സ്വര്‍ണവില വന്‍ കുതിപ്പില്‍; രൂപ കരുത്താര്‍ജിച്ചു... ഇന്നത്തെ സ്വര്‍ണം നിരക്ക് അറിയാം
കൊച്ചി: കേരളത്തില്‍ സ്വര്‍ണവില തുടര്‍ച്ചയായി ഉയരുന്നു. മൂന്നാം ദിനത്തിലും സ്വര്‍ണം നിരക്ക് വര്‍ധിച്ചു. അഞ്ച് ദിവസം വിലയില്‍ മാറ്റമില്ലാതിരുന്ന സ്വര്‍ണം ചൊവ്വാഴ്ച മുതലാണ് വില ഉയരാന്‍ തുടങ്ങിയത്. മൂന്ന് ദിവസത്തിനിടെ പവന്മേല്‍ 320 രൂപയുടെ വര്‍ധനവുണ്ടായി. ആഭരണം വാങ്ങുന്നവര്‍ക്ക് കനത്ത തിരിച്ചടിയാണിത്. സ്വര്‍ണവിലയുടെ അടിസ്ഥാനത്തില്‍ പണിക്കൂലിയും നികുതിയും മാറും.
ആഗസ്റ്റ് മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയത് ഒന്നാം തിയ്യതിയാണ്. 44320 രൂപയായിരുന്നു വില. പിന്നീട് ഘട്ടങ്ങളായി കുറഞ്ഞ ഏറ്റവും താഴ്ന്ന നിരക്കായ 43280ലേക്ക് എത്തിയിരുന്നു. പിന്നീട് വീണ്ടും ഉയരുകയാണിപ്പോള്‍. ചൊവ്വാഴ്ചയും ബുധനാഴ്ചയും 80 രൂപ വീതമാണ് ഉയര്‍ന്നതെങ്കില്‍ ഇന്ന് 160 രൂപ വര്‍ധിച്ചു.

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കേണ്ട തുക 43600 രൂപയാണ്. ഒരു ഗ്രാമിന് 5450 രൂപ നല്‍കണം. വരും ദിവസങ്ങളിലും വിലയില്‍ മാറ്റമുണ്ടാകുമെന്നാണ് സൂചന. ഡോളര്‍ ഇന്‍ഡക്‌സ് 103.37ല്‍ തുടരുകയാണ്. കഴിഞ്ഞ ദിവസവുമായി താരതമ്യം ചെയ്യുമ്പോള്‍ നേരിയ ഇടിവുണ്ടായി. അതേസമയം രൂപ കരുത്താര്‍ജിച്ചു.
ഇന്ത്യന്‍ രൂപ ഡോളറിനെതിരെ 82.47 എന്ന നിരക്കിലാണ്. ആഗസ്റ്റ് 14ന് 83.23 എന്ന നിരക്കിലേക്ക് മൂല്യം ഇടിഞ്ഞിരുന്നു. പിന്നീട് ഘട്ടങ്ങളായി രൂപ കരുത്താര്‍ജിക്കുകയാണ്. അതേസമയം, എണ്ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. ബ്രെന്‍ഡ് ക്രൂഡ് ബാരലിന് 83 ഡോളര്‍ എന്ന നിരക്കിലാണ് വ്യാപാരം. വില ഉയര്‍ത്താന്‍ സൗദിയും റഷ്യയും ശ്രമിച്ചുവരികയാണ്.
സ്വര്‍ണം പവന് നേരിയ വര്‍ധനവാണ് രേഖപ്പെടുത്തുന്നതെങ്കിലും ആഭരണം വാങ്ങുന്നവര്‍ക്ക് വലിയ നഷ്ടമാകും. ആഭരണത്തിന്റെ പണിക്കൂലി, നികുതി എന്നിവ കണക്കാക്കുന്നത് സ്വര്‍ണവിലയെ അടിസ്ഥാനമാക്കിയാണ്. വാങ്ങുന്നതിന്റെ അഞ്ച് ശതമാനം പണിക്കൂലിയാണ് സാധാരണ ആഭരണങ്ങള്‍ക്ക് ഈടാക്കുക. ചിലപ്പോള്‍ അതിനേക്കാള്‍ ഉയരും.
മാത്രമല്ല, സ്വര്‍ണവിലയും പണിക്കൂലിയും ചേര്‍ത്തുള്ള സംഖ്യയുടെ മൂന്ന് ശതമാനമാണ് ജിഎസ്ടി. മൊത്തത്തില്‍ നോക്കുമ്പോള്‍ വിലയില്‍ വലിയ മാറ്റമുണ്ടാകും. ഇത്തരം വെല്ലുവിളികള്‍ തരണം ചെയ്യാന്‍ അഡ്വാന്‍സ് ബുക്കിങ് ആണ് നല്ലത്.












Click it and Unblock the Notifications