സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; ഈ മാസം കുറഞ്ഞത് 1500 രൂപ, ഇന്നത്തെ വില അറിയാം
കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ വന്‍ ഇടിവ് രേഖപ്പെടുത്തി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയിലാണ് വെള്ളിയാഴ്ച വ്യാപാരം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മഞ്ഞലോഹത്തിന് വില കുറഞ്ഞുവരികയാണ്. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ 1500 രൂപയുടെ കുറവാണിപ്പോഴുള്ളത്. സ്വര്‍ണം വാങ്ങാനിരിക്കുന്നവര്‍ക്ക് വലിയ ആശ്വാസമാണിത്.
44800 രൂപയായിരുന്നു ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന വില. എന്നാല്‍ ഇന്ന് 43280 രൂപയിലാണ് വ്യാപാരം. സ്വര്‍ണവിലയില്‍ ഇനിയും ഇടിവ് തുടരാന്‍ സാധ്യതയുണ്ടെന്ന് കോഴിക്കോട്ടെ വ്യാപാരികള്‍ പ്രതീക്ഷ പങ്കുവച്ചു. സ്വര്‍ണത്തിന് വില വന്‍തോതില്‍ ഉയര്‍ന്നത് കാരണം ആവശ്യക്കാര്‍ കുറഞ്ഞിട്ടുണ്ട്. ഇതാണ് ആഭ്യന്തര വിപണിയില്‍ വില കുറയുന്നതിന് കാരണമായി പറയുന്നത്.

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 320 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കേണ്ടത് 43280 രൂപയാണ്. ഒരു ഗ്രാം സ്വര്‍ണത്തിന് 5410 രൂപ നല്‍കണം. വ്യാഴാഴ്ച ഒരു പവന് 43600 രൂപയായിരുന്നു വില. അതേസമയം, ആഗോള വിപണിയിലെ സാഹചര്യം അത്ര ശുഭകരമല്ല. ഏത് സമയവും വിലയില്‍ ചാഞ്ചാട്ടം പ്രകടമാകാനാണ് സാധ്യത.
ഡോളര്‍ ഇന്‍ഡക്‌സില്‍ ഏറ്റക്കുറച്ചിലുകള്‍ നേരിടുന്നുണ്ട്. 102.60 എന്ന നിരക്കിലാണ് ഇന്‍ഡക്‌സ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ ദിവസവുമായി താരതമ്യം ചെയ്യുമ്പോള്‍ ഉയരുകയാണ്. ഡോളര്‍ കരുത്താര്‍ജിക്കുന്നതാണ് സ്വര്‍ണവില ഇടിയാനുള്ള പല കാരണങ്ങളിലൊന്ന്. അതേസമയം, ഇന്ത്യന്‍ രൂപ മൂല്യം കുറയുന്നത് തിരിച്ചടിയാണ്.
ഡോളറിനെതിരെ രൂപയുടെ മൂല്യം 82.04 എന്ന നിരക്കിലാണിപ്പോള്‍. കഴിഞ്ഞ ദിവസം 81.90 ആയിരുന്നു. രൂപയുടെ മൂല്യം കുറഞ്ഞുവരുന്നത് സ്വര്‍ണവിലയില്‍ വര്‍ധനവ് വരുത്തും. അതേസമയം, രൂപയുടെ മൂല്യം ഇടിയുന്നത് പ്രവാസികള്‍ക്ക് നേട്ടമാണ്. അവരുടെ അധ്വാനത്തിന് കൂടുതല്‍ ഫലം ലഭിക്കുമെങ്കിലും പരിധി വിട്ട് രൂപയുടെ മൂല്യം ഇടിയുന്നത് ആഭ്യന്തര രംഗത്ത് തിരിച്ചടിയാണ്.
സ്വര്‍ണത്തിന് വില കുറഞ്ഞതിനാല്‍ ഇന്ന് ഉപഭോക്താക്കള്‍ക്ക് നല്ല അവസരമാണ്. ആവശ്യക്കാര്‍ വേഗത്തില്‍ വാങ്ങുന്നതാണ് ഉത്തമം. ലോക വിപണിയില്‍ അസ്ഥിരത നിലനില്‍ക്കുന്നതിനാല്‍ ഏത് സമയവും വിലയില്‍ മാറ്റം സംഭവിച്ചേക്കാം. ഒരു പവന് 40000 രൂപയ്ക്ക് മുകളില്‍ വിലവന്ന ശേഷം വ്യാപാരം കുറഞ്ഞിട്ടുണ്ടെന്ന് ജ്വല്ലറി ഉടമകള്‍ പറയുന്നു.












Click it and Unblock the Notifications