സ്വർണ വില വന്‍ കുതിപ്പിനൊരുങ്ങുന്നു: ഇന്നും വർധിച്ചു, എങ്കിലും കുറഞ്ഞ നിരക്കില്‍ ഇന്ന് തന്നെ വാങ്ങാം
ജനുവരി മാസത്തിലേതിന് സമാനമായി ഫെബ്രുവരിയിലും സ്വർണ വില താഴേക്ക് പോകുന്നതാണ് കണ്ടത്. ഫെബ്രുവരി 15 വരേയുള്ള കണക്ക് പരിശോധിക്കുമ്പോള്‍ നാല് ദിവസം മാത്രമാണ് വില ഉയർന്നത്. ഒന്നാം തിയതിയിലേയും പതിനഞ്ചാം തിയതിയിലേയും വിലകള്‍ തമ്മില്‍ ആയിരത്തോളം രൂപയുടെ വ്യത്യാസമാണ് ഉള്ളത്. എന്നാല്‍ഈ ആശ്വസം അവസാനിക്കുകയാണോയെന്ന ആശങ്കയ്ക്ക് ഇടയാക്കുന്നതാണ് ഇന്നും ഇന്നലെയുമായുള്ള വിലക്കയറ്റം.
സ്വർണ വിലയില്‍ ഒരു പവന്‍ 22 കാരറ്റ് സ്വർണത്തിന് ഇന്ന് 80 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ വില കഴിഞ്ഞ ദിവസത്തെ നിരക്കില്‍ നിന്നും 45800 ല്‍ നിന്നും 45880 ആയി ഉയർന്നു. ഗ്രാമിന് പത്ത് രൂപയാണ് വർധിച്ചിരിക്കുന്നത്. ഇതോടെ നിരക്ക് 5735 രൂപയായി. കഴിഞ്ഞ ദിവസത്തെ നിരക്ക് 5725 രൂപയായിരുന്നു.

22 കാരറ്റ് സ്വർണത്തിന് സമാനമായ നിരക്കില്‍ 24 കാരറ്റിലും 18 കാരറ്റിലും വർധനവ് ഉണ്ടായിട്ടുണ്ട്. 24 കാരറ്റ് സ്വർണത്തിന് പവന് 88 രൂപ വർധിച്ച് 50040 രൂപയായി. കഴിഞ്ഞ ദിവസത്തെ നിരക്ക് 49952 രൂപയായിരുന്നു. കഴിഞ്ഞ ദിവസത്തെ വില 49952 രൂപ. 18 കാരറ്റ് സ്വർണത്തിന് 64 രൂപ വർധിച്ച് 37536 രൂപയായി. കഴിഞ്ഞ ദിവസം 37472 രൂപയായിരുന്നു വില.
22 കാരറ്റ് സ്വർണ്ണത്തിന് പവന് 46520 രൂപ എന്ന നിരക്കിലായിരുന്നു ഫെബ്രുവരിയില്‍ സ്വർണ വിപണി ആരംഭിച്ചത്. രണ്ടാം തിയതി 80 രൂപ ഉയർന്നതോടെ വില 46640 രൂപയായി. മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കും ഇത് തന്നെ. തുടർന്നുള്ള ദിവസങ്ങളില്‍ വലിയ രീതിയിലുള്ള ഇടിവായിരുന്നു സ്വർണവിപണിയിലുണ്ടായത്.
ഫെബ്രുവരി 15 ആയപ്പോഴേക്കും വില 45600 രൂപയിലേക്ക് എത്തി. മാസത്തിലെ കുറഞ്ഞ നിരക്കായിരുന്നു ഇതിന്. ഇവിടെ നിന്നുമാണ് ഇന്നും ഇന്നലെയുമായി വില വീണ്ടും ഉയർന്നിയിരിക്കുന്നത്. അന്താരാഷ്ട്ര വിപണിയിലെ സാഹചര്യങ്ങളാണ് അഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. അന്താരാഷ്ട്ര വിപണിയിലെ സാഹചര്യങ്ങള്‍ പരിശോധിക്കുമ്പോള്‍ വില വീണ്ടും വർധിക്കാനാണ് സാധ്യത.
ലോകത്തെ പ്രധാന രാജ്യങ്ങള്‍ സാമ്പത്തിക മാന്ദ്യത്തിലേക്ക് കൂപ്പുകുത്തുന്നതാണ് സാഹചര്യങ്ങള്‍ വഷളാക്കുന്നത്. എണ്ണ വിലയും കുതിക്കുകയാണ്. ഡോളര്‍ സൂചിക ഉയര്‍ന്നു നില്‍ക്കുന്നു എന്നത് മാത്രമാണ് സ്വര്‍ണവിലയിലെ ഏക ആശ്വാസ ഘടകമായി നില്‍ക്കുന്നത്. ചുരുക്കത്തില്‍ ആഗോള വിപണിയിലെ ട്രെന്‍ഡിന് അനുസരിച്ച് കേരളത്തിലും സ്വര്‍ണവില വര്‍ധിക്കാനാണ് സാധ്യത. ഈ സാഹചര്യത്തില്‍ താരതമ്യേന കുറഞ്ഞ നിരക്കില്‍ ഇന്ന് തന്നെ സ്വർണം വാങ്ങാം.












Click it and Unblock the Notifications