Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണ വില വീണ്ടും മുന്നോട്ട് തന്നെ: ഇന്ന് സമീപകാലത്തെ ഏറ്റവും വലിയ രണ്ടാമത്തെ വർധനവ്

സ്വർണ വിലയിലെ വർധനവ് നിക്ഷേപകരെ സംബന്ധിച്ച് ആശ്വാസം നല്‍കുന്ന സാഹചര്യമാണെങ്കിലും സാധാരണക്കാരനെ സംബന്ധിച്ച് അത് അല്‍പം ആശങ്ക സൃഷ്ടിക്കുന്ന കാര്യമാണ്. കല്യാണം ഉള്‍പ്പടേയുള്ള പല ആഘോഷങ്ങള്‍ക്കും സ്വർണം പ്രധാന ഘടകമായി ഇപ്പോഴും നിലനില്‍ക്കുന്ന ഒരു സമൂഹമാണ് നമ്മുടേത് എന്നതിനാല്‍ തന്നെ അതിന്റെ വിലയിലെ ഏറ്റക്കുറിച്ചിലുകള്‍ അവരെ നേരിട്ട് ബാധിക്കുന്നു.

സമീപകാലത്ത് സ്വർണ വിലയില്‍ വലിയ വർധനവ് ഉണ്ടായതോടെ വിവാഹ ആവശ്യങ്ങള്‍ക്ക് ഉള്‍പ്പടെ സ്വർണം വാങ്ങിക്കുന്ന കാര്യത്തില്‍ കാര്യമായ ഇടിവുണ്ടായെന്നാണ് ജ്വല്ലറി ഉടമകള്‍ തന്നെ വ്യക്തമാക്കുന്നത്. വാങ്ങിക്കുന്നവരുടെ എണ്ണത്തിലല്ല, വാങ്ങിക്കുന്ന സ്വർണത്തിന്റെ അളവിലാണ് കുറവ് വന്നതെന്ന് ജ്വല്ലറിക്കാർ ചൂണ്ടിക്കാണിക്കുന്നു. വർഷത്തിന്റെ ആദ്യത്തില്‍ രാജ്യത്തേക്കുള്ള സ്വർണ ഇറക്കുമതിയിലും ഇടിവ് രേഖപ്പെടുത്തി.

 gold

ഇപ്പോഴിതാ കഴിഞ്ഞ ദിവസത്തെ നേരിയ ഇടിവിന് ശേഷം സ്വർണ വില വീണ്ടും വർധിച്ചിരിക്കുകയാണ്. ഒരു പവന്‍ 22 കാരറ്റ് സ്വർണത്തിന് ഇന്ന് 240 രൂപയാണ് കൂടിയത്. ഇതോടെ പവന് 44800 രൂപ എന്ന നിരക്കിലാണ് ഇന്നത്തെ വില്‍പ്പന. ഗ്രാമിന് 30 രൂപ വർധിച്ച് 5600 രൂപയുമായി. പത്ത് ഗ്രാം സ്വർണത്തിന് 56000 രൂപയാണ് നല്‍കേണ്ടത്.

24 കാരറ്റ് സ്വർണത്തിന്റെ വിലയിലും വർധനവ് രേഖപ്പെടുത്തി. പവന് 128 രൂപയാണ് 24 കാരറ്റ് സ്വർണത്തിന് ഇന്ന് വർധിച്ചിരിക്കുന്നത്. ഇതോടെ വിപണി വില 48880 രൂപയായി. ഗ്രാമിന് 16 രൂപ വർധിച്ച് 6110 രൂപയും ആയെന്നുമാണ് ഗുഡ് റിട്ടേണ്‍സ് സ്വർണ വില നിലവാര സൂചിക വ്യക്തമാക്കുന്നത്.

ഇന്നലെ സ്വർണത്തിന് സംസ്ഥാന വിപണയില്‍ പവന് (22 കാരറ്റ്) 120 രൂപ കുറഞ്ഞിരുന്നു. ഇതോടെ 44560 എന്ന നിരക്കിലായിരുന്നു വില്‍പ്പന, ഗ്രാമിന് 15 രൂപ കുറഞ്ഞ് 5570 രൂപയുമായി. അടുത്ത കാലത്ത് സ്വർണ വിലയില്‍ ഏറ്റവും വലിയ വർധനവ് രേഖപ്പെടുത്തിയത് ബുധനാഴ്ചയായിരുന്നു. ഒറ്റയടിക്ക് 320 രൂപയായിരുന്നു അന്ന് കയറിയത്.

മെയ്‌ 5ന് രേഖപ്പെടുത്തിയ പവന് 45,760 രൂപയാണ് സംസ്ഥാനത്ത് ഇത് വരെയുള്ളതിൽ വെച്ച് ഏറ്റവും ഉയർന്ന നിരക്ക്. അന്തരാഷ്ട്ര വിലയിലുണ്ടായ ചലനങ്ങളാണ് സംസ്ഥാന വിപണിയിലും പ്രതിഫലിക്കുന്നത്. ഡോളർ ശക്തിയാജിക്കുമ്പോള്‍ സ്വർണ വില കുറയുകയും ഡോളർ പ്രതിസന്ധി നേരിടുമ്പോള്‍ സ്വർണ വില കൂടുകയും ചെയ്യുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+