Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണവില കൂടി; ആശ്വാസ ഘട്ടം കഴിഞ്ഞോ? പുതിയ വില അറിയാം

കൊച്ചി: ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍ നിന്ന് സ്വര്‍ണവില ഉയരുന്നു. കഴിഞ്ഞ ഒരാഴ്ചയായി കുറഞ്ഞു വരികയായിരുന്നു സ്വര്‍ണവില. സ്വര്‍ണവില കുറയുന്നതാണ് ആഗോള വിപണിയിലും ട്രെന്‍ഡ്. അതിനിടെയാണ് കേരളത്തില്‍ മറിച്ച് സംഭവിച്ചിരിക്കുന്നത്. നേരിയ വര്‍ധനവ് മാത്രമാണ് ഇന്നുണ്ടായിരിക്കുന്നതെങ്കിലും വ്യാപാരികളിലും ഉപഭോക്താക്കളിലും ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.

ഈ മാസം ഒന്നിനാണ് ആഗസ്റ്റിലെ ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയത്. 44320 രൂപയായിരുന്നു അന്നത്തെ വില. ഏറ്റവും കുറഞ്ഞ വിലെ രേഖപ്പെടുത്തിയത് ഇന്നലെയാണ്. 43640 രൂപ. കഴിഞ്ഞ ഏഴ് ദിവസമായി ക്രമേണയുള്ള വിലയിറക്കം സ്വര്‍ണത്തില്‍ പ്രകടമായിരുന്നു. വില കുറഞ്ഞാല്‍ മാത്രമേ വ്യാപാരം മെച്ചപ്പെടൂ എന്നാണ് ജ്വല്ലറി ഉടമകളുടെ നിലപാട്. അതിനിടെയാണ് ഇന്ന് 80 രൂപ വര്‍ധിച്ചിരിക്കുന്നത്.

gold

ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കേണ്ടത് 43720 രൂപയാണ്. ഗ്രാമിന് 5465 രൂപ നല്‍കണം. വരും ദിവസങ്ങളില്‍ വില ഉയരുന്നതിന്റെ സൂചനയാണോ ഇതെന്ന് വ്യക്തമല്ല. ഡോളര്‍ ഇന്‍ഡക്‌സ് ഉയരുകയാണ് ചെയ്തിട്ടുള്ളത്. സ്വാഭാവികമായും സ്വര്‍ണവില കുറയേണ്ടതാണ്. രൂപയുടെ മൂല്യം ഉയര്‍ന്നത് അല്‍പ്പം ആശങ്ക സൃഷ്ടിക്കുന്നു.

രൂപയുടെ മൂല്യം കഴിഞ്ഞ കുറച്ചുദിവസമായി കുതിക്കുകയാണ്. ഇത് സ്വര്‍ണവിലയ്ക്ക് തിരിച്ചടിയായേക്കൂം. ഡോളറിനെതിരെ 82.96 എന്ന നിരക്കിലാണ് രൂപ. പ്രവാസികള്‍ക്ക് ഇത് വലിയ ഗുണമാകും. അതേസമയം, ഡോളര്‍ ഇന്‍ഡക്‌സിലും മുന്നേറ്റമുണ്ടായി. 102.85 എന്ന നിരക്കിലാണിപ്പോള്‍ ഇന്‍ഡക്‌സ്. 0.33 ശതമാനം ഉയര്‍ച്ചയാണ് വന്നിരിക്കുന്നത്. ഡോളര്‍ ഇന്‍ഡക്‌സ് ഉയരുമ്പോള്‍ സ്വര്‍ണവില താഴുകയാണ് ചെയ്യുക.

എന്നാല്‍ വിപണിയെ മൊത്തം അസ്വസ്ഥമാക്കുന്നത് എണ്ണ വിലയിലെ ഉയര്‍ച്ചയാണ്. ബ്രെന്‍ഡ് ക്രൂഡ് ബാരലിന് 86.8 ഡോളര്‍ എന്ന നിരക്കിലാണ് വ്യാപാരം. എണ്ണവില പരിധി വിട്ട് ഉയരുന്നത് വിലക്കയറ്റത്തിന് ഇടയാക്കും. അവശ്യ വസ്തുക്കള്‍ക്ക് വില ഉയരാന്‍ സാധ്യതയുണ്ട്. ആഴ്ചകള്‍ക്ക് മുമ്പ് 75 ഡോളര്‍ ആയിരുന്ന എണ്ണ വിലയാണ് 87ലെത്തിയിരിക്കുന്നത്.

സൗദി അറേബ്യയും റഷ്യയും ഉല്‍പ്പാദനം വെട്ടിക്കുറച്ചതാണ് എണ്ണവില ഉയരാന്‍ ഇടയാക്കിയത്. അടുത്ത മാസവും സൗദി ഉല്‍പ്പാദനം കുറയ്ക്കുമെന്നാണ് പുതിയ വിവരം. ബാരലിന് 100 ഡോളര്‍ എത്തിക്കുകയാണ് സൗദിയുടെ ലക്ഷ്യമത്രെ. അങ്ങനെ സംഭവിച്ചാല്‍ വിപണിയില്‍ കൂടുതല്‍ അസ്ഥിരതയുണ്ടാകുകയും നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് തിരിയുകയും ചെയ്യും. ഇതോടെ സ്വര്‍ണവില ഉയര്‍ന്നേക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+