ഇടിഞ്ഞ് വീണ് സ്വര്‍ണവില; ഒരാഴ്ചയിലെ വലിയ കുറവ്, വേഗം ജ്വല്ലറിയിലേക്ക് വിട്ടോ
കൊച്ചി: ആഭരണം എന്നതിനേക്കാളുപരി സുരക്ഷിത നിക്ഷേപം എന്ന നിലയിലാണ് ജനങ്ങള്‍ സ്വര്‍ണത്തെ കണക്കാക്കുന്നത്. അതിനാല്‍ തന്നെ സ്വര്‍ണ വിപണിയിലെ ഏതൊരു മാറ്റത്തേയും ജനങ്ങള്‍ സാകൂതം വീക്ഷിക്കാറുണ്ട്. കഴിഞ്ഞ കുറച്ച് നാളുകളായി സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആശ്വാസകരമായ റിപ്പോര്‍ട്ടുകളാണ് സ്വര്‍ണ വിപണിയില്‍ നിന്ന് പുറത്ത് വരുന്നത്.
എന്നാല്‍ സ്വര്‍ണം വില്‍ക്കാന്‍ നോക്കുന്നവര്‍ക്ക് അത്ര പോസിറ്റീവുമല്ല കാര്യങ്ങള്‍. സെപ്തംബര്‍ അവസാന വാരം തൊട്ട് സ്വര്‍ണം ഇടിഞ്ഞ് താഴുകയാണ്. ഒരു വേള 45000 വരെ കടന്നിരുന്ന സ്വര്‍ണ വില ഇപ്പോള്‍ സമീപകാലത്തുണ്ടായ ഏറ്റവും വലിയ തകര്‍ച്ചയിലേക്കാണ് നീങ്ങി കൊണ്ടിരിക്കുന്നത്. ഒക്ടോബര്‍ മാസം തുടങ്ങി മൂന്നാം ദിനത്തിലേക്ക് കടക്കുമ്പോഴും ഇതില്‍ വലിയ മാറ്റമില്ല.

ഇന്നും സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ന് 500 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഇന്ന് ഒരു പവന്‍ സ്വര്‍ണം വാങ്ങാന്‍ കൊടുക്കേണ്ടത്. 42060 രൂപയാണ്. വില കുറയുന്നത് വ്യാപാരം കൂടാന്‍ കാരണമാകും എന്ന പ്രതീക്ഷയിലാണ് സ്വര്‍ണ വിപണി. വില കൂടിയപ്പോള്‍ ജ്വല്ലറികളില്‍ ആളുകള്‍ വരുന്നതില്‍ കുറവുണ്ടായിരുന്നു.
ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്നത്തെ വില പ്രകാരം 5258 രൂപ കൊടുക്കേണ്ടി വരും. സെപ്തംബര്‍ 23 നാണ് അവസാനമായി സ്വര്‍ണവിലയില്‍ വര്‍ധനവ് ഉണ്ടായത്. അന്ന് 80 രൂപ ഉയര്‍ന്ന് 43960 ല്‍ എത്തിയിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. സെപ്തംബര്‍ 24, 25 തിയതികളിലും ഇതേ വിലനിലവാരത്തിലായിരുന്നു വ്യാപാരം പുരോഗമിച്ചത്. എന്നാല്‍ സെപ്തംബര്‍ 26 മുതല്‍ സ്വര്‍ണവില താഴേക്ക് വീഴുകയായിരുന്നു.
സെപ്റ്റംബര്‍ 26ന് ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപ കുറഞ്ഞ് 43,800 രൂപയില്‍ എത്തി. തൊട്ടടുത്ത ദിവസം 200 രൂപ കുറഞ്ഞതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 43,600 രൂപയായി. സെപ്തംബര്‍ 28 ന് 480 ഉം 29 ന് 200 രൂപ കുറഞ്ഞതോടെ 43000 ത്തില്‍ നിന്ന് സ്വര്‍ണം ഇറങ്ങി, ആ ദിവസം വിപണി വില 42,920 രൂപയായിരുന്നു. സെപ്റ്റംബര്‍ 30 ന് ഒരു പവന്‍ സ്വര്‍ണത്തിന് 240 രൂപ കുറഞ്ഞ് 42,680 രൂപയില്‍ എത്തി.
ഒക്ടോബര്‍ 1 ന് സ്വര്‍ണവില മാറ്റമില്ലാതെ തുടര്‍ന്നു. ഇന്നലെ 120 രൂപ കുറഞ്ഞതോടെ 42560 ല്‍ ആയിരുന്നു വ്യാപാരം. ഇതില്‍ നിന്നാണ് ഇന്ന് 500 രൂപ കുറഞ്ഞത്. കഴിഞ്ഞ ഒരാഴ്ചയിലെ ഏറ്റവും വലിയ കുറവാണ് ഇത്. സെപ്തംബര്‍ 23 ന് ശേഷം 1990 രൂപയുടെ കുറവാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വിലയില്‍ ഉണ്ടായിരിക്കുന്നത്.












Click it and Unblock the Notifications