്ക് സ്വരണം വാങ്ങാനിരിക്കുന്നവര്‍ക്ക് വിലയിലുണ്ടാകുന്ന നേരിയ കുറവ് പോലും ആശ്വാസമാണ്. എന്നാല്‍ സ്വര്‍ണത്തിന് 40000 രൂപയില്‍ താഴെ എത്തിയാല്‍ മാത്രമേ വ്യാപാരം മെച്ചപ്പെടൂ എന്ന് ജ്വല്ലറി ഉടമകള്‍ പറയുന്നു. ഒരു പവന്‍ ആഭരണം വാങ്ങുമ്പോള്‍ 4000ത്തോളം രൂപ അധികം നല്‍കേണ്ടി വരും. പണിക്കൂലിയും ജിഎസ്ടിയും ഹാള്‍മാര്‍ക്കിങ് നിരക്കും ഉള്‍പ്പെടെയാണിത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+