Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണവില വീണ്ടും ഉയര്‍ന്നു; ഇടിഞ്ഞ് ഇന്ത്യന്‍ രൂപ... അറിയാം ഇന്നത്തെ നിലവാരം

കൊച്ചി: കേരളത്തില്‍ സ്വര്‍ണവില തുടര്‍ച്ചയായി ഉയരുന്നു. ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിയുന്നതാണ് വില കൂടാന്‍ ഒരു കാരണമായി പറയുന്നത്. മാത്രമല്ല, എണ്ണവിലയിലുണ്ടായ വര്‍ധനവും തിരിച്ചടിയാകുകയാണ്. ബ്രെന്‍ഡ് ക്രൂഡ് ബാരലിന് 75.90 ഡോളറായി. വരും ദിവസങ്ങളിലും സ്വര്‍ണവില കൂടാന്‍ തന്നെയാണ് സാധ്യത എന്നാണ് വിപണി നിരീക്ഷകര്‍ പറയുന്നത്.

ജൂലൈ മാസത്തില്‍ രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന വിലയാണ് ഇന്ന് സ്വര്‍ണത്തിന്. പവന് 43400 രൂപയാണ് നല്‍കേണ്ടത്. ഗ്രാമിന് 5425 രൂപയും. തിങ്കളാഴ്ചയാണ് ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത്. 43240 രൂപയായിരുന്നു അന്ന് പവന്‍ വില. എന്നാല്‍ ചൊവ്വാഴ്ച 80 രൂപ വര്‍ധിച്ചു. ഇന്ന് വീണ്ടും 80 രൂപ വര്‍ധിച്ചു. ആഗോള വിപണി സാഹചര്യം തൃപ്തികരമല്ല.

gold-price

രൂപയുടെ മൂല്യം ഇടിയുന്നു എന്നതാണ് മറ്റൊരു കാര്യം. ഒരു ഡോളറിന് 82.13 എന്ന നിരക്കിലാണ് രൂപ. എണ്ണ വിലയിലെ വര്‍ധനവാണ് രൂപയുടെ മൂല്യം ഇടിയാന്‍ കാരണം. രൂപയുടെ മൂല്യം ഇടിഞ്ഞാല്‍ ഇറക്കുമതി ചെലവ് വര്‍ധിക്കും. ഇന്ത്യയുടെ വ്യാപാര കമ്മി വര്‍ധിക്കാന്‍ ഇടയാക്കുകയും ചെയ്യും. റഷ്യയുമായുള്ള ഇടപാടിന് രൂപ ഉപയോഗിക്കാന്‍ സാധിക്കാതെ വന്നതും തിരിച്ചടിയായി.

റഷ്യയ്‌ക്കെതിരെ അമേരിക്കയുടെയും യൂറോപ്പിന്റെയും ഉപരോധം നിലനില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ ഡോളറിലോ യൂറോയിലോ റഷ്യയുമായി ഇടപാട് നടത്താന്‍ സാധിക്കുന്നില്ല. രൂപയില്‍ ഇടപാട് നടത്താന്‍ ഇന്ത്യന്‍ കമ്പനികള്‍ ശ്രമിച്ചെങ്കിലും അസാധ്യമായി. യുഎഇ ദിര്‍ഹം ഉപയോഗിച്ചുള്ള ഇടപാട് നടക്കുന്നുണ്ട്. അതേസമയം, ചില ഇന്ത്യന്‍ എണ്ണ കമ്പനികള്‍ റഷ്യയുമായുള്ള ഇടപാടിന് ചൈനയുടെ യുവാന്‍ കറന്‍സി ഉപയോഗിക്കുന്നു എന്നും വാര്‍ത്തകളുണ്ട്.

രൂപയുടെ മൂല്യം ഇടിയുന്നത് പ്രവാസികള്‍ക്ക് നേട്ടമാണ്. ഈ അവസരം ഉപയോഗപ്പെടുത്തി പ്രവാസികള്‍ നാട്ടിലേക്ക് കൂടുതല്‍ പണം അയക്കാറുണ്ട്. ഗള്‍ഫ് പ്രവാസികളാണ് ഇത്തരം അവസരങ്ങള്‍ സാധാരണ ഉപയോഗപ്പെടുത്താറ്. അതേസമയം, രൂപയുടെ മൂല്യം പരിധി വിട്ട് ഇടിയുന്നത് വലിയ തിരിച്ചടിയാകും. ഇത് പിടിച്ചു നിര്‍ത്താന്‍ റിസര്‍വ് ബാങ്ക് ഇടപെടുമെന്നാണ് കരുതുന്നത്.

ഡോളര്‍ ഇന്‍ഡക്‌സില്‍ ഇന്ന് ഉയര്‍ച്ച രേഖപ്പെടുത്തി. 103.11 എന്ന നിരക്കിലാണ് ഡോളര്‍. 0.8 ശതമാനം ഉയര്‍ച്ചയാണുണ്ടായിരിക്കുന്നത്. ഡോളര്‍ ഇന്‍ഡക്‌സ് ഉയര്‍ന്നാല്‍ സ്വാഭാവികമായും സ്വര്‍ണവില കുറയേണ്ടതാണ്. ഡോളറുമായി മല്‍സരിക്കുന്ന മറ്റു കറന്‍സികള്‍ക്ക് വാങ്ങല്‍ ശേഷി കുറയുന്നതാണ് കാരണം. എന്നാല്‍ ഇന്ത്യന്‍ വിപണിയില്‍ സ്വര്‍ണത്തിന് തിരിച്ചടിയായത് രൂപയുടെ തകര്‍ച്ചയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+