Get Updates
Get notified of breaking news, exclusive insights, and must-see stories!

പിടികൊടുക്കാതെ സ്വര്‍ണം; വില വീണ്ടും കുതിക്കുന്നു... ഇന്നത്തെ വില അറിയാം

കൊച്ചി: കേരളത്തില്‍ സ്വര്‍ണവില വീണ്ടും ഉയരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ മാറ്റമില്ലാതെ നിന്ന സ്വര്‍ണവിലയില്‍ ചാഞ്ചാട്ടത്തിന് സാധ്യതയുണ്ടെന്ന് വിപണി നിരീക്ഷകര്‍ അഭിപ്രായപ്പെട്ടതിന് പിന്നാലെയാണ് മാറ്റം. ഡോളര്‍ ഇന്‍ഡക്‌സില്‍ ഇടിവ് വന്നത് സ്വര്‍ണവില കൂടാനുള്ള ഒരു കാരണമാണ്. രൂപയുടെ മൂല്യം കുറയുകയും ചെയ്തിട്ടുണ്ട്.

ഈ മാസം ഒന്നിന് കേരളത്തില്‍ സ്വര്‍ണ വില 44560 രൂപയായിരുന്നു. പിന്നീട് രേഖപ്പെടുത്തിയ 44800 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്. എന്നാല്‍ കഴിഞ്ഞ മൂന്ന് ദിവസം 44240 എന്ന നിരക്കിലായിരുന്നു പവന്‍ വില. ഡോളറിന്റെ മൂല്യത്തില്‍ മാറ്റം പ്രകടമായതിനാല്‍ വില കൂടാന്‍ സാധ്യതയുണ്ട് എന്ന വിലയിരുത്തല്‍ വന്ന പിന്നാലെയാണ് ഇന്ന് ഉയര്‍ച്ച രേഖപ്പെടുത്തിയത്.

gold-price

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കേണ്ടത് 44480 രൂപയാണ്. 240 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഒരു ഗ്രാം സ്വര്‍ണത്തിന് 5560 രൂപയായി. വരും ദിവസങ്ങളിലും വിപണിയില്‍ ചാഞ്ചാട്ടത്തിന് സാധ്യതയുണ്ട് എന്ന് പറയപ്പെടുന്നു. ഡോളര്‍ കരുത്താര്‍ജിച്ചാല്‍ സ്വര്‍ണവിലയില്‍ ഇടിവുണ്ടാകും. എന്നാല്‍ തിങ്കളാഴ്ച മുതല്‍ മറിച്ചാണ് വിപണിയിലെ ട്രെന്‍ഡ്.

103.96 എന്ന നിരക്കിലാണ് ഡോളര്‍ ഇന്‍ഡക്‌സ്. .04 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ 104ന് മുകളിലായിരുന്നു ഡോളര്‍. നേരിയ ഇടിവ് പോലും സ്വര്‍ണവില ഉയരാന്‍ കാരണമാകും. ഡോളറുമായി മല്‍സരിക്കുന്ന ആറ് കറന്‍സികളുടെ മൂല്യത്തിലുണ്ടാകുന്ന മാറ്റമാണ് സ്വര്‍ണവിലയെ സ്വാധീനിക്കുക.

രൂപയുടെ മൂല്യം ഇടിയുന്നതും സ്വര്‍ണത്തിന് തിരിച്ചടിയാണ്. ഒരു ഡോളര്‍ കിട്ടാന്‍ 82.61 രൂപ നല്‍കേണ്ട അവസ്ഥയാണിപ്പോള്‍. രൂപയുടെ മൂല്യം വന്‍ തോതില്‍ ഇടിയുന്നത് തടയാന്‍ ആര്‍ബിഐ ഇടപെടലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പരിധി വിട്ടുള്ള മൂല്യ ശോഷണം രൂപയ്ക്ക് വലിയ പ്രതിസന്ധിയുണ്ടാക്കും. മാത്രമല്ല, വിപണിയില്‍ അവശ്യ വസ്തു വില കുത്തനെ ഉയരാനും കാരണമാകും.

എണ്ണവില ഉയരാനുള്ള സാധ്യതയാണ് വിപണിയെ കൂടുതല്‍ അസ്വസ്ഥമാക്കുന്നത്. ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കാന്‍ സൗദി അറേബ്യയും സഖ്യരാജ്യങ്ങളും തീരുമാനിച്ചിരുന്നു. 10 ലക്ഷം ബാരല്‍ എണ്ണ ഉല്‍പ്പാദനമാണ് പ്രതിദിനം സൗദി കുറയ്ക്കുക. ഇത് വില ഉയരാന്‍ ഇടയാക്കും. എണ്ണ വിലയിലെ മാറ്റം വിപണിയെ മൊത്തത്തില്‍ സ്വാധീനിക്കും. ഈ സാഹചര്യത്തില്‍ കൂടിയാണ് സ്വര്‍ണവിലയില്‍ കയറ്റം പ്രകടമാകുന്നത്.

വിപണി അസ്ഥിരമാകുമ്പോള്‍ സ്വര്‍ണത്തിന് വില ഉയരുകയാണ് ചെയ്യുക. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ എല്ലാവരും കാണുന്നത് സ്വര്‍ണത്തെയാണ്. ഒരിക്കലും നഷ്ടമില്ലാത്ത നിക്ഷേപമാണ് സ്വര്‍ണം. അതേസമയം, രൂപയും യുവാനും ഇടിയുന്നത് ഇന്ത്യയ്ക്കും ചൈനയ്ക്കും വെല്ലുവിളി സൃഷ്ടിക്കുന്നു. എണ്ണ ആവശ്യത്തിന് സൗദിയേക്കാളും ഇന്ത്യ കൂടുതല്‍ ആശ്രയിക്കുന്നത് നിലവില്‍ റഷ്യയെ ആണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+