സ്വര്‍ണവിലയിലെ കുതിപ്പ് കാര്യമാക്കേണ്ട; ആഗസ്റ്റിലെ ആദ്യദിനത്തില്‍ തിളങ്ങി, ഇന്നത്തെ വില അറിയാം
കൊച്ചി: കേരളത്തില്‍ സ്വര്‍ണവില വര്‍ധിച്ചു. ദിവസങ്ങളായി ഒരു പവന്‍ സ്വര്‍ണത്തിന് 44000ത്തിന് മുകളിലാണ് വില. ആഗസ്റ്റ് മാസത്തിലെ ആദ്യ ദിനത്തില്‍ തന്നെ വില വര്‍ധിച്ചത് ഉപഭോക്താക്കളില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. അതേസമയം, രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില കുറയാനുള്ള വിപണി സാഹചര്യം ഒരുങ്ങിയിട്ടുണ്ട്. ഇതിന്റെ പ്രതിഫലനം കേരളത്തിലും പ്രകടമാകുമെന്ന് പ്രതീക്ഷിക്കുന്നു.
ജൂലൈ 31ന് കേരളത്തില്‍ രേഖപ്പെടുത്തിയ സ്വര്‍ണവില 44200 രൂപയാണ്. ഇന്ന് 120 രൂപ വര്‍ധിച്ചു. ഒരു ഗ്രാമിന് ഇന്ന് നല്‍കേണ്ട വില 5540 രൂപയാണ്. ജൂലൈയില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്ക് 44560 രൂപയായിരുന്നു. ഈ മാസം വലിയ വര്‍ധനവിന് സാധ്യതയില്ല എന്നും ചാഞ്ചാട്ടമുണ്ടായേക്കാമെന്നും വിപണി നിരീക്ഷകര്‍ സൂചന നല്‍കുന്നു. എന്തുകൊണ്ടാണ് ആശങ്കപ്പെടേണ്ടെന്ന് പറയാന്‍ കാരണം എന്ന് വിശദീകരിക്കാം.

ഡോളര്‍ മൂല്യം കൂടുന്നതാണ് പ്രധാന കാരണം. ഡോളര്‍ ഇന്‍ഡക്‌സ് 102 ലെത്തിയിരിക്കുന്നു. നാല് ആഴ്ചകള്‍ക്ക് ശേഷമാണ് ഡോളര്‍ ഇത്രയും ഉയര്‍ന്ന നിരക്കിലേക്ക് വരുന്നത്. ഡോളര്‍ മൂല്യം വര്‍ധിക്കുമ്പോള്‍ മറ്റ് ആറ് പ്രധാന കറന്‍സികള്‍ മൂല്യം കുറയും. അതുകൊണ്ടുതന്നെ സ്വര്‍ണവില കുറയാനാണ് സാധ്യത. സ്വര്‍ണവും ഡോളറും വിപരീത ദിശയിലാണ് സഞ്ചരിക്കുക.
അതേസമയം, രൂപയുടെ മൂല്യം ഇടിയുന്നത് ആശങ്കയാണ്. ഒരു ഡോളറിന് ഇന്നത്തെ മൂല്യം 82.30 എന്ന നിരക്കിലാണ്. രൂപ മൂല്യം ഇടിഞ്ഞാല്‍ സ്വര്‍ണത്തിന് വില കയറാനാണ് സാധ്യത. അതുകൊണ്ടുതന്നെ ഡോളര്‍ ഇഡക്‌സിലുണ്ടാകുന്ന മുന്നേറ്റം കാരണം ലഭിക്കേണ്ട സ്വര്‍ണവിലയിലെ ആശ്വാസം വലിയ അളവില്‍ പ്രതീക്ഷിക്കിനാകില്ല.
അതേസമയം, ദേശീയ വിപണിയില്‍ സ്വര്‍ണത്തിന് ഇന്ന് വില വര്‍ധിക്കുകയാണ് ചെയ്തത്. 22 ക്യാരറ്റ് സ്വര്‍ണം ഗ്രാമിന് 15 രൂപയും 24 ക്യാരറ്റ് സ്വര്‍ണം ഗ്രാമിന് 16 രൂപയുമാണ് വര്‍ധിച്ചത്. 22 ക്യാരറ്റ് സ്വര്‍ണത്തിന് ഡല്‍ഹിയിലാണ് വില കൂടുതല്‍. പത്ത് ഗ്രാമിന് 55550 രൂപയാണ് വില. ചെന്നൈയില്‍ 55500 രൂപയും ബെംഗളൂരു-ഹൈദരാബാദ്-കൊല്‍ക്കത്ത-മുംബൈ എന്നിവിടങ്ങളില്‍ 55400 രൂപയുമാണ് ഇന്നത്തെ വില.
വെള്ളിയുടെ വിലയിലും ഇന്ന് ഉയര്‍ച്ചയുണ്ടായി. ഗ്രാമിന് 78 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തുന്നത്. അഹമ്മദാബാദ്, ഡല്‍ഹി, കൊല്‍ക്കത്ത, മുംബൈ എന്നിവിടങ്ങളില്‍ പത്ത് ഗ്രാം വെള്ളിക്ക് 780 രൂപ വര്‍ധിച്ചു. ബെംഗളൂരുവില്‍ 755 രൂപയും ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളില്‍ 810 രൂപയും വര്‍ധിച്ചിട്ടുണ്ട്. മാസാദ്യത്തിലെ വര്‍ധനവ് ഉപഭോക്താക്കളില്‍ ആശങ്ക വര്‍ധിപ്പിച്ചു.












Click it and Unblock the Notifications